AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Fame Jinto Theft Case: ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ കേസ്; ബോഡി ബിൽഡിങ് സെന്ററിൽ മോഷണം നടത്തി

BBigg Boss Malayalam Winner Jinto Accused in Theft Case: ബോഡി ബിൽഡിങ് സെന്ററിൽ മോഷണം നടത്തിയെന്ന പരാതിയിൽ പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 10000 രൂപയും വിലപ്പെട്ട രേഖകളും മോഷണം പോയെന്നാണ് പരാതി.

Bigg Boss Fame Jinto Theft Case: ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ കേസ്; ബോഡി ബിൽഡിങ് സെന്ററിൽ മോഷണം നടത്തി
ജിന്റോ Image Credit source: Social Media
Nandha Das
Nandha Das | Updated On: 19 Aug 2025 | 11:55 AM

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 വിജയി ജിന്‍റോയ്ക്കെതിരെ മോഷണത്തിന് കേസെടുത്തു. ബോഡി ബിൽഡിങ് സെന്ററിൽ മോഷണം നടത്തിയെന്ന പരാതിയിൽ പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 10000 രൂപയും വിലപ്പെട്ട രേഖകളും മോഷണം പോയെന്നാണ് പരാതി.

ജിന്റോ ജിമ്മിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ജിന്‍റോ തന്നെ ലീസിന് നൽകിയിരിക്കുന്ന ജിമ്മിൽ നിന്നുമാണ് പണവും രേഖകളും മോഷ്ടിച്ചത്. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോ​ഗിച്ച് അദ്ദേഹം അകത്തുകയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.

ALSO READ: വേടനെതിരേയുള്ള രേഖകള്‍ ഹാജരാക്കണം; പരാതിക്കാരിയോട് ഹൈക്കോടതി

നേരത്തെ, ഇതേ യുവതി തന്നെ ജിന്റോയ്‌ക്കെതിരെ പീഡന പരാതിയും നൽകിയിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജിന്റോയെ പോലീസ് അറസ്റ്റും ചെയ്തിരുന്നു. എന്നാൽ, പിന്നീട് താരം ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. അടുത്തിടെ, ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ടും പോലീസ് ജിന്റോയെ ചോദ്യം ചെയ്തിരുന്നു.