Bigg Boss Malayalam Season 7: ‘നിൻ്റെ പിആർ ആയിരുന്നു എൻ്റെയും പിആർ; അവൻ എന്നെ കട്ടപ്പയാക്കി’; അനുമോൾക്കെതിരെ ശൈത്യ
Shaithya Santhosh Against Anumol: അനുമോൾക്കെതിരെ ഗുരുത ആരോപണങ്ങളുമായി ശൈത്യ സന്തോഷ്. ഫിനാലെ വീക്കിൽ ഹൗസിലേക്ക് തിരികെവന്നാണ് ശൈത്യയുടെ ആരോപണം.
ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ അവസാന ആഴ്ചയാണ് ഇത്. അതുകൊണ്ട് തന്നെ പുറത്തുപോയവരൊക്കെ വീട്ടിലേക്ക് തിരികെവന്നുകൊണ്ടിരിക്കുന്നു. ഹൗസിലേക്ക് വന്ന ശൈത്യ അനുമോൾക്കെതിരെ നടത്തിയ ആരോപണങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. അനുമോളുടെ പിആർ ആയിരുന്നു പിആർ എന്നും അയാളാണ് തന്നെ കട്ടപ്പ ആക്കിയതെന്നും ശൈത്യ ആരോപിച്ചു.
തന്നെ എന്തുകൊണ്ടാണ് അനുമോൾ കട്ടപ്പ എന്ന് വിളിച്ചതെന്നായിരുന്നു ശൈത്യയുടെ ചോദ്യം. വൈൽഡ് കാർഡുകളായി വന്ന ചിലരാണ് തന്നോട് ഇത് പറഞ്ഞതെന്ന് അനുമോൾ മറുപടിനൽകി. കാരണം എന്താണെന്ന് പറയാൻ തനിക്ക് കഴിയില്ല എന്നും അനുമോൾ പറഞ്ഞു. സംസാരിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ് അനുമോൾ ഊഞ്ഞാലിൽ പോയിരുന്നപ്പോഴാണ് ശൈത്യയുടെ ആരോപണം.




“ബാക്ക്സ്റ്റാബിങ് ആരാ ചെയ്തതെന്നറിയാമോ? നിൻ്റെ പിആർ. അവൻ തന്നെയായിരുന്നു എൻ്റെ പിആർ. എൻ്റെ അച്ഛൻ്റെ കയ്യിൽ നിന്ന് എത്ര പണമാണ് അവൻ വാങ്ങിയതെന്നറിയാമോ? എന്നിട്ട് നമ്മുടെ രണ്ട് പേരുടെയും വിഡിയോ ഇട്ടിട്ടാണ് അവൻ ബാക്ക് സ്റ്റാബിങ് എന്ന് പറഞ്ഞിട്ട് കുറേ കട്ടപ്പയുടെ സാധനം ഉണ്ടാക്കി ഇട്ടിരിക്കുന്നത്. അല്ലാതെ ഞാൻ നിന്നെ ബാക്ക് സ്റ്റാബ് ചെയ്തിട്ടില്ല.”- ശൈത്യ പറഞ്ഞു. ഇതിനോടൊന്നും അനുമോൾ പ്രതികരിച്ചില്ല.
അനുവിൻ്റെ പിആർ തന്നെ മോശമാക്കിയെന്ന് ശൈത്യ കൂട്ടിച്ചേർത്തു. ഈ വിഷയം ഇതിനുള്ളിൽ തീർക്കണം. പുറത്ത് വേറെ ജീവിതമുണ്ട്. നിൻ്റെ പിആർ ശൈത്യ കട്ടപ്പ് എന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നിൽ ഇട്ടുകൊടുത്തു. നീ ഒറ്റ ഒരുത്തി കാരണം തനിക്ക് എന്തൊക്കെ പ്രശ്നമുണ്ടായെന്നറിയാമോ? താൻ പോയ ആഴ്ചയിൽ ഇവരെ ബാക്ക്സ്റ്റാബ് ചെയ്തില്ലേ? പാവം അനീഷേട്ടൻ്റെ ഇമോഷൻസ് വെച്ചല്ലേ ഇവൾ കളിക്കുന്നത് എന്നും ശൈത്യ ചോദിച്ചു. ഇതിനോടൊന്നും മറുപടി പറയാൻ അനുമോൾ തയ്യാറായില്ല.
വിഡിയോ കാണാം