Bigg Boss Malayalam Season 8: ‘ഇയാൾ ഇയാളുടെ കാര്യം നോക്കി പോ….’ ഷിജിനെതിരെ കൊമ്പൻ

ഇത്തവണത്തെ ബിഗ് ബോസിണിൽ ഉള്ള മത്സരാർത്ഥികളിൽ ഏറ്റവും അധികം അടുപ്പം പുലർത്തുന്ന രണ്ടു പേരാണ് ഷിജിനും കൊമ്പനും. എന്നാൽ ഒന്ന് രണ്ട് ദിവസങ്ങളായി ഇവർ രണ്ടുപേരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ പല വിഷയങ്ങളിലും ഉണ്ടാവുന്നുണ്ട്. ഈയാഴ്ചയിലെ ജയിൽ നോമിനേഷനിൽ ഷിജിൻ കൊമ്പന്റെ പേരാണ് പറഞ്ഞത്. അങ്ങനെ നോമിനേഷൻ വഴി കൊമ്പനും രാഹുലും ആണ് ഈയാഴ്ച ജയിലിൽ എത്തിയിരിക്കുന്നത്. ജയിലിനുള്ളിൽ കിട്ടിയ പണിഷ്മെന്റ് ചെയ്യുന്നതിനിടയിലും ഷിജിനും കൊമ്പനുമായി അഭിപ്രായ വ്യത്യാസവും ചെറിയ തർക്കവും നടന്നു.

Bigg Boss Malayalam Season 8: ഇയാൾ ഇയാളുടെ കാര്യം നോക്കി പോ.... ഷിജിനെതിരെ കൊമ്പൻ

Komban Vs Shijin In Bigg Boss House

Updated On: 

31 Oct 2026 | 12:25 AM

ഇത്തവണത്തെ ബിഗ് ബോസിണിൽ ഉള്ള മത്സരാർത്ഥികളിൽ ഏറ്റവും അധികം അടുപ്പം പുലർത്തുന്ന രണ്ടു പേരാണ് ഷിജിനും കൊമ്പനും. എന്നാൽ ഒന്ന് രണ്ട് ദിവസങ്ങളായി ഇവർ രണ്ടുപേരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ പല വിഷയങ്ങളിലും ഉണ്ടാവുന്നുണ്ട്. ഈയാഴ്ചയിലെ ജയിൽ നോമിനേഷനിൽ ഷിജിൻ കൊമ്പന്റെ പേരാണ് പറഞ്ഞത്. അങ്ങനെ നോമിനേഷൻ വഴി കൊമ്പനും രാഹുലും ആണ് ഈയാഴ്ച ജയിലിൽ എത്തിയിരിക്കുന്നത്. ജയിലിനുള്ളിൽ കിട്ടിയ പണിഷ്മെന്റ് ചെയ്യുന്നതിനിടയിലും ഷിജിനും കൊമ്പനുമായി അഭിപ്രായ വ്യത്യാസവും ചെറിയ തർക്കവും നടന്നു.

എല്ലാ ആഴ്ചയും രണ്ടുപേർ വീതമാണ് ബിഗ് ബോസ് ഹൗസിൽ ജയിലിൽ പോവുക. ഇങ്ങനെ ജയിലിൽ എത്തിയാൽ സ്വാഭാവികമായും പണിഷ്മെന്റ് ടാസ്കും ബിഗ് ബോസ് നൽകും. ഈയാഴ്ച ജയിലിൽ എത്തിയ രാഹുൽ ഈശ്വറിനും കൊമ്പനും 30 കിലോ ഗ്രാം സവാള വൃത്തിയാക്കി ചെറുതായി അരിഞ്ഞ് എടുക്കുന്ന പണിഷ്മെന്റ് ആണ് ബിഗ് ബോസ് നൽകിയത്. ഈ ടാസ്ക് ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ഷിജിനും കൊമ്പനും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായത്.

Also Read: ജയിൽ നോമിനേഷനിടയിലും നാടകീയ രം​ഗങ്ങൾ, ഹൗസിലെ അടി തുടരുന്നു

സവാള മുറിക്കുന്നതുമായി ബന്ധപ്പെട്ട് ഷിജിൻ ചില കമന്റുകൾ പറഞ്ഞപ്പോഴാണ് കൊമ്പൻ ‘എടോ താൻ തന്റെ കാര്യം നോക്കി പോ എന്നും കൂടുതൽ അഭിപ്രായം താൻ പറയണ്ട’ എന്നും കൊമ്പൻ മറുപടി നൽകിയത്. അരിയുമ്പോൾ കണ്ണിൽനിന്ന് വെള്ളം വരാതിരിക്കുന്നതിനായി കൊമ്പൻ രണ്ട് സവാള കഷ്ണങ്ങൾ എടുത്ത് ചെവിയിൽ വയ്ക്കാൻ ഒരുങ്ങിയപ്പോൾ – നീ ഷോ കാണിക്കാതെ അരിഞ്ഞിടാൻ നൽകിയ പാത്രത്തിൽ അത് ഇട് എന്ന് ഷിജിൻ പറയുന്നുണ്ട്. നിനക്ക് ചെവിയിൽ വയ്ക്കാൻ അല്ല സവാള തന്നിരിക്കുന്നത് എന്നും ഷിജിൻ പറഞ്ഞു. അപ്പോഴും കൊമ്പൻ താൻ സ്വന്തം കാര്യം നോക്കി പോകാൻ ആവർത്തിച്ചു.

ഈയാഴ്ച ജയിലിൽ നോമിനേഷനിൽ കൊമ്പന്റെ പേര് ഷിജിൻ പറയാൻ രണ്ടു കാരണങ്ങളാണ് ചൂണ്ടിക്കാണിച്ചത്. ഒന്ന്, പെരുമാറ്റം എന്നത് മാന്യമായിരിക്കണമെന്ന് ബിഗ് ബോസ് പറഞ്ഞിട്ടുണ്ട്. എന്നാൽ ലീഡർ ആയ ഐശ്വര്യയെ പലതവണ എടി, പോടി എന്ന് കൊമ്പൻ വിളിച്ചു. കൊമ്പൻ അങ്ങനെ വിളിച്ചപ്പോൾ തനിക്കും മോശമായി ഫീൽ ചെയ്തു. ഒരുതവണയല്ല പലതവണ അത് ആവർത്തിക്കുകയും ചെയ്തു – ഷിജിൻ പറഞ്ഞു. രണ്ടാമത്തെ കാരണമായി ചൂണ്ടിക്കാണിച്ചത് ഈയാഴ്ചയിലെ വീക്ക്ലി ടാസ്കിൽ നിയമങ്ങൾ ലംഘിച്ച് ഫൗൾ പ്ലേ ചെയ്തു എന്നുള്ളതാണ്. ഇത്രയും അടുപ്പമുള്ള രണ്ടു മത്സരാർത്ഥികൾ തമ്മിൽ ഇങ്ങനെ അഭിപ്രായവ്യത്യാസം ഉണ്ടാകുന്നത് പ്രേക്ഷകരും കൗതുകത്തോടെ ആണ് കാണുന്നത്.

English Summary

Among the contestants in this season of Bigg Boss, Shijin and Komban share the closest bond. However, over the last couple of days, they have developed differences of opinion on several issues. During this week’s jail nominations, Shijin named Komban.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna kasim: ആ സമയത്ത് ആളുകൾ എന്നെ പന്നി എന്നു പോലും വിളിച്ചു; ഷംന കാസിം
Sangeeth Prathap: കരിയറിലെ തന്നെ ഏറ്റവും ഡിഫ്രന്റ് ക്യാരക്ടറാണ്, മോഹൻലാലിനൊപ്പമുള്ള പുതിയ ചിത്രത്തെക്കുറിച്ച് സം​ഗീത് പ്രതാപ്
Mammootty:ഏതെങ്കിലും ചില സംഭവങ്ങളുടെ പേരില്‍ പ്രതിഭകളെ വിലയിരുത്തരുത്; മമ്മൂട്ടി മലയാളികളുടെ സ്വകാര്യ അഹങ്കാരം; ചിന്ത ജേറോം
Mohanlal L368: ഞാൻ സംവിധായകൻ പറയുന്നത് കേട്ട് ചെയ്യും, L368 നല്ല സിനിമയായി വരും – പുതിയ ചിത്രത്തെക്കുറിച്ച് മോഹൻലാൽ
Sathyan Anthikad: മോഹൻലാലിന്റെ ആ കാര്യം പറഞ്ഞ് അനൂപ് എന്നോട് പിണങ്ങിയിട്ടുണ്ട്; സത്യൻ അന്തിക്കാട്
“ഇപ്പോൾ ചിരിക്കുന്ന മുഖ്യമന്ത്രിയുണ്ട്, കേരളത്തിന് വേണ്ടി സുഹൃത്ത് 5000 കോടി മുടക്കും”; വി.ഡി സതീശനുമായി ചർച്ച നടത്തിയെന്ന് മേജർ രവി
​ഗംഭീര ലുക്കും 169 KM റേഞ്ചും - യമഹയുടെ ഇ.വി
രക്തം വെക്കാൻ ഉറുമാമ്പഴം എപ്പോൾ എങ്ങനെ കഴിക്കണം?
അടുക്കള മാലിന്യം വലിച്ചെറിയല്ലേ; വീട്ടിൽ തന്നെ മികച്ച കമ്പോസ്റ്റ് തയ്യാറാക്കാം
എല്ലാ ദിവസവും മുടിയിൽ എണ്ണ തേയ്ക്കണോ?
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
വിനോദയാത്രയ്ക്കിടെ പിടിഎ പ്രസിഡൻ്റ് മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം