Bigg Boss Malayalam Season 8 Live : സർപ്രൈസായി വീട്ടിലേക്ക് എത്തുന്നത് ആര്? ഗ്രാൻ്റ് ലോഞ്ചിന് മണിക്കൂറുകൾ-LIVE

Bigg Boss Malayalam 8 Live Updates in Malayalam : മറ്റ് ഭാഷകളിലെ ബിഗ് ബോസ് ഷോകളും ഇത്തവണ മലയാളത്തിനൊപ്പം ഒരു മിച്ചാണ് പ്രീമിയർ ചെയ്യുന്നത്,സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് ഹിന്ദി സീസൺ 20, വിജയ് സേതുപതി അവതാരകനായ ബിഗ് ബോസ് തമിഴ് സീസൺ 10, കിച്ച സുദീപ് അവതാരകനായ ബിഗ് ബോസ് കന്നഡ സീസൺ 13, നാഗാർജുന അവതാരകനായ ബിഗ് ബോസ് തെലുങ്ക് സീസൺ 10 എന്നിവയും ഉൾപ്പെടുന്നു.

Bigg Boss Malayalam Season 8 Live : സർപ്രൈസായി വീട്ടിലേക്ക് എത്തുന്നത് ആര്? ഗ്രാൻ്റ് ലോഞ്ചിന് മണിക്കൂറുകൾ-LIVE

Bigg Boss Malayalam Season 8 Live Updates

Updated On: 

06 Sep 2026 | 04:34 PM

LIVE NEWS & UPDATES

  • 06 Sep 2026 04:21 PM (IST)

    രാജാവിനെ മുഖം കാണിക്കാൻ കാത്തുനിൽക്കുന്നു; രാഹുൽ ഈശ്വർ പറഞ്ഞ ആ രാജ്യം ബിഗ് ബോസോ?

    മലയാളികൾ ഇമയടയ്ക്കാതെ കാണുന്ന ആ ടെലിവിഷൻ പരിപാടി ആരംഭിക്കുകയാണ്. ബിഗ് ബോസ് മലയാളത്തിന്റെ സീസൺ 8 ഇന്ന് ആരംഭിക്കും. അതേസമയം ഇത്തവണ വീട്ടിലെത്തി കലഹിക്കാൻ പോകുന്നവർ ആരൊക്കെ എന്ന് അറിയാൻ ഇനി മിനിറ്റുകൾ കൂടി കാത്തിരിക്കാം. അതിനിടയിൽ കഴിഞ്ഞ ദിവസം രാഹുൽ ഈശ്വർ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.

    രാഹുൽ ഈശ്വറിന്റെ പോസ്റ്റ്

     

    രാജഭരണം മാത്രമുള്ള ഒരു രാജ്യത്തേക്ക് താൻ പോകുന്നു എന്നാണ് രാഹുൽ ഈശ്വർ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്. അവിടുത്തെ കാര്യങ്ങൾ ഭയങ്കര കടുപ്പം ആണെന്നാണ് കേൾക്കുന്നത് രാജാവിനെ മുഖം കാണിക്കാനായി സമയം കാത്തു നിൽക്കുകയാണ് എന്നാണ് രാഹുൽ ഈശ്വർ കുറിച്ചത്. ഇതോടെ എല്ലാവരും രാഹുൽ ഈശ്വർ ഇത്തവണ ബിഗ്ബോസിൽ ഉണ്ട് എന്ന് ഉറപ്പിച്ചിരിക്കുകയാണ്.

  • 06 Sep 2026 04:00 PM (IST)

    Bigg Boss Malayalam 8 house tour: ഇത്തവണത്തെ ബിഗ് ബോസ് വീട് ഇങ്ങനെ

    പേജുകളിൽ എത്തിയ ചിത്രങ്ങൾ

  • 06 Sep 2026 03:45 PM (IST)

    Bigg Boss Malayalam Season 8 contestants list: സർപ്രൈസുകൾ നിരവധി എങ്കിലും?

    സർപ്രൈസുകൾ നിരവധിയുണ്ടെങ്കിലും ഇത്തവണ മത്സരാർഥികളുടെ കാര്യത്തിൽ വലിയൊരു എക്സൈറ്റ്മെൻ്റ് തന്നെയുണ്ടെന്നാണ് വിവരം.

  • 06 Sep 2026 03:30 PM (IST)

    Bigg Boss Malayalam Season 8 Grand Launch: ഇത്തവണയും അതേ പ്രത്യേകത തന്നെ

    ഇത്തവണയും ഷോയിൽ ചില പ്രത്യേകതകളുണ്ട്. ആദ്യത്തെ പ്രത്യേകത കോമണർമാർക്ക് പ്രത്യേക പരിഗണന നൽകി എന്നതാണ്. ഇതിനായി നടത്തിയാതായിരുന്നു അഗ്നിപരീക്ഷ.

  • 06 Sep 2026 03:20 PM (IST)

    Bigg Boss Malayalam Season 8 Grand Launch Live : എപ്പോഴാണ് ഗ്രാൻ്റ് ലോഞ്ച്?

    ബിഗ് ബോസ് മലയാളം എട്ടാം സീസണ് ഞായാറാഴ്ച വൈകുന്നേരം 7 മണിക്ക് തുടക്കമാകും. ഏറെക്കാലമായി പ്രേക്ഷകർ കാത്തിരുന്ന സമയമാണിത്.

Bigg Boss Malayalam Season8 LIVE:  നിരവധി സർപ്രൈസുകൾ നില നിർത്തികൊണ്ട് തന്നെ ബിഗ് ബോസ് മലയാളം എട്ടാം സീസൺ തിരശ്ശീല ഞായറാഴ്ച ഉയരും. ഇത്തവണയും ഷോയുടെ അവതാരകൻ മോഹൻലാൽ തന്നെയാണ്.ഞായറാഴ്ച വൈകുന്നേരം 7 മണിക്കാണ് സീസൺ ഗ്രാൻ്റ് ലോഞ്ച് നടക്കുന്നത്. കഴിഞ്ഞ സീസൺ അവസാനിച്ച് ഏകദേശം 10 മാസങ്ങൾക്ക് ശേഷമാണ് ബിഗ് ബോസ് മലയാളം സീസൺ 8 ആരംഭിക്കുന്നത്. ഇത്തവണ കോമണർ മത്സരാർത്ഥികൾക്കായുള്ള അഗ്നിപരീക്ഷയും വലിയ ചർച്ചയായിരുന്നു.

#Suchileaks സോഷ്യൽ മീഡിയ കാമ്പെയ്നിലൂടെ പ്രശസ്തയായ പിന്നണി ഗായിക സുചിത്ര, രാഷ്ട്രീയ നിരൂപകനായ രാഹുൽ ഈശ്വർ, ഗായകനും സംഗീതസംവിധായകനുമായ ശ്രീനാഥ് ശിവശങ്കരൻ, സോഷ്യൽ മീഡിയ താരവും ആക്ടിവിസ്റ്റുമായ ശ്രീലക്ഷ്മി അറക്കൽ, കണ്ടൻ്റ് ക്രിയേറ്റർ വിക്കി തഗ് തുടങ്ങിയ നിരവധി പ്രമുഖരും ഇത്തവണ ഷോയുടെ ഭാഗമായേക്കുമെന്നാണ് സൂചന. മറ്റ് ഭാഷകളിലെ ബിഗ് ബോസ് ഷോകളും ഇത്തവണ മലയാളത്തിനൊപ്പം ഒരു മിച്ചാണ് പ്രീമിയർ ചെയ്യുന്നത്,സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് ഹിന്ദി സീസൺ 20, വിജയ് സേതുപതി അവതാരകനായ ബിഗ് ബോസ് തമിഴ് സീസൺ 10, കിച്ച സുദീപ് അവതാരകനായ ബിഗ് ബോസ് കന്നഡ സീസൺ 13, നാഗാർജുന അവതാരകനായ ബിഗ് ബോസ് തെലുങ്ക് സീസൺ 10 എന്നിവയും ഉൾപ്പെടുന്നു. ബിഗ് ബോസ് മലയാളം എട്ടാം സീസൺ ഗ്രാൻ്റ് ലോഞ്ച് അപ്ഡേറ്റുകൾ ഇവിടെ വായിക്കാം.

Loading...
Unable to load recommendations.
Follow Us
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
മഞ്ഞൾപ്പൊടി ശുദ്ധമാണോ എന്ന് എങ്ങനെ നോക്കാം?
ഓഫ് റോഡ് കിം​ഗ്! വമ്പൻ തിരിച്ചുവരവുമായി പജെറോ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി
എൻ്റെ കൈ വിടടാ... ശരിക്കും സംഭവിച്ചത് എന്ത്?