Bigg Boss Malayalam Season 7: അക്ബർ ഡയറക്ടറുടെ കൂട്ടുകാരൻ? പ്രത്യേക പരി​ഗണന? വീട്ടിലെ ഫോൺകോളിൽ വിവാദം

Bigg Boss Malayalam Season 7, Akbar Khan's phone call: മോഹൻലാൽ അപ്രതീക്ഷിതമായി ബി​ഗ് ബോസ് വീട് സന്ദർശിക്കുകയും വൃത്തിയുടെ കാര്യത്തിൽ അം​ഗങ്ങളെ വിമർശിക്കുകയും ചെയ്തിരുന്നു.

Bigg Boss Malayalam Season 7: അക്ബർ ഡയറക്ടറുടെ കൂട്ടുകാരൻ? പ്രത്യേക പരി​ഗണന? വീട്ടിലെ ഫോൺകോളിൽ വിവാദം

Akbar Khan

Published: 

25 Aug 2025 | 11:05 AM

ഏഴിന്റെ കളികളുമായി തുടങ്ങിയ ബി​ഗ് ബോസ് സീസൺ 7, മൂന്ന് ആഴ്ചകൾ പിന്നിടുകയാണ്. മറ്റ് സീസണുകളിൽ നിന്ന് വ്യത്യസ്തമായി ഒട്ടേറെ നാടകീയ രം​ഗങ്ങൾ അരങ്ങേറിയ എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസത്തേത്.

മോഹൻലാൽ അപ്രതീക്ഷിതമായി ബി​ഗ് ബോസ് വീട് സന്ദർശിക്കുകയും വൃത്തിയുടെ കാര്യത്തിൽ അം​ഗങ്ങളെ വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച അക്ബറിനെ കുറിച്ചായിരുന്നു. അനിയന്ത്രിതമായ ദേഷ്യത്തിന്റെ പേരിൽ അക്ബറിനെ മോഹൻലാൽ വിമർശിച്ചിരുന്നു. കൂടാതെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചു. തുടർന്ന് ഉമ്മയുമായി സംസാരിക്കാൻ അനുവാദം നൽകുകയായിരുന്നു.

ദേഷ്യം നിയന്ത്രിക്കണമെന്നായിരുന്നു ഉമ്മയുടെ ഉപദേശം. എന്നാൽ എപ്പിസോഡ് റിലീസ് ചെയ്തതിന് പിന്നാലെ വിമർശനവും ഉയരുന്നുണ്ട്. അക്ബറിന് പ്രത്യേക പരി​ഗണന കൊടുത്തു എന്നാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. ബി​ഗ് ബോസ് ഷോയുടെ ഡയറക്ടർ അക്ബറിന്റെ സുഹൃത്തായത് കൊണ്ടാണ് ഈ പ്രത്യേക പരി​ഗണനയെന്നും എല്ലാ മത്സരാർത്ഥികൾക്കും ഈ അവസരം നൽകാത്ത് എന്ത് കൊണ്ടാണെന്നും പ്രേക്ഷകർ ചോ​ദിക്കുന്നു.

കൂടാതെ, വീട്ടിലുള്ളവർ വിളിക്കുന്നതിലൂടെ മത്സരാർത്ഥികൾക്ക് പുറത്തെ സാഹചര്യം മനസിലാക്കാനുള്ള സാഹചര്യം നൽകുമെന്നും പ്രേക്ഷകർ വിലയിരുത്തുന്നു. അതേസമയം ഇത്തവണ കലാഭവൻ സരികയും സരിക കെ.ബിയുമാണ് പുറത്തായത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം