Bigg Boss Malayalam Season 8: തനിക്ക് പറ്റുന്നില്ല, പൊക്കോട്ടെ… ബിഗ് ബോസിനോട് ജസീല
Jaseela Expresses Desire to Quit The Show: കഴിഞ്ഞദിവസം ബിഗ് ബോസിൽ ഒരു നാടകീയ സംഭവം അരങ്ങേറിയിരുന്നു. ഇത്തവണത്തെ സീസണിലെ സ്ട്രോങ്ങ് മത്സരാർത്ഥികളിൽ ഒരാൾ എന്ന് കരുതപ്പെടുന്ന ജസീല തനിക്ക് മത്സരത്തിൽ തുടരാൻ താല്പര്യമില്ല എന്ന് പറഞ്ഞ് രംഗത്തെത്തിയത് ഏറെ ഞെട്ടിക്കുന്ന സംഭവമായിരുന്നു. ജീവിതത്തിൽ വലിയ പ്രതിസന്ധികളെ അതിജീവിച്ച് ഇവിടം വരെ എത്തിയ ജസീല തനിക്ക് മത്സരത്തിൽ തുടരാൻ താല്പര്യമില്ല

Jaseela
കഴിഞ്ഞദിവസം ബിഗ് ബോസിൽ ഒരു നാടകീയ സംഭവം അരങ്ങേറിയിരുന്നു. ഇത്തവണത്തെ സീസണിലെ സ്ട്രോങ്ങ് മത്സരാർത്ഥികളിൽ ഒരാൾ എന്ന് കരുതപ്പെടുന്ന ജസീല തനിക്ക് മത്സരത്തിൽ തുടരാൻ താല്പര്യമില്ല എന്ന് പറഞ്ഞ് രംഗത്തെത്തിയത് ഏറെ ഞെട്ടിക്കുന്ന സംഭവമായിരുന്നു. ജീവിതത്തിൽ വലിയ പ്രതിസന്ധികളെ അതിജീവിച്ച് ഇവിടം വരെ എത്തിയ ജസീല തനിക്ക് മത്സരത്തിൽ തുടരാൻ താല്പര്യമില്ല എന്ന് ബിഗ് ബോസിനോട് പറയുകയുണ്ടായി. ജസീലയെ കൺഫെക്ഷൻ റൂമിലേക്ക് വിളിപ്പിച്ചാണ് ബിഗ് ബോസ് വിഷയത്തിൽ ഇടപെട്ടത്.
കൺഫഷൻ റൂമിലെത്തിയ ജസീല ഒന്നിലധികം കാരണങ്ങളാണ് ഹൗസിൽ നിന്ന് പുറത്തു പോകുന്നതിന് ചൂണ്ടിക്കാണിച്ചത്. എനിക്ക് ഹൗസിൽ നിന്ന് ലഭിക്കുന്ന ഫുഡ് തീരെ പറ്റുന്നില്ല. മരുന്നുകൾ കഴിക്കുന്നത് കൊണ്ട് വല്ലാതെ ക്ഷീണം അനുഭവപ്പെടുന്നുമുണ്ട്. ഇങ്ങനെ പറയുന്ന ജസീലയോട് ബിഗ് ബോസ് ചോദിക്കുന്നുണ്ട് നിങ്ങൾ ശക്തയായ ഒരു മത്സരാർത്ഥി അല്ലേ, ശക്തയായ ഒരു സ്ത്രീയല്ലേ എന്ന്. ഈ ഷോ ഇങ്ങനെയാണ് എന്ന് അറിഞ്ഞിട്ടല്ലേ വന്നത് എന്ന്. പക്ഷേ ഇങ്ങനെ ഭക്ഷണത്തിന് ക്ഷാമം ഉണ്ടാകുമെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് ജലീസ പറഞ്ഞത്.
Also Read: സിനിമയിലേക്ക് മടങ്ങി വരുമോ? കാവ്യ മാധവന്റെ മറുപടി ഇങ്ങനെ
പരിമിതമായ സാഹചര്യങ്ങളിൽ എങ്ങനെ അതിജീവിക്കുക എന്നതാണ് ഈ ഷോ. നിങ്ങളുടെ മനസ്സിന്റെ ശക്തിയെയും സഹനശക്തിയെയും ഇവിടെ പരീക്ഷിക്കുന്നതാണ് എന്നും ബിഗ് ബോസ് ചൂണ്ടിക്കാണിച്ചു. കഴിഞ്ഞദിവസം നോബി നടത്തിയ പരാമർശത്തെയും ജസീല കൺഫഷൻ റൂമിൽ സൂചിപ്പിച്ചു. ആ ഒരു പരാമർശം വന്നതിൽ പിന്നെ പുറത്ത് എന്തൊക്കെ തരത്തിലാണ് കാര്യങ്ങൾ പോകുന്നത് എന്നത് സംബന്ധിച്ച് തനിക്ക് വലിയ ആശങ്കയുണ്ട്. ഇവിടെ മാത്രമല്ല പുറത്തിറങ്ങിയാലും തനിക്ക് ജീവിക്കണമല്ലോ.അതുകൊണ്ടുതന്നെ തനിക്ക് കണ്ടിന്യൂ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ് – ജസീല പറഞ്ഞു.
ഓവർ തിങ്കിംഗ് സ്വഭാവമുള്ള ആളാണ് താൻ, ഇക്കാര്യങ്ങളെല്ലാം ആലോചിക്കുമ്പോൾ തനിക്കിവിടെ തുടരാൻ തോന്നുന്നില്ല. ഒപ്പം വീട്ടിലെ കാര്യങ്ങൾ കൂടി ചിന്തിച്ചു പോകുന്നു, അവർ എങ്ങനെയായിരിക്കും ഈ വിഷയത്തെ കാണുക എന്നതിനെപ്പറ്റിയും തനിക്ക് ആശങ്കയുണ്ട്. ഷോയിലേക്ക് വരുന്ന സമയത്ത് തന്റെ പിതാവിന്റെ ആരോഗ്യ നില അല്പം മോശമായിരുന്നു എന്നും ജസീല കൺഫെഷൻ റൂമിൽ വ്യക്തമാക്കി. എന്നാൽ ബിഗ് ബോസ് ജസീലയെ തിരിച്ച് ആശ്വസിപ്പിക്കുകയാണ് ഉണ്ടായത്. പുറത്തെ കാര്യങ്ങൾ ആലോചിച്ച് വിഷമിക്കേണ്ടതില്ല, കഴിഞ്ഞ എപ്പിസോഡിൽ മോഹൻലാൽ വന്ന് വിഷയത്തിൽ വ്യക്തത വരുത്തിയതും തീരുമാനമെടുത്തതും അതുകൊണ്ടാണ് എന്ന് ബിഗ് ബോസ് അറിയിച്ചു. ജനങ്ങൾ നിങ്ങൾ ഓരോരുത്തരെയും കൃത്യമായി മനസ്സിലാക്കുന്നുണ്ട് എന്നും ബിഗ് ബോസ് ആശ്വസിച്ചിപ്പിച്ചു.
English Summary
A dramatic incident unfolded on Bigg Boss the other day. It was quite shocking when Jaseela considered one of the strong contestants of this season announced that she had no interest in continuing in the competition.