AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sai Pallavi: ‘തെലുങ്കിലാണ് എനിക്ക് നല്ല കഥാപാത്രങ്ങൾ വരുന്നത്, തമിഴിൽ ഇന്നും ‘റൗഡി ബേബി’യാണ്’; സായ് പല്ലവിയുടെ പരാമർശം വിവാദത്തിൽ

Sai Pallavi Statement about Tamil Industry: തെലുങ്കിൽ തന്നെ നല്ലൊരു നടിയായി കണ്ട് തനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങൾ ലഭിക്കുന്നുണ്ടെന്നും തമിഴിൽ ഇപ്പോഴും എല്ലാവരും തന്നെ റൗഡി ബേബിയായിയാണ് കാണുന്നതെന്നും സായ് പല്ലവി പറയുന്നു.

Sai Pallavi: ‘തെലുങ്കിലാണ് എനിക്ക് നല്ല കഥാപാത്രങ്ങൾ വരുന്നത്, തമിഴിൽ ഇന്നും ‘റൗഡി ബേബി’യാണ്’; സായ് പല്ലവിയുടെ പരാമർശം വിവാദത്തിൽ
സായ് പല്ലവി Image Credit source: Facebook
nandha-das
Nandha Das | Updated On: 28 Feb 2025 19:09 PM

നിരവധി മികച്ച സിനിമകളിലൂടെയും അഭിനയ മികവിലൂടെയും പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് സായ് പല്ലവി. അടുത്തിടെ പുറത്തിറങ്ങിയ ‘അമരൻ’ എന്ന ചിത്രത്തിൽ നടി അവതരിപ്പിച്ച ഇന്ദു റെബേക്ക വർഗീസ് എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സക്സസ് മീറ്റിൽ വെച്ച് സായ് പല്ലവി പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ചർച്ചയാകുന്നത്.

തെലുങ്കിൽ തന്നെ നല്ലൊരു നടിയായി കണ്ട് തനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങൾ നൽകുന്നുണ്ടെന്നും തമിഴിൽ ഇപ്പോഴും എല്ലാവരും തന്നെ റൗഡി ബേബിയായി തന്നെയാണ് കാണുന്നതെന്നും സായ് പല്ലവി പറഞ്ഞു. അമരൻ എന്ന ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകർക്ക് മുന്നിൽ തന്നെ നല്ലൊരു നടിയായി അവതരിപ്പിച്ചതിന് സംവിധായകൻ രാജ്‌കുമാർ പെരിയസാമിയോട് നന്ദി ഉണ്ടെന്നും സായ് പല്ലവി കൂട്ടിച്ചേർത്തു.

‘തെലുങ്കിൽ ആണ് എനിക്ക് കൂടുതലും നല്ല കഥാപാത്രങ്ങൾ വരുന്നത്. അവിടെ എല്ലാവരും എന്നെ നല്ലൊരു നടിയായിട്ടാണ് കാണുന്നത്. എന്നാൽ തമിഴിൽ ഇപ്പോഴും എന്നെ എല്ലാവരും റൗഡി ബേബി ആയിട്ടാണ് കാണുന്നത്. ഒരു നല്ല നടിയെന്ന നിലയിൽ എന്തുകൊണ്ട് എന്നെ കാണുന്നില്ല, എന്തുകൊണ്ട് നല്ല കഥാപാത്രങ്ങൾ എനിക്ക് വരുന്നില്ല എന്ന് മനസിലാകുന്നില്ലായിരുന്നു. അമരനിലൂടെ തമിഴ് പ്രേക്ഷകർക്ക് മുന്നിൽ എന്നെ ഒരു നല്ല നടി ആയി അവതരിപ്പിച്ചതിന് നിങ്ങളോട് ഒരുപാട് നന്ദിയുണ്ട്’ എന്നാണ് സക്സസ് മീറ്റിൽ സായ് പല്ലവി പറഞ്ഞത്.

ALSO READ: ‘മലൈക്കോട്ടൈ വാലിബൻ നഷ്ടമല്ല’; എങ്കിലും രണ്ടാം ഭാഗമുണ്ടാവില്ലെന്ന് നിർമ്മാതാവ്

എന്നാൽ സായ് പല്ലവിയുടെ ഈ പരാമർശത്തെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ‘ഗാർഗി’ എന്ന തമിഴ് സിനിമയുടെ പേര് സായ് പല്ലവി പറഞ്ഞില്ല എന്നതാണ് പ്രധാന വിമർശനം. ‘നടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമ തമിഴിൽ നിന്നായിട്ട് പോലും ആ ചിത്രത്തിന്റെ പേര് താരം പറയാതിരുന്നത് തമിഴ് സിനിമാ പ്രേക്ഷകരെ അപമാനിച്ചതിന് തുല്യമാണെ’ന്ന തരത്തിലുള്ള കമന്റുകളാണ് ഇതിൽ മിക്കതും. സംവിധായകൻ ഗൗതം രാമചന്ദ്രൻ ഒരുക്കിയ ഒരു ഇമോഷണൽ ഡ്രാമ സിനിമയാണ് ‘ഗാർഗി’. ചിത്രത്തിലെ സായ് പല്ലവിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കൂടാതെ, സായ് പല്ലവി അഭിനയിച്ച ‘പാവ കഥെെകൾ’, ‘എൻജികെ’ എന്നീ തമിഴ് സിനിമകളിലെ വേഷങ്ങളും വിമർശകർ ചൂണ്ടികാണിക്കുന്നുണ്ട്.