John Abraham: ദ്വീപില്‍ ഒറ്റപ്പെട്ടുപോയാല്‍ ശോഭന മതി കൂടെ, അവര്‍ സുന്ദരിയാണ് കഴിവുള്ളവളാണ്: ജോണ്‍ എബ്രഹാം
John Abraham About Shobana: 2016 ഫെബ്രുവരിയിലാണ് ജോണ്‍ എബ്രഹാമിന്റെ അഭിമുഖം പുറത്തുവന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആ അഭിമുഖം വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഒരു ദ്വീപില്‍ ഒറ്റപ്പെട്ടാല്‍ ഏത് നടിയെയാണ് കൂടെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനാണ് അദ്ദേഹം ശോഭനയുടെ പേര് പറഞ്ഞത്.

ശോഭനയെ കുറിച്ച് പറയാന്‍ സിനിമാ പ്രേമികള്‍ക്ക് വാക്കുകളില്ല. അത്രയേറെ ആഴത്തിലാണ് പത്മഭൂഷണ്‍ ജേതാവ് കൂടിയായ ശോഭന എല്ലാവരുടെയും ഹൃദയത്തില്‍ പതിഞ്ഞിരിക്കുന്നത്. തുടരും എന്ന ചിത്രമാണ് മലയാളത്തില്‍ ഇനി ശോഭനയുടേതായി പുറത്തുവരാനുള്ളത്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി ശോഭനയെത്തുന്നു എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
എന്നാല്‍ ഇപ്പോഴിതാ ശോഭനയെ കുറിച്ച് ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സൗന്ദര്യവും കഴിവുമുള്ള നടിയാണ് ശോഭനയെന്നാണ് മുമ്പൊരിക്കല്‍ മഴവില്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജോണ്‍ എബ്രഹാം പറഞ്ഞത്.
2016 ഫെബ്രുവരിയിലാണ് ജോണ്‍ എബ്രഹാമിന്റെ അഭിമുഖം പുറത്തുവന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആ അഭിമുഖം വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഒരു ദ്വീപില്‍ ഒറ്റപ്പെട്ടാല്‍ ഏത് നടിയെയാണ് കൂടെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനാണ് അദ്ദേഹം ശോഭനയുടെ പേര് പറഞ്ഞത്.




ദ്വീപിലായിരിക്കുമ്പോള്‍ തന്നോടൊപ്പം കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നത് ശോഭനയെ ആണ്. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീകളിലൊരാളാണ് ശോഭന. താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും കഴിവുള്ള ഒരാള്‍ കൂടിയാണ് അവര്‍. ദ്വീപില്‍ ഒറ്റപ്പെട്ട് പോകുമ്പോള്‍ ശോഭനയെ കൂടെ കൂട്ടുമെന്നും നടന്‍ പറഞ്ഞു.
ജോണിന്റെ മറുപടി കേട്ട അവതാരിക ശോഭനയുടെ നൃത്തം കണ്ടിട്ടുണ്ടോ എന്ന് തിരിച്ച് ചോദിച്ചു. രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ശോഭനയുടെ നൃത്തം ശില്‍പം താന്‍ കണ്ടിട്ടുണ്ടെന്നും രാവണനായുള്ള ശോഭനയുടെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്നുമാണ് അദ്ദേഹം മറുപടി നല്‍കിയത്.
ശോഭനയെ താന്‍ നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ട്. ബഹുമാന്യയും മാന്യയുമായ സ്ത്രീയാണവര്‍. അവരുടെ സൗന്ദര്യത്തെ കുറിച്ച് പറയുമ്പോള്‍ കണ്ണുകളെ കുറിച്ച് പറയണം. അവരോടൊപ്പം ആയിരിക്കുമ്പോള്‍ ബുദ്ധിപരമായ സംഭാഷണങ്ങള്‍ നടത്താന്‍ സാധിക്കുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.