Robin Radhakrishnan: ‘വീട്ടിലുളള കുട്ടിയെ വലിച്ചിഴക്കുന്നത് തെറ്റ്, പറയുന്നത് പ്രവര്‍ത്തിയിലും ഉണ്ടായിരിക്കണം’; റിയാസ് സലീമിനെ വിമർശിച്ച് റോബിൻ
Robin Radhakrishnan Criticizes Riyas Salim: റിയാസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ഡോ. റോബിൻ രാധാകൃഷ്ണൻ. പ്രശ്നത്തിലേക്ക് ലക്ഷ്മിയുടെ കുട്ടിയെ വലിച്ചിഴച്ചത് ശരിയായില്ലെന്ന നിലപാടിലാണ് റോബിൻ.

റിയാസ് സലിം, റോബിൻ രാധാകൃഷ്ണൻ
ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ ലെസ്ബിയൻ കപ്പിൾ മത്സരാർഥികളായ ആദിലയെയും നൂറയെയും സഹമത്സരാർത്ഥിയായ വേദലക്ഷ്മി അതിരൂക്ഷമായി വിമർശിച്ചത് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ആദിലയെയും നൂറയെയും സ്വന്തം വീട്ടിൽ പോലും കയറ്റാൻ പറ്റാത്ത ആളുകളെന്ന് വിമർശിച്ച ലക്ഷ്മിയെ വീക്കൻഡ് എപ്പിസോഡിൽ മോഹൻലാൽ നിർത്തിപൊരിക്കുന്ന വീഡിയോയും പ്രേക്ഷകർ കണ്ടതാണ്.
ഇതിന് പിന്നാലെ, കഴിഞ്ഞ ദിവസം ഷോയിൽ അതിഥിയായെത്തിയ മുൻ ബിഗ് ബോസ് മത്സരാർത്ഥി റിയാസ് സലിം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ലക്ഷ്മിയുമായി കൊമ്പുകോർത്തിരുന്നു. ഇപ്പോഴിതാ, റിയാസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ഡോ. റോബിൻ രാധാകൃഷ്ണൻ. പ്രശ്നത്തിലേക്ക് ലക്ഷ്മിയുടെ കുട്ടിയെ വലിച്ചിഴച്ചത് ശരിയായില്ലെന്ന നിലപാടിലാണ് റോബിൻ. ആദിലയെയും നൂറയെയും ലക്ഷ്മി അധിക്ഷേപിച്ച വിഷയത്തിൽ റിയാസ് സലിം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇട്ടിരുന്നു. എന്നാൽ, അതിൽ വീട്ടിൽ ഉള്ള കുട്ടിയെ പരാമർശിക്കുന്നത് തെറ്റാണെന്നാണ് റോബിൻ പറയുന്നത്.
ഒരാൾ തെറ്റ് ചെയ്യുമ്പോൾ അയാളെ വിമർശിക്കാം. എന്നാൽ വീട്ടുകാരെയും കുട്ടികളെയുമെല്ലാം പറയുന്നത് ശരിയായ കാര്യമല്ല. റിയാസ് ഒരു ഫെമിനിസ്റ്റാണ് എന്നാണ് പറ്യുന്നത്. പക്ഷെ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ റിയാസിനെ വെറുമൊരു ഫക്കെ ഫെമിനിസ്റ്റ് മാത്രമായാണ് പലരും കാണുന്നത്. ഫെമിസ്റ്റ് ആണെന്ന് പറയുന്ന ഒരാളിൽ നിന്ന് ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നും ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചാൽ നല്ലതാണെന്നും റോബിൻ വ്യക്തമാക്കി.
തന്റെ എൻഗേജ്‌മെന്റ് സമയത്തും തന്നോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ തന്റെ ഭാര്യയെ ഇതിലേക്ക് വലിച്ചിഴച്ചിരുന്നുവെന്നും അത് അനാവശ്യ കാര്യമായിരുന്നുവെന്നും റോബിൻ കൂട്ടിച്ചേർത്തു. പറയുന്നത് പ്രവർത്തിയിലും ഉണ്ടായിരിക്കണം. നല്ല കാഴ്ചപ്പാടും ഒരുപാടു വിഷയങ്ങളിൽ അറിവുമുള്ള വ്യക്തിയാണ് റിയാസ് സലിം. ഇങ്ങനെ ഉള്ള കാര്യങ്ങൾ കൂടി ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ലക്ഷ്മിയുടെ വിഷയത്തിലും റിയാസ് ചെയ്തത് തെറ്റാണ്. കുട്ടിയെ ഇതിലേക്ക് വലിച്ചിഴച്ചതിന് ക്ഷമ ചോദിക്കുകയാണെങ്കിൽ റിയാസിനെ നമ്മൾ ബഹുമാനിക്കും എന്നും റോബിൻ രാധാകൃഷ്ണൻ പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളോടായിരുന്നു പ്രതികരണം.