AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coolie Movie:‌ ഇനി തലൈവർ ഭരിക്കും, കുതിച്ച് കൂലി; അഡ്വാൻസ് ബുക്കിങ്ങിൽ കേരളത്തിൽ നിന്ന് മാത്രം നേടിയത് നാല് കോടി

Coolie Advance Booking Soars in Kerala: ആദ്യ മണിക്കൂറിൽ തന്നെ കോടികളുടെ ടിക്കറ്റുകളാണ് വിറ്റുപോയത്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറിനടുത്ത് അടുക്കുമ്പോൾ ചിത്രം 4 കോടിക്ക് മുകളിലാണ് കേരളത്തിൽ നിന്ന് മാത്രം നേടിയിരിക്കുന്നത്.

Coolie Movie:‌ ഇനി തലൈവർ ഭരിക്കും, കുതിച്ച് കൂലി; അഡ്വാൻസ് ബുക്കിങ്ങിൽ കേരളത്തിൽ നിന്ന് മാത്രം നേടിയത് നാല് കോടി
'കൂലി' പോസ്റ്റർ Image Credit source: Facebook
sarika-kp
Sarika KP | Updated On: 09 Aug 2025 07:54 AM

സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന ‘കൂലി’. വാനോളം പ്രതീക്ഷയാണ് ചിത്രത്തിനു മേലുള്ളത്. ഇത് കാത്തുസൂക്ഷിക്കാനാകും എന്ന് തെളിയിക്കുന്നതാണ് ചിത്രത്തിന്റെ ട്രെയ്‌ലർ. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് അഡ്വാൻസ് ബുക്കിങ് ആരംഭിച്ചത്. ആദ്യ മണിക്കൂറിൽ തന്നെ കോടികളുടെ ടിക്കറ്റുകളാണ് വിറ്റുപോയത്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറിനടുത്ത് അടുക്കുമ്പോൾ ചിത്രം 4 കോടിക്ക് മുകളിലാണ് കേരളത്തിൽ നിന്ന് മാത്രം നേടിയിരിക്കുന്നത്.

ഇതോടെ റെക്കോർഡുകൾ തിരുത്തിയെഴുതാനുള്ള തയ്യാറെടുപ്പിലാണ് ചിത്രം. നിലവിൽ ബുക്കിംഗ് ആരംഭിച്ച ആദ്യ മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റ സിനിമകളിൽ മൂന്നാം സ്ഥാനത്താണ് കൂലി. മോഹൻലാൽ ചിത്രമായ എമ്പുരാൻ ആണ് ടിക്കറ്റ് വില്പനയിൽ ഒന്നാം സ്ഥാനത്ത്. വിജയ് നായകനായി എത്തിയ ലിയോ ആണ് രണ്ടാം സ്ഥാനത്ത്. ഈ റെക്കോർഡുകളെ കൂലി മറികടക്കുമോ എന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.

 

Also Read:പുരസ്കാരങ്ങൾ വാരിക്കൂട്ടിയ സ്വാസികയുടെ ‘വാസന്തി’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

ബുക്കിം​ഗ് ആപ്പുകളിൽ ആരാധകരുടെ തിക്കും തിരക്കുമാണ്. ആ​ഗസ്റ്റ് 14നാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 4.01 ന് ആരംഭിക്കും. കേരളത്തിൽ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്.എച്ച്എം അസോസിയേറ്റ്സ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമിർ ഖാനും എത്തുന്നുണ്ട്. ഇവർക്കുപുറമെ നാഗാർജുന, സൗബിൻ ഷാഹിർ, ഉപേന്ദ്ര, ശ്രുതി ഹസൻ, പൂജ ഹെഗ്‌ഡെ, സത്യരാജ് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.