Big Boss Malayalam Season 7: ‘പിആർ കൊണ്ട് മാത്രം കപ്പ് എടുക്കാൻ പറ്റില്ല, എന്റെ മനസിൽ അനീഷേട്ടനാണ് ജയിച്ചത്’; നെവിൻ
Nevin Opens Up About Anumol’s Victory: താൻ കപ്പ് ആഗ്രഹിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ആര് കപ്പെടുത്താലും സന്തോഷമേയുള്ളുവെന്നുമാണ് നെവിൻ പറയുന്നത്. അനുമോൾ ഹൗസിൽ ഒറ്റപ്പെട്ടപ്പോൾ താൻ സപ്പോർട്ട് ചെയ്തുവെന്നും നെവിൻ പറയുന്നു.

Nevin
100 ദിവസം നീണ്ടുനിന്ന യാത്രയ്ക്കൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ ഏഴ് കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ഒടുവിൽ സീസൺ ഏഴിന്റെ വിന്നറായി അനുമോളെ തിരഞ്ഞെടുക്കുകയായിരുന്നു. ഈ സീസണിൽ ബിബി ആരാധകർ നെഞ്ചേറ്റിയ മൽസരാർത്ഥികളിൽ ഒരാളായിരുന്നു നെവിൻ കാപ്രെഷ്യസ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ നെവിന്റെ ആരാധകരായി മാറുന്ന കാഴ്ചയാണ് കണ്ടത്.
ഇപ്പോഴിതാ അനുമോളെ കുറിച്ച് നെവിൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പിആറിന്റെ പിൻബലം കൊണ്ട് മാത്രം അനുമോൾ കപ്പ് നേടിയെന്ന് താൻ ചിന്തിക്കുന്നില്ലെന്നാണ് നെവിൻ പറയുന്നത്. താൻ കപ്പ് ആഗ്രഹിച്ചിരുന്നില്ലെന്നും നെവിൻ പറയുന്നു. താൻ കപ്പ് ആഗ്രഹിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ആര് കപ്പെടുത്താലും സന്തോഷമേയുള്ളുവെന്നുമാണ് നെവിൻ പറയുന്നത്. അനുമോൾ ഹൗസിൽ ഒറ്റപ്പെട്ടപ്പോൾ താൻ സപ്പോർട്ട് ചെയ്തുവെന്നും നെവിൻ പറയുന്നു.
Also Read:‘അനുമോളോട് ഒരു ഫീലിംഗ് തോന്നി, ‘എസ്’ കേള്‍ക്കുമെന്ന് കരുതി; സ്ട്രാറ്റജി ഒന്നുമല്ല’; അനീഷ്
പിആർ ചെയ്യുന്നത് തെറ്റല്ല. കണ്ടന്റ് ഉണ്ടെങ്കിൽ അല്ലേ പിആർ ചെയ്യാൻ പറ്റൂ. അനുമോളെ പുറത്താക്കിയില്ലെങ്കിൽ താൻ പുറത്തുപോകുമെന്ന് പറഞ്ഞ് ഒരിക്കൽ താൻ ഇറങ്ങി ഓടിയിരുന്നുവെന്നും ഗെയിമിന്റെ ഭാഗമായി നമ്മൾ പലതും പറയുകയും ചെയ്യുകയും ചെയ്യുമെന്നാണ് നെവിൻ പറയുന്നത്. തനിക്ക് എല്ലാവരും ഫേവറിറ്റാണെന്നും നെവിൻ പറയുന്നു. തന്റെ മനസ്സിൽ ഒരു ഇഷ്‌ടപ്പെട്ട ഒരു മത്സരാർത്ഥി ഉണ്ടായിരുന്നു. താൻ അനീഷേട്ടനെ ആയിരുന്നു സപ്പോർട്ട് ചെയ്‌തിരുന്നതെന്നും തന്റെ മനസിൽ അനീഷേട്ടനാണ് വിജയിച്ചതെന്നും നെവിൻ പറഞ്ഞു.