AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Big Boss Season 7: ബിഗ് ബോസ് ഏഴാം സീസണ് തിരശ്ശീല ഉയർന്നു; കളിക്കാൻ മത്സരാർത്ഥികളും, കളി പഠിപ്പിക്കാൻ മോഹൻലാലും റെഡി

Bigg Boss Malayalam Season 7 Kicks Off: ഒത്തിരി പ്രത്യേകതകളോടെയാണ് പുതിയ സീസൺ എത്തുന്നത്. 20 മത്സരാർത്ഥികളാണ് ഇത്തവണയും ഷോയിൽ ഉണ്ടാവുക.

Big Boss Season 7: ബിഗ് ബോസ് ഏഴാം സീസണ് തിരശ്ശീല ഉയർന്നു; കളിക്കാൻ മത്സരാർത്ഥികളും, കളി പഠിപ്പിക്കാൻ മോഹൻലാലും റെഡി
Big Boss Season 7 Launch (1)Image Credit source: Asianet/Facebook
nandha-das
Nandha Das | Updated On: 03 Aug 2025 22:22 PM

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബിഗ് ബോസ് മലയാളം ഏഴാം സീസണ് തുടക്കമായി. ഇന്ന് (ഓഗസ്റ്റ് 3) രാത്രി ഏഴ് മണിക്കായിരുന്നു ഷോയുടെ ഗ്രാൻഡ് ലോഞ്ച്. ഏഷ്യാനെറ്റിന് പുറമേ ജിയോ ഹോട്ട് സ്റ്റാറിലും പ്രേക്ഷകർക്ക് ബിഗ് ബോസ് ഏഴാം സീസൺ കാണാനാകും. ഒത്തിരി പ്രത്യേകതകളോടെയാണ് പുതിയ സീസൺ എത്തുന്നത്.

കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ബിഗ് ബോസ് മലയാളം സ്വന്തം ഫ്ലോറിലാണ് ചിത്രീകരിക്കുന്നത്. മുൻ സീസണുകൾ എല്ലാം തന്നെ മറുഭാഷാ ബിഗ് ബോസ് ഷോകളുടെ ഫ്ലോറിലാണ് നടത്തിയിരുന്നത്. എന്നാൽ, ഇത്തവണ സ്വന്തം ആഡംബര ഫ്ലോറുമായാണ് ബിഗ്ബോസിന്റെ വരവ്. അതിനാൽ തന്നെ പുതിയ വീട് പരിചയപ്പെടുത്തിയാണ് ഇപ്രാവശ്യം ബിഗ്ബോസ് ലോഞ്ച് ആരംഭിച്ചത്.

ഇത്തവണ ബിഗ് ബോസ് ഹൗസിൽ ഷോയുടെ അവതാരകനായ മോഹൻലാലിനും ഒരു മുറിയുണ്ട്. ഇതെന്തിനാണെന്നുള്ള കാര്യം പിന്നീട് അറിയിക്കുമെന്ന് മോഹൻലാൽ അറിയിച്ചു. ആദ്യം തന്നെ ഒരു ടാസ്ക്ക് പൂർത്തിയാക്കി കൊണ്ടാണ് മത്സരാർത്ഥികൾ വീടിനകത്തേക്ക് പ്രവേശിച്ചത്. ഈ സീസണിലെ പ്രധാന പ്രത്യേകതകളിൽ ഒന്നാണിത്.

20 മത്സരാർത്ഥികളാണ് ഇത്തവണയും ഷോയിൽ ഉണ്ടാവുക. പ്രേക്ഷകർ അറിയാൻ കാത്തിരുന്ന ഷോയിലെ മത്സരാർത്ഥികൾ ആരെല്ലാമെന്ന് നോക്കാം:

1. അനീഷ് ടി എ – മൈ ജി ബിഗ് എൻട്രി കോണ്ടെസ്റ്റിൽ വിജയിച്ചാണ് അനീഷ് ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. (കോമണർ)

2. അനുമോൾ – നടി, ടെലിവിഷൻ താരം.

3. ആര്യൻ – മോഡൽ, നടൻ.

4. കലാഭവൻ സരിക – അഭിനേത്രി, ​ഗായിക.

5. അക്ബർ ഖാൻ – ഗായകൻ.

6. ബിൻസി – റേഡിയോ ജോക്കി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ.

7. ഒണിയൽ സാബു– ഫുഡ് വ്ലോ​ഗർ, ആർട്ടിസ്റ്റ്.

8. ബിന്നി സെബാസ്റ്റ്യൻ – അഭിനേത്രി, ഡോക്ടർ.

9. അഭിലാഷ് – നടൻ.

10. റെന ഫാത്തിമ – കോൺടെന്റ് ക്രിയേറ്റർ.

11. മുൻഷി രഞ്ജിത്ത് – നടൻ.

12. ഗിസെലെ തക്രാൽ – നടി, മോഡൽ.

13. ശാരിക – അവതാരക.

14. ഷാനവാസ് – നടൻ.

15. നെവിന്‍ കാപ്രേഷ്യസ് – ഫാഷന്‍ കൊറിയോഗ്രാഫര്‍.

16. ആദില നസ്രിൻ, നൂറ ഫാത്തിമ – ലെസ്ബിയൻ കപ്പിൾ.

17. ശൈത്യ സന്തോഷ് – നടി.

18. രേണു സുധി – സോഷ്യല്‍ മീഡിയ താരം.

19. അപ്പാനി ശരത് – നടൻ.