Shine Tom Chacko: ‘ഇടയ്ക്കൊന്നു ഞാൻ ഉറങ്ങിപ്പോയി, അപ്പോഴേക്കും ഡാഡി പോയി; ഡാഡിക്ക് എന്നെക്കുറിച്ചായിരുന്നു എപ്പോഴും ആലോചന’; ഷൈൻ ടോം ചാക്കോ
Shine Tom Chacko Mourns CP Chacko: തൃശൂരിൽ നിന്ന് കയറിയത് മുതൽ മുഴുവൻ തമാശ പറഞ്ഞായിരുന്നു ഡാഡി ഇരുന്നത്. പാലക്കാട് നിന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഇടയ്ക്കൊന്നു താൻ ഉറങ്ങിപ്പോയി എന്നും അപ്പോഴേക്കും ഡാഡി പോയെന്നുമാണ് ഷൈൻ ടോം ചാക്കോ മാധ്യമങ്ങളോട് പറയുന്നത്.
സേലം: കഴിഞ്ഞ ദിവസം സേലത്ത് നടന്ന കാർ അപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് പിതാവ് സി പി ചാക്കോ മരണപ്പെട്ടിരുന്നു. അപകടത്തിൽ ഷൈനിനും അമ്മയ്ക്കും പരിക്കേറ്റു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നലെ തൃശൂർ സൺ ആശുപത്രിയിലെത്തിച്ചു. ഇതിനു പിന്നാലെ ഇപ്പോഴിതാ പിതാവിന്റെ വിയോഗത്തിൽ നടൻ ഷൈൻ ടോം ചാക്കോ പ്രതികരിച്ച് എത്തി.
തൃശൂരിൽ നിന്ന് കയറിയത് മുതൽ മുഴുവൻ തമാശ പറഞ്ഞായിരുന്നു ഡാഡി ഇരുന്നത്. പാലക്കാട് നിന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഇടയ്ക്കൊന്നു താൻ ഉറങ്ങിപ്പോയി എന്നും അപ്പോഴേക്കും ഡാഡി പോയെന്നുമാണ് ഷൈൻ ടോം ചാക്കോ മാധ്യമങ്ങളോട് പറയുന്നത്. തന്നെക്കുറിച്ചായിരുന്നു എപ്പോഴും ആലോചനയെന്നും അത് എന്നും പറഞ്ഞു കൊണ്ടേയിരിക്കുമെന്നുമാണ് നടൻ പറഞ്ഞത്.
ഇടത് വശത്തുകൂടി പോകുകയായിരുന്നു ലോറി പൊടുന്നനെ വലത്തേക്കു തിരിച്ചപ്പോൾ കാർ പിന്നിലിടിച്ചെന്നാണു ഡ്രൈവറുടെ മൊഴി. ഡ്രൈവറുടെ സീറ്റിനു പിന്നിലെ സീറ്റിലായിരുന്നു ചാക്കോ ഇരുന്നത്. അപകടത്തിൽ ചാക്കോയുടെ തല മുന്നിലിടിക്കുകയായിരുന്നു.പിന്നിലെ സീറ്റിൽ കിടക്കുകയായിരുന്നു ഷൈൻ.
അതേസമയം കഴിഞ്ഞ ദിവസം രാത്രിയാണ് നടനെയും അമ്മ മരിയയും ആശുപത്രിയിലെത്തിച്ചത്. പ്രത്യേക ആംബുലൻസിൽ നാട്ടിലെത്തിച്ചത്. ഷൈനിന്റെ ഇടതുകൈക്ക് പൊട്ടലുണ്ട്. പിതാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. വിദേശത്തുള്ള പെൺമക്കൾ കൂടി എത്തിയ ശേഷമാകും സംസ്കാരം എന്ന് ബന്ധുക്കൾ അറിയിച്ചു.