Kerala State Film Award: സ്താനാർത്തി ശ്രീക്കുട്ടൻ കുട്ടികളുടെ സിനിമ; ദേശീയതലത്തിൽ വരെ ചർച്ച ചെയ്യപ്പെട്ടു; ജൂറിയുടെ പരാമർശത്തിനെതിരെ വിമർശനം
55th Kerla State Film Award: കുട്ടികൾക്ക് വേണ്ടി സിനിമ ഉണ്ടായിട്ടില്ല എന്നു പറയുന്നതിലാണ് എതിർപ്പ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ദേശീയതലത്തിൽ വരെ ചർച്ച ചെയ്യപ്പെട്ട ഒരു സിനിമയെ എന്തുകൊണ്ട് കണ്ടില്ലെന്നും അവാർഡ് വേണമെന്നല്ല

Kerala State Film Awards
55ാം മത് കേരള ചലച്ചിത്ര പുരസ്കാര (Kerala State Film Awards)പ്രഖ്യാപനത്തിനിടയിൽ കുട്ടികളുടെ സിനിമയുമായി ബന്ധപ്പെട്ട ജൂറി ചെയർമാൻ പ്രകാശ് രാജ് നടത്തിയ പരാമർശങ്ങൾക്ക് സൈബർ ഇടങ്ങളിൽ വലിയ പ്രതിഷേധം. സ്താനാർത്തി ശ്രീക്കുട്ടൻ എന്ന ചിത്രത്തിന്റെ സഹതിരക്കഥാകൃത്തും നടനുമായ ആനന്ദ് മന്മഥൻ പ്രതികരിച്ച് രംഗത്തെത്തിയതിന് പിന്നാലെ നിരവധി പേരാണ് പ്രതിഷേധം ഉയർത്തുന്നത്. കുട്ടികൾക്കായുള്ള നല്ലൊരു ചിത്രത്തെ പരിഗണിക്കാത്തതിൽ ആണ് വിമർശനം. കുട്ടികൾക്ക് വേണ്ടി ഇറങ്ങിയ ചിത്രമായിരുന്നു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ എന്നും അത് പരിഗണിക്കാത്തതിൽ വിഷമമുണ്ടെന്നും ആനന്ദ് മന്മഥൻപ്രതികരിച്ചിരുന്നു.
കുട്ടികൾക്ക് വേണ്ടി സിനിമ ഉണ്ടായിട്ടില്ല എന്നു പറയുന്നതിലാണ് എതിർപ്പ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ദേശീയതലത്തിൽ വരെ ചർച്ച ചെയ്യപ്പെട്ട ഒരു സിനിമയെ എന്തുകൊണ്ട് കണ്ടില്ലെന്നും അവാർഡ് വേണമെന്നല്ല കുട്ടികളുടെ അഭിനയത്തെക്കുറിച്ച് എങ്കിലും പരാമർശിക്കാമായിരുന്നു എന്നും ആനന്ദ് മന്മഥൻ കുറ്റപ്പെടുത്തി. കുട്ടികൾ ഉൾപ്പെടെയുള്ള അഭിനേതാക്കൾ നല്ല പ്രകടനമാണ് നടത്തിയത് എന്നാണ് വിശ്വസിക്കുന്നതെന്നും അത് എല്ലാവരും പറഞ്ഞ കാര്യവുമാണ് അത് പരിഗണിക്കപ്പെട്ടിരുന്നത് മാത്രമാണ് വിഷമമായി തോന്നിയത്. കുട്ടികളുടെ അഭിനയത്തിന് ഒരു പരാമർശം എങ്കിലും ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം പ്രതികരിച്ചു.
അതേസമയം ഇത്തവണ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ കുട്ടികളുടെ കാറ്റഗറിയിൽ ഒരു ചിത്രവും ഉൾപ്പെട്ടിരുന്നില്ലെന്നായിരുന്നു ജൂറി ചെയർമാൻ പ്രതികരിച്ചിരുന്നത്. ബാലതാരമായും ആരെയും പരിഗണിച്ചിരുന്നില്ല. കുട്ടികൾക്കായുള്ള നല്ല സിനിമകൾ ഇല്ല എന്നും പരാമർശം. കൂടാതെ കുട്ടികളുടെ വൈകാരികതലങ്ങൾ കാണിക്കുന്ന ചിത്രം വരേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും പ്രകാശ് രാജ് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാർത്ഥി ശ്രീക്കുട്ടൻ സിനിമയുടെ സംവിധായകനും സഹതിരക്കഥാകൃത്തും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്.