AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Big boss Malayalam Season 8: ശ്രീലക്ഷ്മി മുട്ട കട്ടോണ്ട് പോയി! ആരോപണവുമായി ജസീല

Big boss Malayalam Season 8: ഫ്രിഡ്ജിൽ ട്രേയിൽ സൂക്ഷിച്ചിരുന്ന മുട്ടകളാണ് ശ്രീലക്ഷ്മി കട്ടു എന്നാണ് ജസീല ആരോപിക്കുന്നത്. ഒരു ഫുൾ ട്രേ എടുത്തു എന്നാണ് പറയുന്നത്. ഇതിന് പിന്നാലെ ഹൗസിനുള്ളിൽ ടീം ആയി തിരിഞ്ഞ് വലിയ തർക്കമാണ് നടന്നത്. മുട്ടയ്ക്ക് വേണ്ടി മാത്രമല്ല മൊത്തത്തിൽ ഭക്ഷണത്തിനുവേണ്ടി മത്സരാർത്ഥികൾ കലഹിക്കുന്ന അവസ്ഥയാണ്. ഇതിനിടയിൽ കടൽക്കൊമ്പൻ തന്റെ വീട്ടിലെ ഭക്ഷണം ഓർത്ത് സങ്കടപ്പെടുന്നും....

Big boss Malayalam Season 8: ശ്രീലക്ഷ്മി മുട്ട കട്ടോണ്ട് പോയി! ആരോപണവുമായി ജസീല
Jaseela, SreelakshmiImage Credit source: Social Media
Ashli C
Ashli C | Published: 24 Sep 2026 | 09:37 PM

ബിഗ് ബോസിൽ എത്തിക്കഴിഞ്ഞാൽ ഭക്ഷണം എന്ന കാര്യം അത് ഇഷ്ടത്തിനൊത്ത് കിട്ടില്ല എന്നത് എല്ലാ മത്സരാർത്ഥികൾക്കും അറിയാം. എന്നിരുന്നാലും ഉള്ള ഭക്ഷണം എല്ലാവരും പങ്കുവെച്ച് കഴിക്കുന്ന സാഹചര്യത്തിലാണ്. അതായത് ഒരാൾ അധികം കഴിച്ചാൽ പോലും കൂട്ടയടിയാകുമെന്ന് സാരം. അതിനിടയിലാണ് ഇപ്പോൾ വീടിനുള്ളിൽ ഒരു മുട്ട പ്രശ്നം ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്. ജസീല ആണ് ശ്രീലക്ഷ്മിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ശ്രീലക്ഷ്മി മുട്ട മോഷ്ടിച്ചു എന്നാണ് ജസീല ആരോപണമുന്നയിക്കുന്നത്.

ഭക്ഷണത്തിനുവേണ്ടി മത്സരാർത്ഥികൾ കലഹിക്കുന്ന അവസ്ഥ…

ഫ്രിഡ്ജിൽ ട്രേയിൽ സൂക്ഷിച്ചിരുന്ന മുട്ടകളാണ് ശ്രീലക്ഷ്മി കട്ടു എന്നാണ് ജസീല ആരോപിക്കുന്നത്. ഒരു ഫുൾ ട്രേ എടുത്തു എന്നാണ് പറയുന്നത്. ഇതിന് പിന്നാലെ ഹൗസിനുള്ളിൽ ടീം ആയി തിരിഞ്ഞ് വലിയ തർക്കമാണ് നടന്നത്. മുട്ടയ്ക്ക് വേണ്ടി മാത്രമല്ല മൊത്തത്തിൽ ഭക്ഷണത്തിനുവേണ്ടി മത്സരാർത്ഥികൾ കലഹിക്കുന്ന അവസ്ഥയാണ്. ഇതിനിടയിൽ കടൽക്കൊമ്പൻ തന്റെ വീട്ടിലെ ഭക്ഷണം ഓർത്ത് സങ്കടപ്പെടുന്നും ഉണ്ട്. തങ്ങളുടെ വീട്ടിൽ എപ്പോഴും ഞണ്ട് കൂന്തൾ എന്നിങ്ങനെ മാറി മാറി എല്ലാവിധ മീൻ ഐറ്റംസ് ഉണ്ടാകും എന്നൊക്കെ പറയുന്നുണ്ട്. ഇത് കേട്ട് ആസിഫ് കൊതി വിടുന്നുമുണ്ട്.

ALSO READ:“ധർമ്മജൻ ഫിറ്റായാൽ രാത്രി എന്നെ വിളിക്കും, ശല്യം സഹിക്കവയ്യാതെ ബ്ലോക്ക് ചെയ്തു”; ശാന്തിവിള ദിനേശിൻ്റെ മറുപടി

അതേസമയം ബിഗ് ബോസിൽ കഴിഞ്ഞ ദിവസം എൽദോയും ഷിജിനും ഏറ്റുമുട്ടിയിരുന്നു. ഷിജിനെ എൽദോ നാണമില്ലാത്തവൻ, നിലപാടില്ലാത്തവൻ, നട്ടെല്ലില്ലാത്ത നിലപാടില്ലാത്ത വ്യക്തി എന്നിങ്ങനെയൊക്കെയാണ് ചീത്ത വിളിച്ചത്. നമുക്ക് ഫുഡ് മതി അടിമയായിരിക്കാം എന്നുള്ള മൈൻഡ് വല്ലാത്തതാണ് എന്നു പറഞ്ഞു. എന്നാൽ തന്റെ ശരികളാണ് താൻ ചെയ്യുന്നത് എന്നാണ് ഷിജിൻ പ്രതികരിച്ചത്. അടിമകളും യജമാനനും എന്ന പേരിലുള്ള ടാസ്കിൽ ആണ് ഈ പ്രശ്നങ്ങൾ ഉണ്ടായത്. ലീഡറും അനുയായികളും പിന്നെ ഹൗസിനകത്തേക്ക് പ്രവേശിക്കാനുള്ള ടാസ്ക് വിജയിച്ചവരും എല്ലാവിധ സൗകര്യങ്ങളോടുകൂടി തകർത്തു അടിമകളായി ഉള്ളവർ ഹൗസിൽ കഞ്ഞിയും പയറും മാത്രം കഴിച്ചു. ഇതിനിടയിൽ ആയിരുന്നു ഇരുവരും തമ്മിലുള്ള കൂറ്റൻ ഇടി നടന്നത്.

ENGLISH SUMMARY

Every contestant entering Bigg Boss knows that they cannot simply get whatever food they desire. The situation requires everyone to share the available food; essentially, even if one person eats more than their share, it can lead to a major conflict. Amidst this, a dispute regarding eggs has now arisen within the house. Jaseela has confronted Sreelakshmi, accusing her of stealing eggs.

Follow Us