AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: സുപ്രഭാതം ബിഗ് ബോസ്, കണ്ണടച്ച് കിടക്കുന്നത് ഞാന്‍ കണ്ടു…ബിഗ് ബോസ് മലയാളം സീസണ്‍ 7-ലെ വൈറല്‍ ഡയലോഗുകള്‍

Bigg Boss Malayalam Season 7 Viral Dialogues: ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ചാണ് ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കുന്നത്. ഈ സീസണിലെ ചില ഡയലോഗുകള്‍ വൈറലായിരുന്നു. അത്തരം ചില സംഭാഷണങ്ങള്‍ നോക്കാം

Bigg Boss Malayalam Season 7: സുപ്രഭാതം ബിഗ് ബോസ്, കണ്ണടച്ച് കിടക്കുന്നത് ഞാന്‍ കണ്ടു…ബിഗ് ബോസ് മലയാളം സീസണ്‍ 7-ലെ വൈറല്‍ ഡയലോഗുകള്‍
ബിഗ് ബോസ് മലയാളം സീസൺ 7
jayadevan-am
Jayadevan AM | Updated On: 09 Nov 2025 15:47 PM

ബിഗ് ബോസ് മലയാളം സീസണ്‍ 7 ഗ്രാന്‍ഡ് ഫിനാലെ പുരോഗമിക്കുകയാണ്. ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായെന്നാണ് അഭ്യൂഹം. വിജയിയെക്കുറിച്ചുള്ള ചില സൂചനകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്നുണ്ട്. ഇന്ന് വൈകുന്നേരം ഏഷ്യാനെറ്റിലും, ജിയോഹോട്ട്‌സ്റ്റാറിലും ഫിനാലെ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യും. അനുമോള്‍, അനീഷ്, ഷാനവാസ്, അക്ബര്‍, നെവിന്‍ എന്നിവരാണ് ഫൈനലിലെത്തിയവര്‍. ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ചാണ് ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കുന്നത്. ഈ സീസണിലെ ചില ഡയലോഗുകള്‍ വൈറലായിരുന്നു. അത്തരം ചില സംഭാഷണങ്ങള്‍ നോക്കാം.

‘സുപ്രഭാതം, ബിഗ് ബോസ്’. ഒരുപക്ഷേ, ബിഗ് ബോസ് മലയാളം സീസണ്‍ 7-ല്‍ ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേട്ടത് ഈ ഡയലോഗായിരിക്കും. രാവിലെ പതിവുപോലെ വയ്ക്കുന്ന പാട്ടിന് ശേഷം മത്സരാര്‍ത്ഥികള്‍ ബിഗ് ബോസിനെ അഭിസംബോധന ചെയ്യും. എല്ലാവരും ‘ഗുഡ് മോണിങ് ബിഗ് ബോസ്’ എന്ന പറയുമ്പോള്‍ സുപ്രഭാതം ബിഗ് ബോസ് എന്നാണ് അനീഷ് പറഞ്ഞിരുന്നത്. ഈ സീസണില്‍ ആദ്യ വൈറലായ ഡയലോഗും ഇതാണ്.

രേണു സുധി ഉറങ്ങിയെന്ന് ആരോപിച്ച് അനീഷ് നടത്തിയ മറ്റൊരു ഡയലോഗും ശ്രദ്ധേയമായി. ‘കണ്ണടച്ച് കിടക്കുന്നത് ഞാൻ കണ്ടു’ എന്ന് പല തവണയാണ് അനീഷ് ആവര്‍ത്തിച്ച് പറഞ്ഞത്. കോമഡി സ്‌കിറ്റുകളില്‍ വരെ ഈ ഡയലോഗ് ഇടം നേടി. ഒരു ടാസ്‌കിനിടെയുണ്ടായ വാഗ്വാദത്തിനിടെ ‘ഇത് നിന്റെ സീരിയല്‍ അല്ല, റിയാലിറ്റി ഷോ’ ആണെന്ന് ജിസേല്‍ അനുമോളോട് പറഞ്ഞതും ഏറെ ശ്രദ്ധ നേടി.

Also Read: Bigg Boss Malayalam 7: ബിഗ് ബോസ് ഹൗസിനോട് ഗുഡ് ബൈ പറയാനൊരുങ്ങി മത്സരാര്‍ത്ഥികള്‍; ‘ഏഴിന്റെ പണി’ നല്‍കിയ വീട് പൊളിച്ചുകളയുമോ?

മറ്റ് ചില ഡയലോഗുകള്‍

  • ലാല്‍ സാറിനോട് അറിയിക്കാൻ മാത്രം പരാതികള്‍ ഒന്നും തന്നെയില്ല- ആദ്യ എവിക്ഷന്റെ സമയത്ത് രഞ്ജിത്ത് പറഞ്ഞത്‌
  • കഴിവ് കൊണ്ടല്ലടീ നീ ഇവിടെ നിൽക്കുന്നത്. പുറത്ത് പൈസ എണ്ണി കൊടുത്തത് കൊണ്ട് മാത്രമാണ് നിൽക്കുന്നത്-അനുമോളോട് ബിന്‍സി പറഞ്ഞത്‌
  • 100 പേര്‍ നിന്ന് കളിയാക്കി ചിരിച്ചാലും താഴത്തില്ലെടാ, രേണു സുധി ഫ്ളവറല്ലെടാ, ഫയറാടാ-രേണു സുധിയുടെ പഞ്ച് ഡയലോഗ്‌
  • അവറ്റകളുടെ കരച്ചില്‍ കേള്‍ക്കാന്‍ എന്താ രസം-മസ്താനി ബിഗ് ബോസ് ക്യാമറ നോക്കി പറഞ്ഞത്‌
  • ‘ഈഫ് ഓള്‍ ദ വേള്‍ഡ്‌സ് എ സ്‌റ്റേജ്, ആന്‍ഡ് ഓള്‍ ദ മെന്‍ ആന്‍ഡ് വിമന്‍ മിയര്‍ലി പ്ലയേഴ്‌സ്. ദെന്‍ ടേക്ക് എ ബോ-ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ദ ടൈം’-വില്യം ഷേക്‌സ്പിയറിന്റെ പ്രശസ്തമായ ഈ വാചകം ഒനീല്‍ സാബു മോഹന്‍ലാലിനോട് പറഞ്ഞത് വൈറലായിരുന്നു.
  • ഞാനില്ലെങ്കില്‍ സ്‌പൈകുട്ടനില്ല. സ്‌പൈകുട്ടന്‍ ഇങ്ങോട്ട് വരണമെങ്കില്‍ ഞാന്‍ വേണം-നെവിന്‍ പറഞ്ഞത്‌
  • അവള്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍, അവള്‍ അനുഭവിക്കും-ആധില തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിനെതിരെ അനുമോള്‍ നടത്തിയ ശാപം

ഇത്തരത്തില്‍ വിവാദവും വൈറലുമായ നിരവധി ഡയലോഗുകളാണ് ബിഗ് ബോസ് മലയാളം സീസണ്‍ 7 പ്രേക്ഷകര്‍ക്ക് നല്‍കിയത്. എല്ലാ മത്സരാര്‍ത്ഥികളില്‍ നിന്നും വൈറല്‍ നിമിഷങ്ങളുണ്ടായിട്ടുണ്ട്. അതില്‍ ചിലത് മാത്രമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. അനീഷിന്റെ പ്രണയാഭ്യര്‍ത്ഥനയും, ഷാനവാസിന്റെ മാസ് ഡയലോഗുകളും, അക്ബറിന്റെ പാരഡി ഗാനങ്ങളുമൊക്കെ പ്രേക്ഷകര്‍ ആസ്വദിച്ചു. എപ്പിസോഡിന്റെ അവസാനം അനീഷ് പറഞ്ഞതുപോലെ ഇതെല്ലാം സുഗന്ധമുള്ള ഓര്‍മയായിട്ട് സൂക്ഷിക്കാനാണ് പ്രേക്ഷകര്‍ക്കും താല്‍പര്യം.