AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam 7: ‘അത് ഒരിതിൽ പറഞ്ഞതാണ്, വീട്ടിൽ വരാം, എന്റെ മാത്രം വീടല്ലല്ലോ അത്’; ആദില- നൂറയോട് ലക്ഷ്മി

Bigg Boss Malayalam Season 7: നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വരാമെന്നാണ് ലക്ഷ്മി മറുപടി പറഞ്ഞത്. അതെന്താ അന്ന് അങ്ങനെ പറഞ്ഞത് എന്നായി ആദില. മസ്താനിയുമായി പ്ലാൻഡ് ആയിരുന്നോ എന്നും ആദില ചോദിച്ചു.

Bigg Boss Malayalam 7: ‘അത് ഒരിതിൽ പറഞ്ഞതാണ്, വീട്ടിൽ വരാം, എന്റെ മാത്രം വീടല്ലല്ലോ അത്’; ആദില- നൂറയോട് ലക്ഷ്മി
Adhila Noora
Sarika KP
Sarika KP | Published: 03 Oct 2025 | 05:51 PM

ബി​ഗ് ബോസ് സീസൺ ഏഴ് ആരംഭിച്ച് അറുപത് ​ദിവസങ്ങൾ പിന്നിടുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ ഏതൊക്കെ മത്സരാർത്ഥികൾ വീട്ടിൽ നിന്ന് പുറത്താകുമെന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സീസണിൽ ഏറ്റവും കൂടുതൽ വിവാദമായത് ആദില-നൂറ, ലക്ഷ്മി വിഷയമാണ്. ആദില നൂറയെ വീട്ടിൽ കയറ്റാൻ കൊള്ളാത്തവരാണെന്ന ലക്ഷ്മിയുടെ പരാമർശമാണ് വീട്ടിനകത്തും പുറത്തും വിവാദമായത്. മോഹൻലാൽ അടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടി ലക്ഷ്മിയെ വിമർശിച്ചെങ്കിലും തന്റെ നിലപാടിൽ തന്നെ അവർ ഉറച്ചുനിന്നിരുന്നു.

എന്നാൽ ലക്ഷമിയുടെ നിലപാടിൽ മാറ്റമുണ്ടായി എന്നാണ് സൂചന. ഇത് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ മൂവരുടെയും സംഭാഷണം. ആദിലയും നൂറയും ലക്ഷ്മിയും ഒന്നിച്ചിരുന്ന് വർത്തമാനം പറയുന്നുണ്ട്. ഇതിനിടെയാണ് തങ്ങളെ കുറിച്ച് ലക്ഷ്മി നടത്തിയ പരാമർശങ്ങളും ചോദ്യങ്ങളും ആദില ഉന്നയിച്ചത്.

നമ്മളെ കണ്ട് മകൻ ഇൻഫ്ലുവൻസ് ആകുമെന്ന് പറഞ്ഞതെന്താ എന്നായിരുന്നു ആദിലയുടെ ആദ്യത്തെ ചോദ്യം ഇതിനു മറുപടിയായി ലക്ഷ്മി പറഞ്ഞത് ഇങ്ങനെയായിരുന്നു; കണ്ട് ഇൻഫ്ലുവൻസ് ആകും എന്നതല്ല. തന്റെ കുട്ടി ഓരോ കാര്യങ്ങളും ഏത് പ്രായത്തിൽ അറിയണം എന്നുള്ളത് തന്റെ തീരുമാനമാണ്. ആൺ പെൺ എന്ന ജെന്ററെ അവനറിയാമെന്നും അതിൽ കൂടുതൽ അവൻ അറിഞ്ഞ് തുടങ്ങേണ്ടൊരു പ്രായം ഉണ്ട്. ആ സമയത്ത് ഇതെല്ലാം അവൻ അറിഞ്ഞാൽ മതി. അതിന് മുൻപൊന്നും വേണ്ട. അതൊക്കെ കൊണ്ടാണ് തനിക്കത് ബുദ്ധിമുട്ടാണെന്ന് പറഞ്ഞത് എന്നായിരുന്നു ലക്ഷ്മി പറഞ്ഞത്.

Also Read:‘എന്‍റെ ആദ്യ പ്രസവം, വേദന അറിഞ്ഞില്ല’; കുഞ്ഞിനെ കണ്ട് പൊട്ടിക്കരഞ്ഞ് വീണ മുകുന്ദൻ

ഇതോടെ എന്തുകൊണ്ട് വീട്ടിൽ കയറ്റില്ലെന്ന് പറഞ്ഞുവെന്നും ആദിലയുടെ അടുത്ത ചോദ്യം. ഇത് കേട്ടതും ലക്ഷ്മി ഒന്ന് പരുങ്ങുന്നുണ്ടായിരുന്നു. പിന്നാലെ അത് ഒരിതിൽ പറഞ്ഞതാണെന്നും അതിനുള്ള മറുപടി അമ്മ പറഞ്ഞല്ലോ. വീട്ടിൽ വരാം തന്റെ മാത്രം വീടല്ലല്ലോ അത്. അമ്മയുടേതും അല്ലേ. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വരാമെന്നാണ് ലക്ഷ്മി മറുപടി പറഞ്ഞത്. അതെന്താ അന്ന് അങ്ങനെ പറഞ്ഞത് എന്നായി ആദില. മസ്താനിയുമായി പ്ലാൻഡ് ആയിരുന്നോ എന്നും ആദില ചോദിച്ചു. ഇതിന് അല്ല എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി.