Bigg Boss Malayalam Season 7: ‘നിന്നെപ്പോലെ ചെറുതല്ല ഞാൻ’ എന്ന് ജിസേൽ; ‘പൊക്കം കുറഞ്ഞത് എൻ്റെ തെറ്റാണോ’ എന്ന് അനുമോൾ
Gizele Thakral Bodyshamed Anumol: അനുമോളിനെതിരെ ബോഡിഷെയിമിങ് പരാമർശം നടത്തിയ ജിസേലിനെതിരെ ഹൗസ്മേറ്റ്സ്. അനുമോളിൻ്റെ ഉയരം ചൂണ്ടിക്കാട്ടിയായിരുന്നു ബോഡിഷെയിമിങ്.
അനുമോളിനെതിരെ ബോഡിഷെയിമിങ് പരാമർശം നടത്തി ജിസേൽ. തനിക്ക് പൊക്കവും വണ്ണവുമുണ്ടെന്നും നിന്നെപ്പോലെ ചെറുതല്ല എന്നുമായിരുന്നു ജിസേലിൻ്റെ പരാമർശം. പൊക്കം കുറഞ്ഞത് തൻ്റെ തെറ്റാണോ എന്ന് ചോദിച്ച അനുമോൾ പൊട്ടിക്കരഞ്ഞു. ഇതിൻ്റെ പ്രൊമോ വിഡിയോ ഏഷ്യാനെറ്റ് തന്നെ യൂട്യൂബ് ചാനലിൽ പങ്കുവച്ചു.
മത്സരാർത്ഥികളെല്ലാം ഹാളിലെ സോഫയിൽ ഇരിക്കുകയാണ്. ജിസേലും ക്യാപ്റ്റൻ ഷാനവാസും എന്തോ സംസാരിക്കാൻ തുടങ്ങുന്നതായി കാണാം. ഈ സമയത്ത് സോഫയിലിരിക്കുകയായിരുന്നു അനുമോൾക്കരിലേക്ക് പാഞ്ഞടുക്കുന്ന ജിസേൽ, ‘ഞങ്ങൾക്ക് ഹൈറ്റും വെയിറ്റുമുണ്ട്, നിന്നെപ്പോലെ ചെറുതല്ല’ എന്ന് പറയുന്നു. ഇതോടെ ‘ഹൈറ്റിനെ പറയേണ്ട ആവശ്യമില്ല’ എന്ന് പറഞ്ഞ് അനുമോൾ എഴുന്നേൽക്കുന്നു. ‘പറയും ഞാൻ’ എന്നാണ് ജിസേലിൻ്റെ മറുപടി. താൻ ഇവിടെ എത്തിയത് കഷ്ടപ്പെട്ടിട്ടാണെന്ന് അനുമോൾ പറയുന്നു.
പ്രൊമോ വിഡിയോ
ഇരുവരും തമ്മിൽ തർക്കം മുറുകവേ ഹൗസ്മേറ്റ്സ് ഇതിൽ ഇടപെടുന്നു. ‘പൊക്കത്തെപ്പറ്റി പറഞ്ഞത് അംഗീകരിക്കാനാവില്ല’ എന്ന് ഷാനവാസ് പറയുന്നത് കേൾക്കാം. ‘ഇത് ശരിയല്ല’ എന്ന് ആദിലയും പറയുന്നു. ഇവരോടൊക്കെ ജിസേൽ തർക്കിക്കുന്നു. ഇതിനിടെ അനുമോൾ എഴുന്നേറ്റ് ഓടി ശുചിമുറിയിലേക്ക് പോകുന്നു. “ഹൈറ്റ് കുറഞ്ഞത് എൻ്റെ കുഴപ്പമാണോ?” എന്ന് അനുമോൾ കരഞ്ഞുകൊണ്ട് ചോദിക്കുന്നു. അനുമോളെ പലരും സമാധാനിപ്പിക്കുന്നുണ്ട്. ശൈത്യയെ കെട്ടിപ്പിടിച്ച് അനുമോൾ കരയുന്നതും പ്രമോയിൽ കാണാം.
ബിഗ് ബോസ് ഹൗസിൽ വീണ്ടും പൊട്ടിത്തെറിയുണ്ടായിരുന്നു. ഡോക്ടർ ബിന്നിയുടെ പരാതിയാണ് പുതിയ വഴക്കിന് കാരണം. പാചകത്തിനിടെ കിച്ചൺ ടീം വർത്തമാനം പറയുമ്പോൾ ഭക്ഷണത്തിൽ തുപ്പൽ തെറിയ്ക്കുന്നു എന്നായിരുന്നു ബിന്നിയുടെ പരാതി. ഇത് സൂചിപ്പിച്ച ക്യാപ്റ്റൻ ഷാനവാസിനോട് കിച്ചൺ ടീം പൊട്ടിത്തെറിച്ചു. അക്ബർ ആണ് ദേഷ്യപ്പെട്ടത്. ഷാനവാസും അക്ബറും തമ്മിൽ രൂക്ഷമായ വഴക്കുണ്ടാവുന്നതിനിടെ ഒനീലും ആര്യനും വഴക്കിൽ ഇടപെട്ടു. ഇതിനിടെ അക്ബർ ഒനീലിനെ തെറിവിളിച്ചെന്നും ആരോപണമുയർന്നു.