Bigg Boss Malayalam Season 7: ജയിൽ നോമിനേഷനിടെ ഷാനവാസിൻ്റെ മാസ് ഡയലോഗും മീശപിരിയും; കൂക്കിവിളിച്ച് മത്സരാർത്ഥികൾ

Shanavas And Gizele Issue During Jail Nomination: ജയിൽ നോമിനേഷനിടെ ഷാനവാസും ഹൗസ്മേറ്റ്സുമായി കൊമ്പുകോർക്കൽ. ഇതിൻ്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.

Bigg Boss Malayalam Season 7: ജയിൽ നോമിനേഷനിടെ ഷാനവാസിൻ്റെ മാസ് ഡയലോഗും മീശപിരിയും; കൂക്കിവിളിച്ച് മത്സരാർത്ഥികൾ

ഷാനവാസ്

Published: 

03 Oct 2025 | 12:58 PM

ജയിൽ നോമിനേഷനിടെ ഷാനവാസിൻ്റെ മാസ് ഡയലോഗും മീശപിരിയും. കഴിഞ്ഞ ആഴ്ചയിലെ പെരുമാറ്റത്തിൻ്റെ പേരിൽ തന്നെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതിനെ ഷാനവാസ് ഇത്തരത്തിലാണ് എതിർത്തത്. എന്നാൽ, മത്സരാർത്ഥികൾ ഇതിനെ കൂക്കിവിളിച്ചും കുരവയിട്ടും പരിഹസിച്ചു. ഇതിൻ്റെ പ്രൊമോ വിഡിയോ ഏഷ്യാനെറ്റ് പങ്കുവച്ചിട്ടുണ്ട്.

ജയിൽ നോമിനേഷനിൽ ജിസേൽ സംസാരിക്കാനായി നിൽക്കുമ്പോഴാണ് ഷാനവാസിൻ്റെ പ്രതികരണങ്ങൾ. മാസ് കളിച്ചുകളിച്ച് ഷാനവാസ് ഒരു കള്ളനായിപ്പോയെന്ന് ജിസേൽ ആരോപിച്ചു. ഷാനവാസ് ഇതിനെതിരെ സംസാരിച്ചപ്പോൾ, നോമിനേഷനല്ലേ ഷാനവാസ് സംസാരിക്കാതിരിക്കൂ എന്ന് മറ്റുള്ളവർ ആവശ്യപ്പെട്ടു. അനുമോളും ഇതേ കാര്യം പറഞ്ഞു. ‘നിന്നെക്കുറിച്ച് സംസാരിച്ചപ്പോൾ നീ വാതോരാതെ കൗണ്ടർ അടിച്ചല്ലോ’ എന്ന് ഷാനവാസ് അനുമോളോട് ചോദിച്ചു.

Also Read: Bigg Boss Malayalam Season 7: ‘ഇവൾ വീട്ടിൽ കേറ്റില്ല, പക്ഷേ സിറ്റൗട്ടിൽ ഇരിക്കാം’; ആദിലയെയും നൂറയെയും ലക്ഷ്മിയുടെ അമ്മ പരിഹസിച്ചെന്ന് വിമർശനം

ഇതോടെ ലക്ഷ്മിയും ബിന്നിയും അടക്കം മറ്റുള്ളവർ ഷാനവാസിനെതിരെ രംഗത്തുവന്നു. അനുമോൾ സംസാരിച്ചപ്പോൾ നിങ്ങളൊക്കെ എവിടെയായിരുന്നു എന്നാണ് ഷാനവാസ് ഇതിനെ ചോദ്യം ചെയ്ത് സംസാരിച്ചത്. ഇത് വലിയ തർക്കത്തിലേക്ക് നീങ്ങി. ജിസേൽ സംസാരിച്ചുകഴിഞ്ഞ് അക്ബർ നോമിനേഷന് വന്നപ്പോഴും ഷാനവാസ് സംസാരം തുടർന്നു. ഇതോടെ ഈ ആഴ്ചയിലെ ക്യാപ്റ്റൻ ഷാനവാസിനെതിരെ രംഗത്തുവന്നു. ഇത് ചീപ്പ് ഷോ ആണെന്ന് ബിന്നി പറഞ്ഞു.

തർക്കം തുടർന്നതോടെ അനീഷ് സംസാരിക്കാനായി എഴുന്നേറ്റു. എന്നാൽ, കൂക്കിവിളിച്ചും കുരവയിട്ടും സഹമത്സരാർത്ഥികൾ അനീഷിനെ പരിഹസിക്കുകയായിരുന്നു.

ബിഗ് ബോസ് ഫാമിലി വീക്കിൽ ഹൗസിലെത്തിയ ലക്ഷ്മിയുടെ അമ്മ ലതയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയ രംഗത്തുവന്നിരുന്നു. ആദിലയെയും നൂറയെയും ലക്ഷ്മി വീട്ടിൽ കയറ്റില്ലെങ്കിലും സിറ്റൗട്ടിൽ ഇരിക്കാമെന്ന ലതയുടെ പരാമർശമാണ് വിവാദത്തിലായത്. ബിബി ഹൗസിലെത്തിയ ലത സ്വയം പരിചയപ്പെടുത്തുന്നതിനിടെയാണ് ഈ പ്രസ്താവന നടത്തിയത്. ഇത് വീടിനകത്തും പുറത്തും ചർച്ചയായി.

വിഡിയോ കാണാം

സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി