AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Divya Suresh: മൂന്ന് പേരെ ഇടിച്ചിട്ട ശേഷം കാർ നിര്‍ത്താതെ പോയി; നടി ദിവ്യ സുരേഷിനെതിരെ കേസ്, വാഹനം പിടിച്ചെടുത്തു

Case Against Actress Divya Suresh On Bengaluru Hit-and-Run Case; അമിത വേ​ഗത്തിലെത്തിയ കാർ ബൈക്ക് യാത്രക്കാരായ കിരൺ, അനുഷ, അനിത എന്നിവരെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

Divya Suresh: മൂന്ന് പേരെ ഇടിച്ചിട്ട ശേഷം കാർ നിര്‍ത്താതെ പോയി; നടി ദിവ്യ സുരേഷിനെതിരെ കേസ്, വാഹനം പിടിച്ചെടുത്തു
Divya SureshImage Credit source: social media
sarika-kp
Sarika KP | Published: 25 Oct 2025 06:33 AM

ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ നടിക്കെതിരെ പോലീസ് കേസെടുത്തു.ബൈതാരയണപുരയിലെ നിത്യ ഹോട്ടലിനു സമീപത്ത് വച്ചായിരുന്നു അപകടം. ഈ മാസം 4 ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.

അമിത വേ​ഗത്തിലെത്തിയ കാർ ബൈക്ക് യാത്രക്കാരായ കിരൺ, അനുഷ, അനിത എന്നിവരെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കിരണിനും അനുഷയ്ക്കും നിസ്സാര പരിക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ, അനിതയ്ക്ക് കാലിന് ഒടിവ് ഉണ്ടായതിനെ തുടര്‍ന്ന് ബിജിഎസ് ആശുപത്രിയിൽ ശസ്ത്രക്രിയ ആവശ്യമായി വന്നു.

Also Read:മോഹൻലാലിൻ്റെ ആനക്കൊമ്പ് ലൈസൻസ് റദ്ദാക്കി ഹൈക്കോടതി; സർക്കാർ നടപടിയിൽ വീഴ്ചയെന്ന് കണ്ടെത്തൽ

തുടർന്ന് ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവസ്ഥലത്തെയടക്കം നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് വാഹനം ദിവ്യ സുരേഷിന്റേതാണെന്ന് വ്യക്തമായത്. അപകടസമയം കാർ ഓടിച്ചിരുന്നത് ദിവ്യ തന്നെയാണെന്നും പോലീസ് കണ്ടെത്തി.

സംഭവത്തിൽ നടിയുടെ കാർ പോലീസ് പിടിച്ചെടുത്തതായി ട്രാഫിക് വെസ്റ്റ് ഡിസിപി അനൂപ് ഷെട്ടി അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നതിനനുസരിച്ച് കേസിന്റെ തുടർനടപടികൾ വ്യക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.