Big Boss: പഹൽഗാമിൽ കൊല്ലപ്പെട്ട വിനയ് നർവാളിന്റെ ഭാര്യ ബിഗ് ബോസിലേക്ക് ?

Bigg Boss Season 19: ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ 19-ാം പതിപ്പില്‍ മത്സരാര്‍ഥിയായി ഹിമാംശി നര്‍വാള്‍ എത്തുന്നു എന്നാണ് റിപ്പോർട്ട്.

Big Boss: പഹൽഗാമിൽ കൊല്ലപ്പെട്ട വിനയ് നർവാളിന്റെ ഭാര്യ ബിഗ് ബോസിലേക്ക് ?

Himanshi Narwal

Published: 

11 Aug 2025 | 12:42 PM

രാജ്യം നടുങ്ങിയ പഹല്‍ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവികസേന ഉദ്യോഗസ്ഥന്റെ മൃതദേഹത്തിനടുത്ത് ഇരുന്ന് വിലപിക്കുന്ന യുവതിയുടെ ചിത്രം ആരും മറന്നുകാണില്ല. ഇന്നും ഓരോ ഇന്ത്യക്കാരന്റെ ഉള്ളിലും ആ ചിത്രം നോവായി തന്നെ കിടക്കുന്നുണ്ട്. ഇന്ത്യന്‍ നാവികസേനയിലെ ഉദ്യോഗസ്ഥനായിരുന്ന ലെഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ ഭാര്യയായ ഹിമാംശി നര്‍വാളായിരുന്നു ആ യുവതി. വിവാഹം കഴിഞ്ഞ് ഹണിമൂൺ ആഘോഷിക്കാൻ പഹല്‍ഗാമിൽ എത്തിയതായിരുന്നു ഹിമാംശിയും വിനയും.

നിരവധി മനുഷ്യരെ ഈറനണിയിച്ച ഹിമാംശിയെ കുറിച്ചുള്ള പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ 19-ാം പതിപ്പില്‍ മത്സരാര്‍ഥിയായി ഹിമാംശി നര്‍വാള്‍ എത്തുന്നു എന്നാണ് റിപ്പോർട്ട്. സല്‍മാന്‍ ഖാൻ അവതാരകനായി എത്തുന്ന ഷോയിലാണ് ഹിമാംശി എത്തുന്നത് എന്നാണ് വിനോദ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ടെല്ലി ചക്കര്‍ എന്ന മാധ്യമത്തെ ഉദ്ധരിച്ച് കൊണ്ട് മറ്റ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. ബിഗ് ബോസ് ഒടിടി 2 വിജയിയായ എല്‍വിഷ് യാദവിന്റെ സഹപാഠിയായിരുന്നു കോളേജില്‍ ഹിമാംശിയെന്നും ടെല്ലി ചക്കര്‍ പറയുന്നു.

Also Read:‘മുടിക്ക് കുത്തിപ്പിടിച്ച് കറക്കി എടുക്കും, ചത്തു തരാമോ എന്ന് ചോദിച്ചു’; ബി​ഗ് ബോസ് വീട്ടിൽ ആദില കരഞ്ഞതിന് കാരണം ഇത്!

പ്രേക്ഷകർക്ക് പെട്ടെന്ന് കണക്ട് ചെയ്യാൻ കഴിയുന്ന മത്സരാർത്ഥികളെ കൊണ്ടുവരാണൻ നിര്‍മാതാക്കള്‍ ആഗ്രഹിക്കുന്നുവെന്നും അതിനാലാണ് ഹിമാംശി നര്‍വാളുമായി ചര്‍ച്ചകള്‍ നടത്തിയത് എന്നാണ് ഷോയുടെ അണിയറ പ്രവർത്തകരിൽ ഒരാൾ പറഞ്ഞത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമമായ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു.

അതേസമയം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് സോഷ്യൽ മീഡിയയിൽ പറയുന്നത്. ഹിമാംശി ഷോയില്‍ പങ്കെടുക്കില്ലെന്നും പലരും പറയുന്നു, എന്നാൽ യാതൊരു തരത്തിലുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങളും ബിഗ് ബോസ് പ്രതിനിധികളുടെ ഭാ​ഗത്ത് നിന്നോ ഹിമാംശിയുടെ ഭാ​ഗത്ത് നിന്നോ ഉണ്ടായിട്ടില്ല.

Loading...
Unable to load recommendations.
Follow Us
Related Stories
“സലിം കുമാറിന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ ഒരാൾ കൊച്ചിൻ ഹനീഫയെ അനുകരിക്കാൻ ആവശ്യപ്പെട്ടു”; കോട്ടയം നസീർ
Rashmika Mandanna – Vijay Deverakonda: വിജയ് -രശ്മിക ദമ്പതികൾക്കെതിരായ മോശം പ്രചാരണം; പരാതി നൽകി വിരോഷ് ടീം
‘അത് നടക്കില്ല എന്ന് ദിലീപിനോട് പറഞ്ഞു’; ഈ പുഴയും കടന്ന് എന്ന സിനിമയെ കുറിച്ച് സംവിധായകൻ കമൽ
Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം
Ahaana Krishna: ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ
Major Ravi : റിട്ടയർ പട്ടാളക്കാർക്ക് പട്ടിയുടെ വിലയുണ്ടോയെന്ന് ശാന്തിവിള ദിനേശ്! പണി വരുന്നുണ്ടെന്ന് മേജർ രവി
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്