Santhivila Dinesh: “ധർമ്മജൻ ഫിറ്റായാൽ രാത്രി എന്നെ വിളിക്കും, ശല്യം സഹിക്കവയ്യാതെ ബ്ലോക്ക് ചെയ്തു”; ശാന്തിവിള ദിനേശിൻ്റെ മറുപടി
"I Blocked Him Because I Couldn't Bear the Nuisance": Shanthivila Dinesh Replies to Dharmajan Bolgatty: കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറ് വാരിക്കുന്ന പരിപാടിയാണ് അവതാരകൻ ഗോപീകൃഷ്ണൻ നടത്തിയത് എന്ന് ശാന്തിവിള ദിനേശ് വിമർശനം ഉന്നയിക്കുന്നു. ഇതുവരെ 830 സ്റ്റോറികൾ ചെയ്തിട്ടുണ്ട്., ഒരാളുടെയും അടുക്കളയിലേക്കോ കിറ്റപ്പുമുറിയിലേക്കോ താൻ പോയിട്ടില്ല. അങ്ങനെ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം. ധർമ്മജൻ ബോൾഗാട്ടിയുടെ സ്വകാര്യതയിലേക്ക് താൻ കടന്നുപോയിട്ടില്ല
തനിക്കെതിരെ നടൻ ധർമ്മജൻ ബോൾഗാട്ടി നടത്തിയ പരാമർശങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകി ശാന്തിവിള ദിനേശ്. മറ്റുള്ളവരുടെ കിടപ്പറ രഹസ്യങ്ങൾ പരസ്യമാക്കിയാണ് ശാന്തിവിള ദിനേഷ് ജീവിക്കാൻ പണം കണ്ടെത്തുന്നത് എന്ന് 24 ന്യൂസിൻ്റെ മൈൻഡ് യുവർ വോയ്സ് എന്ന ടോക് ഷോയിൽ ധർമ്മജൻ ബോൾഗാട്ടി പറഞ്ഞിരുന്നു. കടുത്ത ഭാഷയിലായിരുന്നു ധർമ്മജൻ്റെ വിമർശനങ്ങൾ. ഇതിനാണ് ഇപ്പോൾ ന്യൂസ് 18 കേരളത്തിന് നൽകിയ അഭിമുഖത്തിൽ ശാന്തിവിള ദിനേശ് മറുപടി പറയുന്നത്. ആരുടെയും സ്വകാര്യതയിലേക്ക് താൻ ഇതുവരെയും കടന്നു ചെന്നിട്ടില്ല എന്നും. ധർമ്മജനുമായി മുൻപ് നല്ല അടുപ്പം ഉണ്ടായിരുന്നു എന്നും ശാന്തിവിള ദിനേശ് പറയുന്നുണ്ട്.
കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറ് വാരിക്കുന്ന പരിപാടിയാണ് അവതാരകൻ ഗോപീകൃഷ്ണൻ നടത്തിയത് എന്ന് ശാന്തിവിള ദിനേശ് വിമർശനം ഉന്നയിക്കുന്നു. ഇതുവരെ 830 സ്റ്റോറികൾ ചെയ്തിട്ടുണ്ട്., ഒരാളുടെയും അടുക്കളയിലേക്കോ കിറ്റപ്പുമുറിയിലേക്കോ താൻ പോയിട്ടില്ല. അങ്ങനെ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം. ധർമ്മജൻ ബോൾഗാട്ടിയുടെ സ്വകാര്യതയിലേക്ക് താൻ കടന്നുപോയിട്ടില്ല. ആകെ രണ്ട് കാര്യങ്ങൾ മാത്രമാണ് പറഞ്ഞിട്ടുള്ളത്. ധർമ്മൂസ് എന്ന പേരിൽ മീൻ കമ്പനി തുടങ്ങി ഒരുപാട് പേരെ ലക്ഷക്കണക്കിന് രൂപ പറ്റിച്ചപ്പോഴും, നടൻ ബിബിൻ ജോർജിൻ്റെ സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിന് മദ്യപിച്ച് ലക്കുകെട്ട് എത്തിയപ്പോഴുമായിരുന്നു അത് എന്ന് ദിനേശ് പറയുന്നു.
മിമിക്രി കളിച്ച് 300 രൂപയും 400 രൂപയും കിട്ടിയിരുന്നിടത്ത് നിന്ന് സിനിമയിൽ എത്തി കോടീശ്വരനായപ്പോൾ എന്തിനാണ് അതിൻ്റെ പേരും പറഞ്ഞ് ആളുകളെ പറ്റിക്കുന്നത് എന്ന് ചോദിച്ച് ഒരു എപ്പിസോഡ് ചെയ്തിരുന്നു. രണ്ടാമത്തേത് നടൻ ബിബിൻ ജോർജിൻ്റെ ബിരിയാണി കടയുടെ ഉദ്ഘാടനത്തിന് മദ്യപിച്ചെത്തിയ സംഭവവും. സിനിമാക്കാരെ അവഹേളിക്കുന്ന തരത്തിൽ മദ്യപിച്ച് ബോധമില്ലാതെയാണ് ധർമ്മജൻ ഉദ്ഘാടനത്തിനെത്തിയത് എന്ന് ദിനേശ് ഉറപ്പിച്ച് പറയുന്നു. ഇപ്പോൾ ചികിത്സയെടുക്കുന്നുണ്ട് എന്നൊക്കെ പറയുന്നുണ്ട്. കള്ളമാണോ സത്യമാണൊ എന്നൊന്നും അറിയില്ല എന്നും അദ്ദേഹം സംശയം ഉന്നയിക്കുന്നുണ്ട്.
ധർമ്മജനുമായി മുൻപ് നല്ല അടുപ്പമാണ് ഉണ്ടായിരുന്നത്. എന്നാൽ മദ്യപിച്ച് വിളിക്കാൻ തുടങ്ങിയപ്പോൾ ശല്യം സഹിക്കവയ്യാതെ ബ്ലോക്ക് ചെയ്യുകയായിരുന്നു. മദ്യപിച്ച് കഴിഞ്ഞാൽ രാത്രി തന്നെ വിളിക്കും. പിന്നീട് മണിക്കൂറുകളോളം രാഷ്ട്രിയവും കഥപറച്ചിലുമൊക്കെയാണ്. ഒടുവിൽ ഒരു ബാധ്യതയായി തുടങ്ങിയപ്പോഴാണ് നമ്പർ ബ്ലോക്ക് ചെയ്തത്. ധർമ്മജൻ്റെ വാക്കുകൾക്ക് താൻ പുല്ലുവില പോലും കൽപ്പിക്കുന്നില്ല എന്നും പകയല്ല പുച്ഛമാണ് അദ്ദേഹത്തോട് തോന്നുന്ന വികാരം എന്നും ശാന്തിവിള ദിനേശ് പറയുന്നു.
English Summary
Santhivila Dinesh responded to Dharmajan Bolgatty’s harsh criticisms, stating he blocked the actor due to annoying late-night drunken calls. Dinesh also slammed Dharmajan’s failed fish business and inappropriate public behavior.