Vaazha 2: ഗോഷ്ഠി കാണിക്കുകയൊന്നും വേണ്ട, പണ്ടത്തെ സിനിമയല്ല ഇപ്പോള്‍: ബിജുക്കുട്ടൻ

Biju Kuttan Opens Up on Changing Trends in Malayalam Cinema: വാഴ 2 കണ്ടവരാരും ബിജുക്കുട്ടന്‍ എന്ന അച്ഛനെ മറക്കുകയില്ല. അദ്ദേഹത്തിന്റെ ഭാവപ്പകര്‍ച്ച കണ്ട് നെഞ്ചുലഞ്ഞാണ് പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടിറങ്ങിയത്. സിനിമയില്‍ ഇക്കാലമത്രയും വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് തന്നെയാണ് ബിജുക്കുട്ടന്റെയും യാത്ര. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും വ്യത്യസ്തങ്ങളായ വേഷങ്ങള്‍ അവതരിപ്പിക്കുന്നതിലും താരം നന്നായി ശ്രദ്ധിക്കുന്നു.

Vaazha 2: ഗോഷ്ഠി കാണിക്കുകയൊന്നും വേണ്ട, പണ്ടത്തെ സിനിമയല്ല ഇപ്പോള്‍: ബിജുക്കുട്ടൻ

ബിജു കുട്ടന്‍, വിനായക്‌

Published: 

09 Apr 2026 | 07:00 PM

2007ല്‍ മമ്മൂട്ടി നായകനായെത്തിയ പോത്തന്‍ വാവ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ബിജുക്കുട്ടന്‍. പിന്നീട് ഛോട്ടാ മുംബൈ, പച്ചക്കുതിര, കിച്ചാമണി എംബിഎ, അണ്ണന്‍ തമ്പി, മായാബസാര്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചു. കോമഡി കഥാപാത്രങ്ങളിലൂടെയാണ് ബിജുക്കുട്ടന്‍ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാകുന്നത്. എന്നാല്‍ കോമഡി മാത്രമല്ല, സീരിയസ് വേഷങ്ങളും തനിക്ക് നന്നായി ഇണങ്ങുമെന്ന് വാഴ 2 എന്ന ചിത്രത്തിലൂടെ ബിജുക്കുട്ടന്‍ തെളിയിച്ചിരിക്കുകയാണ്.

വാഴ 2 കണ്ടവരാരും ബിജുക്കുട്ടന്‍ എന്ന അച്ഛനെ മറക്കുകയില്ല. അദ്ദേഹത്തിന്റെ ഭാവപ്പകര്‍ച്ച കണ്ട് നെഞ്ചുലഞ്ഞാണ് പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടിറങ്ങിയത്. സിനിമയില്‍ ഇക്കാലമത്രയും വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് തന്നെയാണ് ബിജുക്കുട്ടന്റെയും യാത്ര. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും വ്യത്യസ്തങ്ങളായ വേഷങ്ങള്‍ അവതരിപ്പിക്കുന്നതിലും താരം നന്നായി ശ്രദ്ധിക്കുന്നു.

മലയാള സിനിമയ്ക്ക് ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ബിജുക്കുട്ടന്‍ പറയുന്നത്. അനാവശ്യമായി കോമഡികളും ഗോഷ്ഠികളും ഇപ്പോള്‍ സിനിമയ്ക്ക് വേണ്ടെന്ന അഭിപ്രായമാണ് താരത്തിന്. സ്‌പോട്ട്‌ലൈറ്റ് മലയാളത്തോടായിരുന്നു പ്രതികരണം.

“പണ്ടത്തെ ആ സിനിമയല്ല, ഇപ്പോഴത്തെ സിനിമ. നമ്മള്‍ ചെന്ന് തലപുകഞ്ഞ് ആലോചിച്ച് കോമഡിയൊന്നും കുത്തിക്കയറ്റേണ്ട ആവശ്യമില്ല, അങ്ങനെ കയറ്റിയാലും വൃത്തിക്കേടായി പോകും. വാഴയില്‍ ഞാന്‍ സൈലന്റായിരുന്നു, അവര്‍ പറയുന്നത് അതുപോലെ കേട്ടാല്‍ മാത്രം മതി. നമുക്ക് വെറുതെ ഒരു സൗണ്ട് പോലും ഉണ്ടാക്കേണ്ടതില്ല. അതിന്റെയൊന്നും ആവശ്യം ഇപ്പോളില്ല, നമ്മളത് മനസിലാക്കണം. എനിക്ക് അവരുടെയെല്ലാം കൂടെ അഭിനയിക്കുമ്പോഴായിരുന്നു ടെന്‍ഷന്‍, അവന്മാരുടെ കൂടെ ഞാനെങ്ങനെ നില്‍ക്കും എന്നതായിരുന്നു എന്റെ ചിന്ത,” ബിജുക്കുട്ടന്‍ പറയുന്നു.

Also Read: Amrutha Nair: പത്തു മണിക്ക് ശേഷം ഫോൺ ഉപയോഗിക്കാറില്ല, ഈ പ്രായത്തിലും ഒളിഞ്ഞിരുന്ന് സംസാരിക്കും; അമൃത നായർ

100 കോടി ക്ലബ്ബില്‍ വാഴ 2

നവാഗതനായ സവിന്‍ സംവിധാനം ചെയ്ത വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് എന്ന ചിത്രം വമ്പിച്ച ബോക്‌സ് ഓഫീസ് റെക്കോഡ് കളക്ഷനിലേക്ക് കടക്കുകയാണ്. റിലീസ് ചെയ്ത് വെറും ഏഴ് ദിവസം കൊണ്ട് വാഴ 100 കോടി ക്ലബ്ബില്‍ കയറി. നവാഗതരെ മുന്‍നിര്‍ത്തി നവാഗത സംവിധായകന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇതാദ്യമായാണ് മലയാളത്തില്‍ 100 കോടി ക്ലബ്ബില്‍ കയറുന്നത്. രാജ്യത്തെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിലും മുന്നില്‍ വാഴ തന്നെയാണ്.

Follow Us
കിച്ചണ്‍ സിങ്കില്‍ കറ പിടിച്ചോ? കളയാനുള്ള ടിപ്പിതാ
കള്ളവോട്ട് വേണ്ട, കാത്തിരിക്കുന്നത് വലിയ ശിക്ഷ
ആദ്യ മണിക്കൂറുകളിൽ വോട്ട് ചെയ്യാനെത്തിയ പ്രമുഖർ
പോളിങ് ശതമാനം കുതിക്കുമോ? മുന്‍ ട്രെന്‍ഡുകള്‍
ചെന്നൈയിൽ നിന്നും വോട്ട് ചെയ്യാൻ മമ്മൂട്ടി
Mohanlal Voting: എല്ലാവരും കാത്തിരുന്ന ആ വോട്ട്
ആ മരത്തിൻ്റെ മുകളിൽ ഇരിക്കുന്നത് ആരാണെന്ന് കണ്ടോ?
Viral Video: പിറന്നാൾ ദിനത്തിൽ അല്ലു