Anumol: ‘എന്റെ ചേച്ചിയുടെ പേര് വലിച്ചിഴച്ചു, വഴക്കുണ്ടാക്കി’; വിനുവുമായുള്ള സൗഹൃദം നിർത്തിയതിനെക്കുറിച്ച് അനുമോൾ
Actor Anumol About Vinu: തന്റെ സഹോദരിയുടെ പേര് വിനു ഇതിലേക്ക് വലിച്ചിഴച്ചതാണ് അകലം പാലിക്കാൻ കാരണമെന്നാണ് അനുമോൾ പറയുന്നത്. വൺടുടോൽക്ക്സ് എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അനുമോളിന്റെ പ്രതികരണം.

Anumol, Vinu
ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിന്റെ ടൈറ്റില്‍ വിന്നറാണ് അനുമോള്‍. ഏറെ നാടകീയ സംഭവങ്ങൾക്കൊടുവിലാണ് അനുമോളുടെ വിജയം. എന്നാൽ പുറത്തിറങ്ങിയതിനു ശേഷവും താരത്തിനെ ചുറ്റിപറ്റി വലിയ വിവാദമായിരുന്നു ഉയർന്നത്. പിആറിന്റെ പേരിലായിരുന്നു പ്രധാന വിവാദം. ഇതോടെ സംഭവത്തിൽ പ്രതികരിച്ച് അനുമോളുടെ പിആർ ആയ വിനു തന്നെ രംഗത്ത് എത്തിയിരുന്നു.
എന്നാൽ പിന്നീട് താൻ അനുമോളിൽ നിന്ന് അകലം പാലിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് വിനു തന്നെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഇതിനുള്ള കാരണം പറയുകയാണ് അനുമോൾ. തന്റെ സഹോദരിയുടെ പേര് വിനു ഇതിലേക്ക് വലിച്ചിഴച്ചതാണ് അകലം പാലിക്കാൻ കാരണമെന്നാണ് അനുമോൾ പറയുന്നത്. വൺടുടോൽക്ക്സ് എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അനുമോളിന്റെ പ്രതികരണം.
പിആർ ഉള്ള കാര്യം പുറത്ത് പറയാൻ പാടില്ലെന്ന് തനിക്ക് അറിയില്ലായിരുന്നു. താനൊരു തുറന്ന പുസ്തകം ആയത് കൊണ്ട് ഇക്കാര്യം പലരോടും പറഞ്ഞു. 15 ലക്ഷത്തിന് പിആർ കൊടുക്കാൻ തന്റെ കയ്യിൽ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ബിഗ് ബോസിൽ പോകില്ലായിരുന്നുവെന്നാണ് അനുമോൾ പറയുന്നത്. തനിക്ക് കൂടുതൽ നെഗറ്റീവ് ഉണ്ടാക്കിയത് വിനു ആണ് എന്ന് പലരും പറയുന്നുണ്ടായിരുന്നു. എന്ത് നെഗറ്റീവ് ആണെന്ന് അറിയില്ല. ആ സമയം എന്തിനാണ് ഇന്റർവ്യൂ കൊടുത്തതെന്ന് താൻ വിനുവിനോട് ചോദിച്ചപ്പോൾ ബിഗ് ബോസ് ഹൗസിലുണ്ടായിരുന്ന മറ്റ് കണ്ടസ്റ്റൻസിനും പിആർ ഉണ്ടെന്ന് പറയാനാണ് ഇന്റർവ്യൂ കൊടുത്തത് എന്നാണ് വിനു പറഞ്ഞതെന്നും അനുമോൾ പറയുന്നു.
Also Read: ‘രണ്ടാം ഭാഗം പോലെയല്ല ‘ദൃശ്യം 3’; ആ പ്രത്യേകത സംവിധായകൻ പറയുന്നു
തന്റെ ഫാൻസുകാരാണ് അവരുടെ സോഷ്യൽ മീഡിയയിൽ വന്ന് ചീത്തവിളിക്കുന്നതെന്ന് പല ബിഗ് ബോസ് മത്സരാർത്ഥികളും തെറ്റിദ്ധരിച്ചത്. അതിനു പിന്നിൽ താൻ അല്ലേന്ന് വിനു പറയുന്നുണ്ട്. ബിന്നിയോടും ഭർത്താവിനോടും വിനു ഇത് പറഞ്ഞിരുന്നു. ഇതിനിടെയിൽ തന്റെ ചേച്ചിയുടെ പേരും വന്നു. താനല്ല, അനുമോളുടെ വേറെ ഫാൻസ് ഗ്രൂപ്പ് എല്ലാമാണ് ഇങ്ങനെ കമന്റൊക്കെ ഇടുന്നത് എന്ന് വിനു പറഞ്ഞതായി തങ്ങൾ അറിഞ്ഞുവെന്നാണ് അനുമോൾ പറയുന്നത്. ഇതിനു പിന്നാലെ താൻ വിനുവിനെ വിളിച്ച് എന്തിനാണ് തന്റെ ചേച്ചിയുടെ പേരൊക്കെ പറയുന്നത് എന്ന് ചോദിച്ച് വഴക്കുണ്ടാക്കി. ഇതെല്ലാം കൊണ്ടാണ് വിനു സൗഹൃദമെല്ലാം നിർത്തിയത് എന്നാണ് അനുമോൾ പറയുന്നത്.