Bigg Boss Malayalam Season 7: ഹിന്ദിയിൽ നിന്നൊരു എൻട്രി, വസ്ത്രധാരണ കുറ്റങ്ങളും ഏറ്റില്ല; ആദ്യ ആഴ്ചയിൽ കത്തികയറി ‘ജിസേൽ’

Who is Gizele Thakral, Bigg Boss Malayalam Season 7: സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരെ സ്വന്തമാക്കാൻ ജിസേലിന് കഴിഞ്ഞിട്ടുണ്ട്. ഒരു പെർഫെക്ട് കണ്ടസ്റ്ററ്റായിട്ടാണ് ജിസേലിനെ പ്രേക്ഷകർ വിലയിരുത്തിയിരിക്കുന്നത്. 

Bigg Boss Malayalam Season 7: ഹിന്ദിയിൽ നിന്നൊരു എൻട്രി, വസ്ത്രധാരണ കുറ്റങ്ങളും ഏറ്റില്ല; ആദ്യ ആഴ്ചയിൽ കത്തികയറി ജിസേൽ

Gizele Thakral

Published: 

08 Aug 2025 10:39 AM

ബിഗ്ബോസ് മലയാളം സീസൺ 7ന് തിരശ്ശീല ഉയർന്നിട്ട് അഞ്ച് ദിവസം പിന്നിടുകയാണ്. 19 മത്സരാർഥികളുമായി ആരംഭിച്ച ഷോ ഇപ്പോൾ തന്നെ ട്രെന്റിങ്ങായി മാറിയിട്ടുണ്ട്. പ്രേക്ഷകർക്ക് പരിചിതമായ നിരവധി താരങ്ങളാണ് ഇത്തവണത്തെ സീസണിൽ ഉള്ളത്. എന്നാൽ സീസൺ ആരംഭിച്ചതിന് പിന്നാലെ പിന്നാലെ പ്രേക്ഷകരിൽ പലരും തിരയുന്നൊരു പേരാണ് ജിസേൽ തക്രാൽ.

ആദ്യ ദിവസത്തിൽ അധികം സജീവമായിരുന്നില്ലെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരെ സ്വന്തമാക്കാൻ ജിസേലിന് കഴിഞ്ഞിട്ടുണ്ട്. ഒരു പെർഫെക്ട് കണ്ടസ്റ്ററ്റായിട്ടാണ് ജിസേലിനെ പ്രേക്ഷകർ വിലയിരുത്തിയിരിക്കുന്നത്.  ഫാഷൻ, വിനോദ മേഖലകളിലെ പരിചിത മുഖമായ ജിസേലിനെ കുറിച്ച് അറിയാം..

ഹിന്ദി ബിഗ്ബോസിലെ മുൻ മത്സരാർഥി കൂടിയാണ് ജിസേൽ. ഹിന്ദി ബിഗ്ബോസ് സീസൺ 9 ൽ വൈൽഡ് കാർഡ് എൻട്രിയായാണ് ജിസേൽ എത്തിയത്. ആലപ്പുഴക്കാരിയാണ് ജിസേലിന്റെ അമ്മ. പഞ്ചാബിയായിരുന്നു അച്ഛൻ. വളരെ ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു. അമ്മയും വല്യമ്മയും ചേർന്നാണ് ജിസേലിനെ വളർത്തിയത്. 14-ാം വയസിൽ തന്റെ മോഡലിങ്ങ് കരിയർ ആരംഭിച്ചു. മിസ് രാജസ്ഥാൻ സൗന്ദര്യപ്പട്ടവും നേടി. കൂടാതെ നിരവധി ഹൈ പ്രൊഫൈൽ ബ്രാൻഡുകളുടെ മുഖം കൂടിയാണ് ജിസേൽ. ദുബൈയിൽ സ്വന്തമായി ഒരു ബിസിനസും അടുത്തിടെ താരം ആരംഭിച്ചിരുന്നു.

ALSO READ: ‘അങ്കം തുടങ്ങിയ സ്ഥിതിക്ക് പറയാനുള്ളത് നിങ്ങളോടാണ്, ‘വാഴകളെ കണ്ടം വഴി ഓടിക്കണം’! ബി​ഗ് ബോസ് മുന്നിറിയിപ്പുമായി മോഹൻലാൽ

സർവൈവർ ഇന്ത്യ, വെൽക്കം-ബാസി മെഹ്മാൻ നവാസി കി, കോമഡി നൈറ്റ്സ് ബച്ചാവോ തുടങ്ങിയ റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. ക്യാ കൂൾ ഹേ ഹം ത്രീ എന്ന ബോളിവുഡ് സിനിമയിലൂടെ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരം മസ്തിസാദേ, ദ ഗ്രേറ്റ് ഇന്ത്യൻ കാസിനോ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ആദ്യ ആഴ്ചയിൽ വളരെ മികച്ച രീതിയിൽ തന്നെ മുന്നേറാൻ ജിസേലിന് കഴിഞ്ഞിട്ടുണ്ട്. മറ്റൊരു മത്സരാർഥിയായ ഷാനവാസ് ജിസേലിന്റെ വസ്ത്രധാരണ രീതിയെ കുറ്റം പറഞ്ഞിരുന്നു. കേരള സംസ്കാരത്തിന് ഉചിതമായ വസ്ത്രധാരണമല്ലെന്ന പേരിൽ നോമിനേഷനും ചെയ്തിരുന്നു. എന്നാൽ വസ്ത്രധാരണമൊന്നും മലയാളി പ്രേക്ഷകർ കാര്യമാക്കിയിട്ടില്ലെന്നാണ് ജിസേലിന് കിട്ടുന്ന പിന്തുണ സൂചിപ്പിക്കുന്നത്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ