Bigg Boss Malayalam Season 7: ‘ചേട്ടനെൻ്റെ വായിൽ നിന്ന് തുപ്പിച്ച കാര്യമാണ്’; അറിയാത്ത കാര്യങ്ങൾ പറയരുതെന്ന് ആദില
Adhila And Noora Against Aneesh: അനീഷിനെതിരെ ആദില. തൻ്റെ വ്യക്തിപരമായ കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് ആദില അനീഷിനെ വിമർശിച്ചത്.
തൻ്റെ വ്യക്തിപരമായ കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞ അനീഷിനെതിരെ ആദില. താനും മാതാപിതാക്കളുമായുള്ള അകൽച്ചയിൽ അനീഷ് അഭിപ്രായം പറഞ്ഞതുമായി ബന്ധപ്പെട്ട് വീക്കെൻഡ് എപ്പിസോഡിൽ ആദില മോഹൻലാലിനോട് പരാതി പറഞ്ഞിരുന്നു. കരഞ്ഞുകൊണ്ടാണ് ആദില കാര്യം വിശദീകരിച്ചത്. ഇക്കാര്യത്തിൽ മോഹൻലാൽ അനീഷിനെ ശാസിക്കുകയും ചെയ്തു. ഇതിൻ്റെ തുടർച്ചയായാണ് ഇരുവരും തമ്മിൽ വീണ്ടും സംസാരിച്ചത്.
വിഡിയോ കാണാം




തനിക്ക് അപ്പോൾ പറയാനുള്ള സിറ്റുവേഷൻ ആയിരുന്നില്ല എന്ന് ആദില പറഞ്ഞു. ചേട്ടനെൻ്റെ വായിൽ നിന്ന് തുപ്പിച്ച കാര്യമാണ്. അത്ര ട്രിഗർ ചെയ്യിപ്പിച്ച്, പാരൻ്റ്സിൻ്റെ കാര്യം പറഞ്ഞ്. ഞങ്ങളുടെ ഭാഗത്തുനിന്ന് ഒരു എഫർട്ടും ഇടുന്നില്ലെന്ന് ചേട്ടൻ പറഞ്ഞു. അതെത്രയാണെന്ന് ഞങ്ങൾക്കും അവർക്കും അറിയാം എന്ന് ആദില പറഞ്ഞപ്പോൾ തന്നോട് ഇങ്ങനെ ആ സമയത്ത് പറയാമായിരുന്നു എന്ന് അനീഷ് മറുപടി നൽകി.
‘താൻ കാര്യങ്ങൾ ചോദിച്ചു’ എന്ന് അനീഷ് പറയുമ്പോൾ ‘ചേട്ടൻ വാദിച്ചതാണ്, ചോദിച്ചതല്ല’ എന്ന് ആദില തിരിച്ചടിച്ചു. സ്വയം ജഡ്ജ് ചെയ്ത് ആൾക്കാരിൽ അടിച്ചേല്പിക്കുന്ന സ്വഭാവം ചേട്ടൻ നിർത്ത്. ചേട്ടൻ ആരോട്, എന്താണ് ഇവിടെ മിണ്ടിയത് എന്നും ആദില ചോദിച്ചു. ഇതോടെ നിങ്ങളാണ് ഇപ്പോൾ ഗെയിം കളിക്കുന്നതായി എനിക്ക് തോന്നുന്നത് നിങ്ങളെയാണ് എന്ന് അനീഷ് പറഞ്ഞു. എന്നെ തകർക്കാൻ വേണ്ടിയാണ് എന്നും അനീഷ് പറഞ്ഞു. സംസാരിച്ചുകൊണ്ടിരിക്കെ വീണ്ടും ആദിലയുടെ കണ്ണ് നിറഞ്ഞു. ‘വീണ്ടും കരയുന്നു’ എന്ന് അനീഷ് പറയുമ്പോൾ ‘ഞാൻ കരയും, നിങ്ങളുടെ കണ്ണിലൂടെയാണോ ഒഴുകുന്നത്. നിങ്ങൾ കരഞ്ഞോ’ എന്നായിരുന്നു ആദിലയുടെ മറുപടി.
ഏഴാം സീസൺ താത്കാലികമായി നിർത്തിവെക്കുന്നു എന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. റാങ്കിങ് ടാസ്കിനിടയിലെ കോലാഹലങ്ങളെ തുടർന്നാണ് ബിഗ് ബോസ് തീരുമാനമെടുത്തത്. ഇതിൻ്റെ പ്രൊമോ വൈറലാണ്.