Veena Mukundan: ‘എന്‍റെ ആദ്യ പ്രസവം, വേദന അറിഞ്ഞില്ല’; കുഞ്ഞിനെ കണ്ട് പൊട്ടിക്കരഞ്ഞ് വീണ മുകുന്ദൻ
Veena Mukundan Delivery video: നോർമൽ ഡെലിവറിയിലൂടെ മാത്രമേ ഒരു അമ്മ എന്ന ഫീലിംഗ് മനസിലാകൂ എന്നൊക്കെ കമന്റ് വന്നിരുന്നു. അതേക്കുറിച്ച് മറ്റൊരു വീഡിയോ താൻ ചെയ്യുമെന്ന് വീണ പറയുന്നു.
ആദ്യ കൺമണി എത്തിയതിന്റെ സന്തോഷത്തിലാണ് പ്രമുഖ ആങ്കർ വീണ മുകുന്ദൻ. കഴിഞ്ഞ മാസം 26-ാം തീയതിയായിരുന്നു വീണയ്ക്ക് പെൺകുഞ്ഞ് പിറന്നത്. ഇപ്പോഴിതാ തന്റെ ഡെലിവറി അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. തന്റെ യൂട്യൂബ് ചാനലീലുടെയായിരുന്നു വീണ കുഞ്ഞ് പിറന്ന നാളിലെ അനുഭവങ്ങൾ പങ്കുവച്ചത്.
ലേബർ റൂമിലേക്ക് പോകുന്നത് വരെ താൻ ഹാപ്പിയായിരുന്നുവെന്നും എന്നാൽ ഡ്രസ് മാറ്റി സ്ട്രക്ചറിലേക്ക് കിടത്തിയതോടെ തന്റെ ബോധം പോയി എന്നാണ് വീണ പറയുന്നത്. ഇലക്ടീവ് സി സെക്ഷനായിരുന്നു . ഇക്കാര്യം താൻ പറഞ്ഞപ്പോൾ അങ്ങനെ ചെയ്യരുതായിരുന്നു എന്ന് പറഞ്ഞ് ഒരുപാട് കമന്റുകൾ വന്നുവെന്നും നോർമൽ ഡെലിവറിയിലൂടെ മാത്രമേ ഒരു അമ്മ എന്ന ഫീലിംഗ് മനസിലാകൂ എന്നൊക്കെ പറഞ്ഞിരുന്നു. അതേക്കുറിച്ച് മറ്റൊരു വീഡിയോ താൻ ചെയ്യുമെന്ന് വീണ പറയുന്നു.
എപ്പിഡ്യൂറൽ ആണ് താൻ തിരഞ്ഞെടുത്തെ. നട്ടെല്ലിലൂടെ ഒരു ഇഞ്ചക്ഷൻ തരും. ഇഞ്ചക്ഷൻ തന്നതോടെ ഈ ഭാഗം തൊട്ട് താഴേക്ക് മരവിച്ച് പോകും. ഓപ്പറേഷൻ തിയറ്ററിലേക്ക് ആരെയും കയറ്റില്ലെങ്കിലും വീഡിയോ എടുക്കാൻ പ്രത്യേക പെർമിഷൻ ഉണ്ടായിരുന്നുവെന്നും തന്റെ അടുത്ത സുഹൃത്ത് ഹരിതയാണ് വീഡിയോ എടുത്തതെന്നും വീണ വ്ലാഗിൽ പറയുന്നുണ്ട്. നമുക്ക് അറിയാവുന്ന ആൾ അടുത്ത് നിൽക്കുന്നത് ആത്മവിശ്വാസം നൽകുമെന്നും താരം പറഞ്ഞു.
Also Read:‘കലാഭവന്‍ മണിയെ നിറത്തിന്റെ പേരില്‍ അപമാനിച്ചത് ദിവ്യ ഉണ്ണി അല്ല’; വെളിപ്പെടുത്തലുമായി വിനയന്‍
ഡോക്ടർ ഓപ്പറേഷൻ തുടങ്ങുകയാണ് എന്ന് പറഞ്ഞപ്പോൾ തന്റെ ബിപി കൂടി. എന്താണ് അവിടെ സംഭവിച്ചതെന്ന് ചോദിക്കുമ്പോൾ ഇപ്പോഴും മരവിച്ച അവസ്ഥയാണ്. പെൺകുട്ടിയായിരുന്നു ആഗ്രഹം എന്നാൽ തന്റെ മനസിൽ ഇതൊരു ആൺകുട്ടിയാണ് എന്ന ശക്തമായ ബോധ്യം ഉണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് പകുതി ബോധത്തിൽ കിടക്കുമ്പോൾ മോളാണ് എന്ന് പറഞ്ഞു. അതിന് ശേഷം താൻ ഭയങ്കരമായി കരഞ്ഞു. എന്തിനാണ് കരഞ്ഞതെന്ന് തനിക്കിപ്പോഴും അറിയില്ലെന്നും വീണ പറയുന്നു. എപ്പിഡ്യൂറൽ ഇഞ്ചക്ട് ചെയ്തതിനാൽ താൻ വേദന അറിഞ്ഞില്ലെന്നും വീണ പറയുന്നുണ്ട്.
ലേബർ റൂമിൽ നിന്ന് കുഞ്ഞിനെ ആദ്യമായി കാണുന്ന നിമിഷവും വീഡിയോയിൽ വീണ ഉൾപ്പെടുത്തിയിരുന്നു . തന്‍റെ ആദ്യ പ്രസവം ആയതിനാൽ തന്നെ വലിയ കാര്യമാണെന്നും അതിനാലാണ് അത് ഷൂട്ട് ചെയ്തതെന്നും അത് പ്രേക്ഷകരിലേയ്ക്ക് എത്തണമെന്നുള്ള ആഗ്രഹം ഉള്ളതുകൊണ്ടാണ് വിഡിയോ ചെയ്തതെന്നും വീണ പറയുന്നു.