Bigg Boss Malayalam Season 8: വിക്കി ത​ഗ് മുതൽ കടൽക്കൊമ്പൻ വരെ ഇത്തവണത്തെ ബി​ഗ് ബോസിൽ ഇൻഫ്ലുവൻസർമാരുടെ നീണ്ട നിര

Social Media Stars In Bigg Boss Malayalam Season 8 : ഇത്തവണത്തെ ബിഗ് ബോസ് സീസണിൽ മത്സരം പൊടിപാറും എന്ന് ഏകദേശം ഉറപ്പായി. സമൂഹമാധ്യമങ്ങളിൽ ശക്തമായ നിലപാട് കൊണ്ട് ശ്രദ്ധ പിടിച്ചു പട്ടുകയും വിവാദത്തിൽ ആവുകയും ചെയ്ത ഒരുപിടി താരങ്ങളാണ് ഇത്തവണത്തെ ബിഗ് ബോസ് മലയാളത്തിൽ ഉള്ളത്. വിക്കി തഗ്, ശ്രീലക്ഷ്മി അറയ്ക്കൽ, കടൽ കൊമ്പൻ, തുടങ്ങിയവരാണ് ഇതിലെ പ്രമുഖർ.

Bigg Boss Malayalam Season 8: വിക്കി ത​ഗ് മുതൽ കടൽക്കൊമ്പൻ വരെ ഇത്തവണത്തെ ബി​ഗ് ബോസിൽ ഇൻഫ്ലുവൻസർമാരുടെ നീണ്ട നിര

Social Media Stars In Bigg Boss Malayalam 8

Updated On: 

06 Sep 2026 | 11:20 PM

ഇത്തവണത്തെ ബിഗ് ബോസ് സീസണിൽ മത്സരം പൊടിപാറും എന്ന് ഏകദേശം ഉറപ്പായി. സമൂഹമാധ്യമങ്ങളിൽ ശക്തമായ നിലപാട് കൊണ്ട് ശ്രദ്ധ പിടിച്ചു പട്ടുകയും വിവാദത്തിൽ ആവുകയും ചെയ്ത ഒരുപിടി താരങ്ങളാണ് ഇത്തവണത്തെ ബിഗ് ബോസ് മലയാളത്തിൽ ഉള്ളത്. വിക്കി തഗ്, ശ്രീലക്ഷ്മി അറയ്ക്കൽ, കടൽ കൊമ്പൻ, തുടങ്ങിയവരാണ് ഇതിലെ പ്രമുഖർ. സോഷ്യൽ മീഡിയയിലെ അതേ ശൈലിയിലാണ് ഇവർ ബിഗ് ബോസ് ഹൗസിലും മത്സരിക്കുന്നത് എങ്കിൽ തീപാറുന്ന പോരാട്ടം നടക്കുക എന്നാണ് ആദ്യദിനം തന്നെ പ്രേക്ഷകർ അഭിപ്രായം പങ്കിടുന്നത്.

കടലിനെ പശ്ചാത്തലമാക്കിയുള്ള കണ്ടന്റുകൾ ചെയ്താണ് കടൽ കൊമ്പൻ സോഷ്യൽ മീഡിയ തരമാകുന്നത്.ശ്രീരാജ് എന്നാണ് കടൽക്കൊമ്പന്റെ യഥാർത്ഥ പേര്. എന്നാൽ ഇതേ മേഖലയിൽ നിന്ന് തന്നെ കണ്ടന്റുകൾ ചെയ്യുന്ന കടൽ മച്ചാനുമായി ഉണ്ടായ തർക്കവും പരസ്പരം പോരടിക്കലും എല്ലാം ഈ യുടൂബറെ വിവരങ്ങളിൽ എത്തിച്ചിട്ടുണ്ട്. ബി​ഗ് ബോസ് സീസണിലെ രണ്ടാം മത്സരാർത്ഥിയായിട്ടാണ് കടൽക്കൊമ്പൻ പ്രവേശിച്ചത്. താൻ പല തവണ ഷോയിലേക്ക് ട്രൈ ചെയ്തു, ഇത്തവണയാണ് ബി​ഗ് ബോസിലേക്ക് കിട്ടിയത് എന്ന് ശ്രീരാജ് പറയുന്നു.

Also  Read : പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കും, നിലപാടുകൾ തുറന്നു പറയും! ബി​ഗ് ​ബോസ് വേദിയിലെത്തി റിനി ആൻ ജോർജ്

റിയാക്ഷൻ വീഡിയോകൾ ചെയ്തുകൊണ്ടാണ് വിക്കി തഗ് സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്. എന്നാൽ പിന്നീട് പല വിവാദങ്ങളും ഉണ്ടായി. ലഹരി കേസിൽ പോലീസിൽ പിടിയിലാവുകയും ജയിലിൽ കിടക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണത്തെ ബി​ഗ് ബോസ് സീസണിലേക്കുള്ള പ്രഡിക്ഷൻ ലിസ്റ്റിൽ ഏറ്റവും കൂടുതൽ ഉയർന്ന് കേട്ടിരുന്ന പേരുകളിൽ ഒന്നാണ് സോഷ്യൽ മീഡിയ താരമായ ശ്രീലക്ഷ്മി അറയ്ക്കലിന്റേത്. അധ്യാപികയായ ഇവർ കണ്ണൂർ സ്വദേശിനിയാണ്. പലപ്പോഴും നിലപാടുകൊണ്ട് ഇവരും വിവാ​ദങ്ങളിൽ എത്തിപ്പെട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയ താരങ്ങൾ എന്ന നിലയിൽ നോക്കുമ്പോൾ ആർ ജെ അഞ്ജലിയും രാഹുൽ ഈശ്വറും ഈ വിഭാ​ഗത്തിലും ഉൾപ്പെടുന്നവർ ആണ്. രാഹുൽ ഈശ്വർ പൊതുവെ രാഷ്ട്രീയ നിലാപാടുകൾ ആണ് സമൂഹമാധ്യമങ്ങിളിലൂടെ പങ്ക് വയ്ക്കുന്നത് എങ്കിൽ ആർ. ജെ അഞ്ജലിയാകട്ടെ വ്ലോ​ഗിം​ഗ് ആണ് ചെയ്യുന്നത്. റിയാലിറ്റി ഷോ എന്ന നിലയിൽ സോഷ്യമീഡിയ സപ്പോർട്ട് ബി​ഗ് ബോസ് മത്സരാത്ഥികൾക്ക് അത്യാവശ്യമാണ്. വിജയിയെ തിരഞ്ഞെടുക്കുന്നതിൽ പ്രേക്ഷക പിന്തുണ ഒരു പ്രധാന ഘടകമാണ്.

English Summary

It is all but certain that the competition in this season of Bigg Boss will be intense. The lineup for this season of Bigg Boss Malayalam includes several personalities who have garnered attention and sparked controversy by taking strong stances on social media. Prominent among them are Vicky Thug, Sreelakshmi Arakkal, and Kadal Komban.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8:പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കും, നിലപാടുകൾ തുറന്നു പറയും! ബി​ഗ് ​ബോസ് വേദിയിലെത്തി റിനി ആൻ ജോർജ്
Mathew Thomas : 700 പേരിൽ നിന്നാണ് കുമ്പളങ്ങി നൈറ്റ്സിലേക്ക് മാത്യുവിനെ തിരഞ്ഞെടുത്തത്, യുവതാരത്തെ കുറിച്ച് ഉണ്ണിമായ പ്രസാദ്
Bigg Boss Malayalam Season 8:​ഗായത്രി സുരേഷ്,ശ്രീലക്ഷ്മി അറയ്ക്കൽ, റിനി; ബി​ഗ് ബോസ് സീസൺ 8ലെ പെൺപടകൾ ഇവരൊക്കെ
Bigg Boss Malayalam Season 8:കൈ തരുമെന്ന് വിചാരിച്ചില്ല;എന്നെ നീ തന്നെ സ്വീകരിക്കേണ്ടി വന്നു,വിക്കിയെ വീട്ടിലേക്ക് സ്വാ​ഗതം ചെയ്ത് ശ്രീലക്ഷ്മി
Mammootty : വാട്ട് നെക്സ്റ്റ്! കൂൾ ലുക്കിൽ മമ്മൂട്ടി, കത്തിക്കയറി പുതിയ ഫോട്ടോ
Bigg Boss Malayalam Season 8 Live : ഉള്ളിലിരുപ്പ് അറിയണം! കൺഫഷൻ റൂമിൽ നിന്നും ബി​ഗ്ബോസിന് തുടക്കമിട്ട് ലാലേട്ടൻLIVE
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി