Bigg Boss Malayalam Season 8: പണി പാളി! അടുത്ത ആഴ്ചയിലെ എവിക്ഷൻ നോമിനേഷനിൽ എല്ലാവരും

House Nominated for Eviction: എന്തായാലും ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികൾക്ക് നല്ലൊരു പണിയാണ് അടുത്ത ആഴ്ചയിലേക്ക് കിട്ടിയിരിക്കുന്നത്. ഹൗസിലെ മുഴുവൻ മത്സരാർത്ഥികളും വരുന്ന എവിക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രേക്ഷക പിന്തുണയുടെ അടിസ്ഥാനത്തിലാണ് ഓരോ ആഴ്ചയിലും എവിക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ട മത്സരാർത്ഥികളിൽ നിന്ന് ആരു പുറത്തു പോകണം എന്നത് തീരുമാനിക്കപ്പെടുന്നത്. മുഴുവൻ മത്സരാർത്ഥികളും ഒരുമിച്ച് ലിസ്റ്റിൽ വന്നതോടെ അടുത്ത ആഴ്ചയിലെ മത്സരം കടുക്കും എന്നുള്ളത് ഉറപ്പാണ്.

Bigg Boss Malayalam Season 8: പണി പാളി! അടുത്ത ആഴ്ചയിലെ എവിക്ഷൻ നോമിനേഷനിൽ എല്ലാവരും

Next Week Eviction List, Bigg Boss Malayalam

Updated On: 

28 Sep 2026 | 01:48 AM

എന്തായാലും ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികൾക്ക് നല്ലൊരു പണിയാണ് അടുത്ത ആഴ്ചയിലേക്ക് കിട്ടിയിരിക്കുന്നത്. ഹൗസിലെ മുഴുവൻ മത്സരാർത്ഥികളും വരുന്ന എവിക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രേക്ഷക പിന്തുണയുടെ അടിസ്ഥാനത്തിലാണ് ഓരോ ആഴ്ചയിലും എവിഷൻ ലിസ്റ്റിൽ ഉൾപ്പെട്ട മത്സരാർത്ഥികളിൽ നിന്ന് ആരു പുറത്തു പോകണം എന്നത് തീരുമാനിക്കപ്പെടുന്നത്. മുഴുവൻ മത്സരാർത്ഥികളും ഒരുമിച്ച് ലിസ്റ്റിൽ വന്നതോടെ അടുത്ത ആഴ്ചയിലെ മത്സരം കടുക്കും എന്നുള്ളത് ഉറപ്പാണ്.

ഇത്തവണത്തെ വീക്കെൻഡ് എപ്പിസോഡുകളിൽ കഴിഞ്ഞ ആഴ്ചയിൽ ഹൗസിൽ നടന്ന എല്ലാവിധ നിയമലംഘനങ്ങളെയും സംഘർഷങ്ങളെയും അനാവശ്യ പോർവിളികളെയും മോഹൻലാൽ നിഷിദ്ധമായി വിമർശിച്ചിരുന്നു. എൽദോയും താഷിയും തമ്മിലുണ്ടായ വിഷയത്തെയും അതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളെയും മോഹൻലാൽ രൂക്ഷമായിട്ടാണ് വിമർശിച്ചത്. ഹൗസിൽ നിലവിൽ ഷിജിൻ ചെയ്തുവരുന്ന ഒറ്റപ്പെടൽ സ്ട്രാറ്റജിയും മോഹൻലാൽ ചോദ്യം ചെയ്തു. ഒറ്റപ്പെടൽ തന്ത്രം ഒഴിവാക്കി യഥാർത്ഥ ഗെയിം കളിക്കാനാണ് മോഹൻലാൽ ഷിജിനോട് പറഞ്ഞത്. ഹൗസിലെ പ്രോപ്പർട്ടി നശിപ്പിച്ച വിഷയത്തിലും ഷിജിന് മോഹൻലാൽ മുന്നറിയിപ്പ് നൽകി.

Also Read: അപ്രതീക്ഷിതമോ? ഷിബിന ബി​ഗ് ബോസ് ഹൗസിൽ നിന്ന് പുറത്ത്

ടാസ്ക് ജയിക്കാൻ ആയില്ലെങ്കിൽ അലമ്പാക്കണം എന്ന് നിർദ്ദേശം നൽകിയ നോബിയെ ലീഡർ സ്ഥാനത്തുനിന്ന് മോഹൻലാൽ മാറ്റുകയും ചെയ്തു. അതേസമയം ഹൗസിൽ നല്ല പെർഫോമൻസ് നടത്തുന്ന ആസിഫിനെ പ്രത്യേകമായി മോഹൻലാൽ അഭിനന്ദിക്കുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ആസിഫിന്റെ പ്രകടനത്തിൽ മികച്ച മാറ്റമാണ് വന്നിരിക്കുന്നത് എന്നും വളരെ രസകരമാണ് ആസിഫിന്റെ ഗെയിം എന്നും മോഹൻലാൽ പറഞ്ഞു. ആസിഫിനുള്ള അഭിനന്ദനത്തിന്റെ ഭാഗമായി ഉപഹാരവും മോഹൻലാൽ നൽകി.

കഴിഞ്ഞ ആഴ്ചയിലെ ടാസ്കിന് ഇടയിൽ ഷിജിനോട് ഭക്ഷണം വേണോ എന്ന് ആസിഫ് ചോദിക്കുന്ന രംഗം ഏറെ വൈറലായി മാറിയിരുന്നു. മുൻപ് മോഹൻലാൽ ബർഗർ സമ്മാനമായി നൽകിയപ്പോൾ ഷിജിൻ അത് നിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെടുത്തി ആസിഫ് പറഞ്ഞ ‘ ലാലേട്ടൻ ബർഗർ കൊടുത്തിട്ട് കഴിക്കാത്തവനെ ആണ് ഞാൻ ദോശ തിന്നാൻ വിളിക്കുന്നത് ‘ എന്ന ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.

അതുപോലെതന്നെ താഷിയുമായുള്ള വിഷയത്തിനു ശേഷം വേണമെങ്കിൽ പുറത്തു നിന്ന് ആളുകൾ ഇവിടെയെത്തും എന്ന എൽദോയുടെ പ്രയോഗത്തിനെയും ആസിഫ് മനോഹരമായി ട്രോളുകയും ചെയ്തിരുന്നു. വീട്ടുകാരെ പോലും ഇങ്ങോട്ട് കടത്തിവിടുന്നില്ല പിന്നെയാണ് പുറത്തുനിന്ന് ആളുകൾ എന്ന തരത്തിൽ ആസിഫ് പറഞ്ഞ സംഭാഷണം സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിക്കുകയുണ്ടായി.

English Summary

In any case, the Bigg Boss housemates have been dealt a tough blow for the coming week. Every single contestant in the house has been included in the upcoming eviction list. Decisions regarding which of the nominated contestants will leave the show each week are based on audience support.

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: അപ്രതീക്ഷിതമോ? ഷിബിന ബി​ഗ് ബോസ് ഹൗസിൽ നിന്ന് പുറത്ത്
Nikhila Vimal: “നിങ്ങൾക്ക് വേണ്ടത് ഒരു കണ്ടൻ്റാണ് എന്നെനിക്കറിയാം” ചോദ്യങ്ങളെ ഭയമാണോ എന്ന ചോദ്യത്തിന് നിഖിലയുടെ മറുപടി
“പൃഥ്വിരാജിൻ്റെ തനിരൂപം കാണണമെങ്കിൽ വീട്ടിൽ വരണം; അമർ അക്ബർ ആൻ്റണിയിലെ അതേ സ്വഭാവം”: മല്ലിക സുകുമാരൻ
Bethlehem Kudumba Unit OTT: നിവിനും മമിതയും ഇനി വീടുകളിലേക്ക്, ബെത്ലഹേം കുടുംബയൂണിറ്റ് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു
Big boss Season 8: മരിക്കുന്നതുവരെ ആ ട്രോമ മാറില്ല; ടാസ്കിനിടയിൽ ചെയ്ത മോശം പ്രവർത്തിയെ ചോദ്യംചെയ്ത് മോഹൻലാൽ
Parvathy Thiruvothu: കഥാപാത്രങ്ങളെ ആഴത്തിൽ പ്രണയിക്കാൻ അനുവദിക്കണം! ഇന്ന് പ്രണയകഥകൾ ട്രാജഡി ആക്കുന്നു; പാർവതി തിരുവോത്ത്
കിടിലൻ ലുക്കും പെർഫോമൻസും ഹീറോ സൂം 160 ZX
യു.എ.ഇയിൽ സുഹൃത്തുക്കളുടെ ട്രാഫിക് പിഴ നിങ്ങൾക്ക് അടക്കാം; എങ്ങനെയെന്നറിയാമോ?
ഫ്രിഡ്ജിലെ ദുര്‍ഗന്ധം മാറുന്നില്ലേ? ഇതാ ചില സൂത്രപ്പണികള്‍
വീട്ടിലെ എലി ശല്യം കുറയ്ക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി