Chotta Mumbai Rerelease: തിയറ്ററുകളിൽ ‘തല’യുടെ വിളയാട്ടം; റീ റിലീസിലും നേട്ടം കൊയത് ഛോട്ടാ മുംബൈ
Chotta Mumbai Rerelease Opening Box Office Collection: മലയാളത്തില്‍ നിരവധി റീറിലീസുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഏറ്റവും അധികം നേട്ടം കൊയ്തത് മോഹൻലാൽ ചിത്രങ്ങളാണ്. ഇപ്പോഴിതാ ഇന്നലെ റീ റിലീസ് ചെയ്ത ഛോട്ടാ മുംബൈ ആദ്യ ദിനം നേടിയ കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകൾ പുറത്തെത്തിയിരിക്കുകയാണ്.
തിയറ്ററുകൾ ഹൗസ് ഫുള്ളാക്കി ലാലേട്ടന്റെ ഛോട്ടാ മുംബൈ. കഴിഞ്ഞ ദിവസം റീറിലീസ് ചെയ്ത ചിത്രത്തിനായി ആരാധകർ ആവേശപൂർവമാണ് തിയേറ്ററുകളിലെത്തിയത്. റീറിലീസിൽ മികച്ച പ്രതികരണം പ്രതീക്ഷിച്ചിരുന്നെങ്കിലും, ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത് വരുമ്പോൾ ആ കണക്കുകൂട്ടലുകളെ കവച്ചുവെക്കുന്ന പ്രകടനമാണ് ചിത്രം നടത്തുന്നതെന്ന് വ്യക്തം.
മലയാളത്തില്‍ നിരവധി റീറിലീസുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഏറ്റവും അധികം നേട്ടം കൊയ്തത് മോഹൻലാൽ ചിത്രങ്ങളാണ്. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് തുടങ്ങിയവയുടെ രണ്ടാം വരവ് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ ഇന്നലെ റീ റിലീസ് ചെയ്ത ഛോട്ടാ മുംബൈ ആദ്യ ദിനം നേടിയ കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകൾ പുറത്തെത്തിയിരിക്കുകയാണ്.
ചിത്രത്തിന് സ്ക്രീന്‍ കൌണ്ടും ഷോകളും കുറവായിരുന്നെങ്കിലും പ്രേക്ഷകരുടെ പങ്കാളിത്തം വർധിച്ചതോടെ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സ്ക്രീനുകളില്‍ പുതിയ ഷോകള്‍ ചാര്‍ട്ട് ചെയ്യുകയായിരുന്നു. എറണാകുളം കവിത, തിരുവനന്തപുരം ഏരീസ് പ്ലെക്സ്, കോഴിക്കോട് അപ്സര തുടങ്ങിയ ബിഗ് കപ്പാസിറ്റി തിയറ്ററുകളിലെല്ലാം ഹൌസ്ഫുള്‍ ഷോകളായിരുന്നു. ചിത്രത്തിന് ലഭിച്ച ഈ വരവേൽപ്പ് ബോക്സ് ഓഫീസിലും പ്രതിഫലിച്ചു.
ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് 35- 40 ലക്ഷം രൂപയാണ് റീ റിലീസിന്‍റെ ആദ്യ ദിനം കേരളത്തില്‍ നിന്ന് നേടിയത്. ലിമിറ്റഡ് സ്ക്രീന്‍ കൌണ്ടിൽ റിലീസ് ചെയ്തിട്ടും മികച്ച നേട്ടമാണ് ചിത്രം സ്വന്തമാക്കിയത്. മാത്രമല്ല മലയാളത്തിലെ റീ റിലീസുകളുടെ ഓപണിംഗില്‍ മൂന്നാം സ്ഥാനത്തും ചിത്രം എത്തി. സ്ഫടികത്തിനും മണിച്ചിത്രത്താഴിനും പിന്നിലാണ് ഛോട്ടാ മുംബൈ ഇടംപിടിച്ചിരിക്കുന്നത്. നാലാം സ്ഥാനത്ത് ദേവദൂതനും അഞ്ചാം സ്ഥാനത്ത് വല്യേട്ടനുമാണ്.
മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് അണിയിച്ചൊരുക്കിയ ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന്‍റെ രചയിതാവ്. മോഹന്‍ലാല്‍ തല എന്ന് വാസ്കോ ഡ ഗാമ ആയപ്പോള്‍ നടേശന്‍ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവന്‍ മണി ആയിരുന്നു. ഭാവന, സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലുള്ളത്.