AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: സമ്മാനത്തുകയേക്കാൾ പ്രതിഫലം, ക്യാഷ് പ്രൈസ്, ആഢംബര കാർ; 100 ദിവസം കൊണ്ട് അനുമോൾ നേടിയത് കോടിയിലേറെ

Anumol Crowned Winner of Bigg Boss Malayalam season 7: ഈ സീസണിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് അനുമോൾ ആണെന്ന് റിപ്പോർട്ട് വന്നിരുന്നു. പ്രതിദിനം 65,000 രൂപയാണ് താരത്തിനു ലഭിക്കുന്നത് എന്നായിരുന്നു കണക്ക്.

Bigg Boss Malayalam Season 7: സമ്മാനത്തുകയേക്കാൾ പ്രതിഫലം, ക്യാഷ് പ്രൈസ്, ആഢംബര കാർ; 100 ദിവസം കൊണ്ട് അനുമോൾ നേടിയത് കോടിയിലേറെ
Anumol Bigg Boss (1)Image Credit source: social media
sarika-kp
Sarika KP | Updated On: 10 Nov 2025 09:13 AM

മൂന്ന് മാസത്തോളം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ബി​ഗ് ബോസ് മലയാളം സീസൺ 7-ന്റെ വിജയിയെ മോഹൻലാൽ പ്രഖ്യാപിച്ചു. 100 ദിവസത്തെ പോരട്ടത്തിനൊടുവിൽ അനുമോൾ ആണ് ബി​ഗ് ബോസ് സീസൺ 7-ന്റെ കപ്പെടുത്തത്. വീടിനകത്തും പുറത്തും ശക്തമായ എതിർപ്പാണ് അനുമോൾക്ക് ഈ 100 ദിവസം നേരിടേണ്ടി വന്നത്. പിആർ വിവാദങ്ങളുടെ അലയൊലികൾക്കിടയിൽ നിന്നാണ് അനുമോൾ വിജയകിരീടം ചൂടിയത്.

‘കോമണർ’ എന്ന ടാഗോടെ ഹൗസിൽ എത്തിയ അനീഷാണ് ഫസ്റ്റ് റണ്ണറപ്പ്. അഞ്ചാം സ്ഥാനത്ത് അക്ബറും നെവിൻ നാലാമതും ഷാനവാസ് മൂന്നാമതും എത്തി. 100 ദിവസത്തെ ബിഗ് ബോസ് യാത്ര പൂർത്തിയാക്കി അനുമോൾ പുറത്തിറങ്ങുമ്പോൾ ലഭിച്ച നേട്ടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Also Read:മസ്താനിയും ലക്ഷ്മിയും തുള്ളിച്ചാടി, കയ്യടിക്കാതെ ശൈത്യ; അനുമോളുടെ നേട്ടത്തിൽ നിരാശ പ്രകടിപ്പിച്ച് സഹമത്സരാർത്ഥികൾ

ഈ സീസണിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് അനുമോൾ ആണെന്ന് റിപ്പോർട്ട് വന്നിരുന്നു. പ്രതിദിനം 65,000 രൂപയാണ് താരത്തിനു ലഭിക്കുന്നത് എന്നായിരുന്നു കണക്ക്. ഇതനുസരിച്ച്, പ്രതിഫലമായി മാത്രം അനുമോളുടെ കയ്യിലെത്തുക 65 ലക്ഷം രൂപയാണ്. സമ്മാനത്തുകയേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്ന മത്സരാർത്ഥി എന്ന കൗതുകം കൂടിയുണ്ട് അനുമോളുടെ കാര്യത്തിൽ. ഈ പ്രതിഫലം നികുതിയിളവുകൾക്ക് വിധേയമായിരിക്കും.

ബി​ഗ് ബോസ് സീസൺ ഏഴ് വിജയ്ക്ക് 50 ലക്ഷം രൂപയാണ് ക്യാഷ് പ്രൈസ്. എന്നാൽ ഇത്തവണ ഇതിൽ നിന്ന് ‘ബിഗ് ബാങ്ക് വീക്ക്’ ടാസ്കുകളിലൂടെ മത്സരാർത്ഥികൾ നേടിയ തുക കുറച്ചതിനു ശേഷം ബാക്കിയുള്ള 42.55 ലക്ഷം രൂപയാണ് അനുമോൾക്ക് ക്യാഷ് പ്രൈസായി ലഭിച്ചത്. ഇതിൽ നിന്ന് നികുതി കഴിച്ചുള്ള തുകയായിരിക്കും അനുമോൾക്ക് കൈമാറുക.

പ്രതിഫലത്തിനും ക്യാഷ് പ്രൈസിനും പുറമെ മാരുതി വിക്ടോറിയസ് കാറും സമ്മാനമായി അനുമോൾക്ക് ലഭിച്ചു. ഈ കാറിന്റെ ഓൺ-റോഡ് പ്രൈസ് ഏകദേശം 12 ലക്ഷം രൂപ മുതൽ 24 ലക്ഷം രൂപ വരെയാണ്. ഇതോടെ ഏതാണ്ട് ഒരു കോടി രൂപയോളം മൂല്യമുള്ള സമ്മാനങ്ങളുമായാണ് അനുമോൾ ബി​ഗ് ബോസ് പടിയിറങ്ങുന്നത്.