AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vijay Devarakonda- Rashmika: ന്യൂയോർക്കിനെ ഇളക്കി മറിച്ച് കൈകോർത്ത് വിജയ്‌യും രശ്മികയും, ചിത്രങ്ങൾ വൈറൽ

Vijay Devarakonda, Rashmika Mandanna: താന്‍ സിംഗിള്‍ അല്ലെന്ന് ഒരു അഭിമുഖത്തിൽ വിജയ് പറഞ്ഞിരുന്നു. പക്ഷേ തന്‍റെ കാമുകിയാരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. കൂടാതെ പ്രണയമുണ്ടെന്ന് രശ്മികയും സമ്മതിച്ചിട്ടുണ്ട്.

Vijay Devarakonda- Rashmika: ന്യൂയോർക്കിനെ ഇളക്കി മറിച്ച് കൈകോർത്ത് വിജയ്‌യും രശ്മികയും, ചിത്രങ്ങൾ വൈറൽ
Vijay RashmikaImage Credit source: social media
Nithya Vinu
Nithya Vinu | Published: 19 Aug 2025 | 10:20 AM

​ഗീത ​ഗോവിന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇ‍ടം നേടിയ ജോജികളാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ നിരവധി അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. താരങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോയും അതിവേ​ഗം വൈറലാകാറുമുണ്ട്. എന്നാൽ ഇരുവരും ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇപ്പോഴിതാ വീണ്ടും വിജയും രശ്മികയും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ന്യൂയോർക്കിൽ നടന്ന ഇന്ത്യാ ഡേ പരേഡില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോയും വൈറലാണ്. 43–ാമത് ഇന്ത്യാ ഡേ പരേഡില്‍ ഗ്രാന്‍റ് മാര്‍ഷല്‍സായി എത്തിയത് വിജയ്‌യും രശ്മികയുമായിരുന്നു. ഓഗസ്റ്റ് 17ന് മാഡിസണ്‍ അവന്യുവില്‍ നടന്ന പരേഡില്‍ ഇരുവരും കൈകള്‍ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ ദേശീയപതാകയും കൈയിലേന്തിയാണ് എത്തിയത്. ചിത്രങ്ങൾ വളരെ വേ​ഗം തന്നെ ആരാധകർ ഏറ്റെടുത്തു.

 

മുമ്പ് നടന്ന അഭിമുഖത്തില്‍ താന്‍ സിംഗിള്‍ അല്ലെന്ന് വിജയ് പറഞ്ഞിരുന്നു. പക്ഷേ തന്‍റെ കാമുകിയാരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. കൂടാതെ പ്രണയമുണ്ടെന്ന് രശ്മികയും സമ്മതിച്ചിട്ടുണ്ട്. കാമുകനാരാണെന്ന് പറഞ്ഞിട്ടില്ല. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നായിരുന്നു രശ്മിക പറഞ്ഞത്. ഇതോടെയാണ് പ്രണയവാർത്തകൾക്ക് ആക്കം കൂടിയത്. ഇക്കൊല്ലം താരജോഡികള്‍ വിവാഹിതരാകുമെന്ന് ഉറപ്പിച്ചമട്ടിലാണ് ആരാധകര്‍.