AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: 50 ലക്ഷം കിട്ടില്ല, ഒന്നാം സമ്മാനത്തിൽ വൻ കുറവ്; ഇതാണ് മക്കളേ ഏഴിന്റെ പണി!

Bigg Boss Malayalam Season 7 Prize Money: ഗ്രാൻഡ് ഫിനാലെ വേദിയിലും ഒരു​ഗ്രൻ പണി കാത്തിരിക്കുന്നുണ്ട്. ടൈറ്റിൽ വിജയിക്ക് ലഭിക്കുന്ന തുകയിലാണ് പണി ഒളിഞ്ഞിരിക്കുന്നത്. ഒന്നാം സമ്മാനം നേടുന്നവർക്ക് 50 ലക്ഷം രൂപയാണ് സമ്മാനം. എന്നാൽ ഈ തുക കുറഞ്ഞേക്കും.

Bigg Boss Malayalam Season 7: 50 ലക്ഷം കിട്ടില്ല, ഒന്നാം സമ്മാനത്തിൽ വൻ കുറവ്; ഇതാണ് മക്കളേ ഏഴിന്റെ പണി!
Bigg Boss Image Credit source: Instagram
nithya
Nithya Vinu | Published: 09 Nov 2025 19:13 PM

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ വിജയി ആരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ. നൂറ് ദിവസത്തെ പോരാട്ടത്തിനൊടുവിൽ അനുമോൾ, അനീഷ്, അക്ബർ, നെവിൻ, ഷാനവാസ് എന്നിവരാണ് ​ഗ്രാൻഡ് ഫിനാലെ വേദിയിൽ എത്തി നിൽക്കുന്നത്. ഏഴിന്റെ പണി എന്ന ടൈറ്റിലോടെയാണ് സീസൺ ആരംഭിച്ചത്. പിന്നാലെ നിരവധി സർപ്രൈസുകളാണ് മത്സരാർത്ഥികളെ കാത്തിരുന്നത്.

എന്നാൽ ​ഗ്രാൻഡ് ഫിനാലെ വേദിയിലും ഒരു​ഗ്രൻ പണി കാത്തിരിക്കുന്നുണ്ട്. ടൈറ്റിൽ വിജയിക്ക് ലഭിക്കുന്ന തുകയിലാണ് പണി ഒളിഞ്ഞിരിക്കുന്നത്. ഒന്നാം സമ്മാനം നേടുന്നവർക്ക് 50 ലക്ഷം രൂപയാണ് സമ്മാനം. എന്നാൽ ഈ തുക കുറഞ്ഞേക്കും എന്നാണ് വിവരം.

ബി​ഗ് ബോസിലെ ഏറ്റവും രസകരമായ ടാസ്കുകളിൽ ഒന്നാണ് മണി ബോക്സ്. മത്സരാർത്ഥികൾക്ക് പണപ്പെട്ടി എടുത്ത് ഷോ ക്വിറ്റ് ചെയ്യാനുള്ള അവസരമാണ് ഈ ടാസ്കിലൂടെ ലഭിക്കുന്നത്. എന്നാൽ ഇത്തവണ അപ്രതീക്ഷിത ട്വിസ്റ്റാണ് മണി ബോക്സിൽ കൊണ്ടുവന്നത്. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഒരു ടാസ്ക് ആയിരുന്നില്ല, മറിച്ച് ബി​ഗ് ബാങ്ക് വീക്ക് എന്ന പേരിൽ പല ടാസ്കുകള്‍ ചേര്‍ന്ന് എല്ലാ മത്സരാര്‍ഥികള്‍ക്കും പണം നേടാവുന്ന ഒരു വാരമാണ് സംഘടിപ്പിച്ചത്.

ALSO READ: ബിഗ് ബോസ് കപ്പ് അനുമോൾക്ക്, രണ്ടാമത് അനീഷും; ഇതൊന്നന്നര പ്രവചനം!

കൂടാതെ ഓരോ ടാസ്ക് കഴിയുമ്പോഴും മത്സരാര്‍ഥികള്‍ നേടുന്ന തുക ടൈറ്റില്‍ വിജയിക്ക് ലഭിക്കേണ്ട 50 ലക്ഷത്തില്‍ നിന്ന് കുറച്ചിരുന്നു. ഇതനുസരിച്ച് 45,25,210 രൂപയാണ് ബാക്കി വന്നത്. കൂടാതെ അച്ചടക്ക നടപടിയുടെ പേരില്‍ ബി​ഗ് ബാങ്ക് വീക്കില്‍ പങ്കെടുക്കാനാവാതെയിരുന്ന നെവിന് പ്രത്യേക അവസരവും ബി​ഗ് ബോസ് നൽകി.

ഇതില്‍ 50,000 രൂപയാണ് നെവിന്‍ നേടിയത്. ആ തുക കൂടി കുറച്ചാല്‍ അവശേഷിക്കുന്നത് 44,75,210 രൂപയാണ്. ബി​ഗ് ബാങ്ക് വീക്കിന് ശേഷം ഇത്തരത്തില്‍ തുക കുറയ്ക്കുന്നതിനെക്കുറിച്ച് മത്സരാര്‍ഥികളോട് ബി​ഗ് ബോസ് അഭിപ്രായം ചോദിച്ചിരുന്നു. തുക കുറയ്ക്കരുതെന്നായിരുന്നു മത്സരാർത്ഥികളുടെ അഭിപ്രായം. ഇത് ബി​ഗ് ബോസ് മുഖവിലയ്ക്ക് എടുക്കുമോ എന്നറിയാൻ വിജയിയെ പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കണം.