സിജെ റോയിയുടെ മരണം ബിഗ് ബോസിന്റെ പ്ലാനുകള്‍ തെറ്റിച്ചു? പുതിയ സ്‌പോണ്‍സറെ കിട്ടിയില്ലേ?

Bigg Boss Malayalam Season 8 in Trouble After CJ Roy’s Death: പ്രേക്ഷകരുടെ ഇനിയുള്ള കാത്തിരിപ്പ് സീസണ്‍ എട്ടിന് വേണ്ടിയുള്ളതാണ്. എന്നായിരിക്കും ഷോ ആരംഭിക്കുക എന്ന വിവരവും ഔദ്യോഗികമായി ഇനിയും പുറത്തുവിട്ടിട്ടില്ല, ഇത് പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. മുന്‍ വര്‍ഷങ്ങളില്‍ സംഭവിച്ചതുപോലെ വര്‍ഷങ്ങളുടെ കാത്തിരിപ്പ് പുതിയ സീസണിനായി വേണ്ടിവരുമോ എന്ന സംശയവും അവര്‍ക്കുണ്ട്.

സിജെ റോയിയുടെ മരണം ബിഗ് ബോസിന്റെ പ്ലാനുകള്‍ തെറ്റിച്ചു? പുതിയ സ്‌പോണ്‍സറെ കിട്ടിയില്ലേ?

ബിഗ് ബോസ് മലയാളം സീസണ്‍ 8

Published: 

22 Apr 2026 | 01:28 PM

ബിഗ് ബോസ് മലയാളത്തിന്റെ ഓരോ സീസണുകളും ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒട്ടേറെ ചര്‍ച്ചകള്‍ക്കും പ്രശ്‌നങ്ങള്‍ക്കും തുടക്കമിട്ടുകൊണ്ടാണ്. സീസണ്‍ ഏഴില്‍ ഉണ്ടായ സംഭവിവകാസങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ഇനിയും അവസാനിച്ചിട്ടില്ല. ബിഗ് ബോസിലേക്ക് എത്തുന്ന മത്സരാര്‍ഥികളെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ മാറാനും ഷോ സഹായിച്ചിട്ടുണ്ട്. അത്തരത്തില്‍ നല്ലപേര് സ്വന്തമാക്കി ഷോ വിട്ടുപോയവര്‍ നിരവധിയാണ്.

പ്രേക്ഷകരുടെ ഇനിയുള്ള കാത്തിരിപ്പ് സീസണ്‍ എട്ടിന് വേണ്ടിയുള്ളതാണ്. എന്നായിരിക്കും ഷോ ആരംഭിക്കുക എന്ന വിവരവും ഔദ്യോഗികമായി ഇനിയും പുറത്തുവിട്ടിട്ടില്ല, ഇത് പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. മുന്‍ വര്‍ഷങ്ങളില്‍ സംഭവിച്ചതുപോലെ വര്‍ഷങ്ങളുടെ കാത്തിരിപ്പ് പുതിയ സീസണിനായി വേണ്ടിവരുമോ എന്ന സംശയവും അവര്‍ക്കുണ്ട്.

ബിഗ് ബോസ് സീസണ്‍ 7

2025 നവംബറിലായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിന്റെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്. അതും കഴിഞ്ഞ് ഉടനെ വരാമെന്നും പറഞ്ഞ് അവതാരകനായ മോഹന്‍ലാല്‍ പോയതല്ലാതെ വിവരമൊന്നുമില്ലല്ലോ എന്ന പരിഭവത്തിലാണ് പ്രേക്ഷകര്‍. ഇനി വരാതിരിക്കുമോ എന്ന സംശയവും അവര്‍ക്കുണ്ട്.

ടെലിവിഷന്‍ താരം അനുമോളായിരുന്നു സീസണ്‍ ഏഴിന്റെ കപ്പുയര്‍ത്തിയത്. വലിയ കോളിളക്കങ്ങള്‍ ഉണ്ടായ ഈ സീസണില്‍ കുടുംബ പ്രേക്ഷകരുടെ വോട്ടെത്തിയതാകട്ടെ അനുമോളെ തേടിയും. അനുമോള്‍ വിജയിച്ചതിനെതിരെ സഹമത്സാര്‍ഥികളില്‍ പലരും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

മറ്റ് വിജയികള്‍

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണില്‍ നടന്‍ സാബുമോന്‍ അബ്ദുസമദ് ആയിരുന്നു വിജയി. രണ്ടാം സീസണ്‍ പാതിവഴിയില്‍ വെച്ച് ഉപേക്ഷിക്കേണ്ടതായി വന്നു. മൂന്നാം സീസണ്‍ അവസാനിക്കുന്നതിന് ഒരാഴ്ച മുമ്പ് നിര്‍ത്തിവെച്ചെങ്കില്‍ വോട്ടെടുപ്പിലൂടെ മണിക്കുട്ടന്‍ വിജയിയായി. നാലാം സീസണിന്റെ കപ്പുയര്‍ത്തിയത് ദില്‍ഷയാണ്. അഞ്ചാം സീസണില്‍ അഖില്‍ മാരാര്‍, ആറാം സീസണില്‍ ജിന്റോ, ഏഴാം സീസണില്‍ അനുമോള്‍ എന്നിവരാണ് വിജയികളായത്.

Also Read: Bigg Boss Malayalam Season 8: ബിഗ് ബോസ് സീസണ്‍ 8 ഉണ്ടാകില്ലേ? പകരം ഏഷ്യാനെറ്റ് ആ ഷോ ഇറക്കുമോ?

സിജെ റോയിയുടെ മരണം വെല്ലുവിളിയായോ?

ബിഗ് ബോസിന്റെ പ്രധാന സ്‌പോണ്‍സറായിരുന്നു കോണ്‍ഫിഡന്റ് ഗ്രൂപ്പ്. സിജെ റോയിയുടെ നേതൃത്വത്തിലുള്ള സ്ഥാപനം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഒട്ടുമിക്ക എല്ലാ റിയാലിറ്റി ഷോകളുടെയും സ്‌പോണ്‍സറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തിടെയാണ് സിജെ റോയ് ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന്റെ മരണം ബിസിനസ് മേഖലയ്ക്ക് തിരിച്ചടിയായത് പോലെ ബിഗ് ബോസിനെയും ബാധിച്ചോ എന്ന സംശയവും പ്രേക്ഷകര്‍ പങ്കുവെക്കുന്നു.

സിജെ റോയിയുടെ മരണത്തോടെ ബിഗ് ബോസിന് നഷ്ടപ്പെട്ടിരിക്കുന്നത് ഒന്നാം സമ്മാനം നല്‍കുന്ന സ്‌പോണ്‍സറെയാണ്. റോയിയുടെ സ്ഥാനത്തേക്ക് മറ്റാരെയെങ്കിലും സ്‌പോണ്‍സറായി കണ്ടെത്തേണ്ടതുണ്ടോ എന്ന കാര്യം വ്യക്തമല്ല. നിലവില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ബിഗ് ബോസില്‍ നിന്ന് പിന്മാറിയതായുള്ള വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല.

ഉടന്‍ തുടങ്ങിയേക്കും

ബിഗ് ബോസിന്റെ എട്ടാം സീസണിനായി ഇനി അധികം കാത്തിരിക്കേണ്ടതില്ലെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. മത്സരാര്‍ഥികള്‍ക്കായുള്ള ഒഡീഷന്‍ നടക്കുകയാണെന്നാണ് വിവരം. മാത്രമല്ല, ചെന്നൈയിലെ ബിഗ് ബോസ് സെറ്റില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും വിവരമുണ്ട്.

Follow Us
Related Stories
അന്ന് ഒറ്റയടിക്ക് രണ്ടരക്കോടി പോയി, കാറ് വരെ വിറ്റു… സക്സസിൽ നിന്ന് പടുകുഴിയിലേക്ക് വീണ കഥ പറഞ്ഞ് നിർമ്മാതാവ്
ഈ കോംബോ വർക്കാകും.. പക്ഷേ പാട്ട് കണക്ട് ആവുന്നില്ലല്ലോ… ബെത്ലഹേം കുടുംബയൂണിറ്റിലെ പാട്ടിന് തല്ലും തലോടലും
Actress Padmapriya : ആരും അറിഞ്ഞില്ല, അറിയിച്ചുമില്ല… 46-ാം വയസ്സില്‍ അമ്മയായി പത്മപ്രിയ
‘ഞാൻ പെണ്ണാണ്, ഞാൻ നേരിട്ട അബ്യൂസെല്ലാം ആണുങ്ങളിൽ നിന്നുമാണ്’; വിവാദമായ വരികളെ കുറിച്ച് ഗൗരി ലക്ഷ്മി
എല്ലാത്തിലും അഭിപ്രായം പറയണം എന്ന നിർബന്ധം ശരിയല്ല; സി.ജെ.പി പ്രതിഷേധത്തിൽ പ്രതികരണവുമായി കുഞ്ചാക്കോ ബോബൻ
Major Ravi: വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരായ പരാമർശം പിൻവലിച്ചു മാപ്പ് പറയണം! മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കിൽ നോട്ടീസ്
ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകുന്നത് എങ്ങനെ?
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ എന്ത് സംഭവിക്കും? അറിയാം
തേനീച്ചയോ കടന്നലോ കുത്തിയാൽ ഉടൻ ചെയ്യേണ്ടത്!
എല്ലാവർക്കും ബീറ്റ്‌റൂട്ട് നല്ലതല്ല; ആരൊക്കെ നിയന്ത്രിക്കണം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി