Bigg Boss Malayalam Season 7: ‘ഏറ്റവും മോശമായ പദപ്രയോഗങ്ങൾ നടത്തുന്നത് ലക്ഷ്മി; പുരുഷന്മാരോട് മാപ്പ് പറയണം’
Bigg Boss Malayalam Season 7: ഒനീലിനെ പറ്റി പ്രേക്ഷകർക്കോ വീട്ടുകാർക്കോ ഞങ്ങൾക്കോ ഒരു തെറ്റിദ്ധാരണയുമില്ല' എന്നാണ് മോഹൻലാൽ പുതിയ പ്രമോയിൽ പറയുന്നത്. മസ്താനിക്ക് പോലും അത്ര ഉറപ്പില്ലാത്ത കാര്യത്തിന് ഇത്ര ട്രിഗറാകാൻ കാരണമെന്താണ്' എന്നാണ് ലക്ഷ്മിയോടും മോഹൻലാൽ ചോദിക്കുന്നത്.

Bigg Boss
ബിഗ് ബോസിൽ കഴിഞ്ഞ ദിവസം ഒനീലിനെതിരെ ഗുരുതര ആരോപണമാണ് മസ്താനിയും ലക്ഷ്മിയും നടത്തിയത്. ഒനീൽ തന്നെ മോശമായി സ്പർശിച്ചു എന്നാണ് മസ്താനിയുടെ ആരോപണം. ഇതേ കാര്യത്തെച്ചൊല്ലി ലക്ഷ്മിയും ഒനീലുമായി തർക്കിച്ചിരുന്നു. അറിഞ്ഞുകൊണ്ടത് താൻ ചെയ്തില്ലെന്ന് പല ആവർത്തി ഒനീൽ പറഞ്ഞെങ്കിലും അത് അംഗീകരിക്കാൻ മസ്താനിയോ ലക്ഷ്മിയോ തയ്യാറായിരുന്നില്ല. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം കണ്‍ഫെഷന്‍ റൂമിൽ പോയി ഒനീൽ പൊട്ടിക്കരഞ്ഞതും ഏറെ ചർച്ചയായിരുന്നു.
ലക്ഷ്മിയുടെ ആരോപണം തന്‍റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുന്നതാണെന്നും അച്ഛനും അമ്മയും അടക്കമുള്ള വീട്ടുകാര്‍ ഇത് താങ്ങില്ലെന്നും ഒനീല്‍ കണ്‍ഫെഷന്‍ റൂമില്‍ ബിഗ് ബോസിനോട് പറഞ്ഞു. തനിക്ക് 42 വയസായെന്നു ഇതുവരെ തനിക്കെതിരെ ഇത്തരത്തിലുള്ള ഒരു ആരോപണം ഉയർന്നിട്ടില്ലെന്നും ഒനീൽ പറഞ്ഞു. എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുന്ന ഒരാളാണ് താനെന്നും ഒനീല്‍ പറഞ്ഞു.
എന്നാൽ ഇപ്പോഴിതാ ഇക്കാര്യം ചോദ്യം ചെയ്യുന്ന മോഹൻലാലിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒനീലിനെ പറ്റി പ്രേക്ഷകർക്കോ വീട്ടുകാർക്കോ ഞങ്ങൾക്കോ ഒരു തെറ്റിദ്ധാരണയുമില്ല’ എന്നാണ് മോഹൻലാൽ പുതിയ പ്രമോയിൽ പറയുന്നത്. മസ്താനിയേയും ലക്ഷ്മിയേയും മോഹൻലാൽ ചോദ്യം ചെയ്യുന്നുമുണ്ട്. ഭയങ്കരമായി അയാൾ ഉപദ്രവിച്ചോ? എന്നാണ് മസ്താനിയോട് മോഹൻലാൽ ചോദിക്കുന്നത്. മസ്താനിക്ക് പോലും അത്ര ഉറപ്പില്ലാത്ത കാര്യത്തിന് ഇത്ര ട്രിഗറാകാൻ കാരണമെന്താണ്’ എന്നാണ് ലക്ഷ്മിയോടും മോഹൻലാൽ ചോദിക്കുന്നത്.
ബിഗ് ബോസ് വീട്ടിൽ ഏറ്റവും മോശമായ പദപ്രയോഗങ്ങൾ ഇപ്പോൾ നടത്തുന്നത് ലക്ഷ്മിയാണ്. കുടുംബത്തിൽ കയറ്റാൻ കൊള്ളാത്തവർ, നല്ല കുടുംബത്തിൽ ജനിക്കാത്തവർ’, എന്ന് മോഹൻലാൽ പറയുന്നത് പ്രമോയിൽ കാണാം. സംഭവത്തിൽ ഒനീലിന്റെ പ്രതികരണവും മോഹൻലാൽ തേടി. ലക്ഷ്മി പുരുഷന്മാരോടെല്ലാം മാപ്പ് പറയണമെന്നായിരുന്നു ഒനീൽ പറയുന്നത്.