AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shane Nigam’s Haal Movie: ‘ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം’; സെൻസർ കുരുക്കിൽ ഷെയ്ൻ നിഗത്തിന്റെ ‘ഹാൽ’

Shane Nigam’s ‘Haal’: ചിത്രത്തിൽ ബീഫ് ബിരിയാണി കഴിക്കുന്ന രം​ഗം ഒഴിവാക്കണം, 'ധ്വജപ്രണാമം, സംഘം കാവലുണ്ട്' എന്നീ ഡയലോഗുകൾ നീക്കം ചെയ്യണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

Shane Nigam’s Haal Movie: ‘ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം’;  സെൻസർ കുരുക്കിൽ ഷെയ്ൻ നിഗത്തിന്റെ ‘ഹാൽ’
Shane Nigam's Haal MovieImage Credit source: facebook
sarika-kp
Sarika KP | Published: 09 Oct 2025 15:10 PM

ഷെയ്ൻ നി​ഗം നായകനായെത്തുന്ന ‘ഹാൽ’ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ കടുംവെട്ട്. ചിത്രത്തിൽ ബീഫ് ബിരിയാണി കഴിക്കുന്ന രം​ഗം ഒഴിവാക്കണം, ‘ധ്വജപ്രണാമം, സംഘം കാവലുണ്ട്’ എന്നീ ഡയലോഗുകൾ നീക്കം ചെയ്യണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവയെല്ലാം അടക്കം 15 സീനുകളില്‍ മാറ്റങ്ങള്‍ വേണമെന്നാണ് സിബിഎഫ്സി നിർദേശിച്ചിരിക്കുന്നത്.

ചിത്രത്തിന് ഇതുവരെ സെൻസർ സർട്ടിഫിക്കറ് ലഭിച്ചിട്ടില്ല. സിബിഎഫ്‌സിയുടെ നിർദ്ദേശം അനുസരിച്ച് മാറ്റങ്ങൾ വരുത്തിയാൽ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് വിവരം. അതേസമയം സെൻസർ ബോർഡിന്റെ നടപടിക്കെതിരെ സിനിമയുടെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Also Read: ‘രണ്ട് പേരും വിചാരിക്കണം, മുന്നോട്ട് പോകാൻ വളരെ ബുദ്ധിമുട്ടാണ്’: നവ്യ നായർ

സിനിമയില്‍ ന്യൂഡിറ്റിയോ വയലന്‍സോ ഇല്ലെന്നും. പിന്നെ എന്തിനാണ് സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ ചോദിക്കുന്നു. സമൂഹത്തിലെ ചില പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഇവര്‍ പറയുന്നു.

അതേസമയം നവാഗതനായ വീര സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹാൽ. ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ചിത്രത്തിൽ സാക്ഷി വൈദ്യയാണ് നായിക. ഇവർക്കുപുറമെ ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ മധുപാല്‍, സംഗീത മാധവന്‍ നായര്‍, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കര്‍, റിയാസ് നര്‍മകാല, സുരേഷ് കൃഷ്ണ, രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, മനോജ് കെ യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്. ആദ്യം സെപ്റ്റംബർ 12 നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു.