AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kadha Innuvare: മേതിൽ ദേവിക സിനിമയിലേക്ക്, ബിജു മേനോൻ ചിത്രം കഥ ഇന്നുവരെ ഫസ്റ്റ് ലുക്ക്

Kadha Innuvare Movie: ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളികളുടെ പ്രിയതാരങ്ങളായ മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ എന്നിവരുടെ സോഷ്യൽ പേജുകൾ വഴി റിലീസ് ചെയ്തു

Kadha Innuvare: മേതിൽ ദേവിക സിനിമയിലേക്ക്, ബിജു മേനോൻ  ചിത്രം  കഥ ഇന്നുവരെ ഫസ്റ്റ് ലുക്ക്
Kadha Innuvare Movie | Credits
Arun Nair
Arun Nair | Published: 14 Aug 2024 | 04:01 PM

നർത്തകിയും നൃത്താധ്യാപികയുമായ മേതിൽ ദേവിക ആദ്യമായി സിനിമയിലേക്ക് എത്തുന്നു. ബിജു മേനോൻ നായകനാക്കി മേപ്പടിയാന് ശേഷം വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ”യിലാണ് മേതിൽ ദേവിക ആദ്യമായി അഭിനയിക്കുന്നത്.

ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളികളുടെ പ്രിയതാരങ്ങളായ മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ എന്നിവരുടെ സോഷ്യൽ പേജുകൾ വഴി റിലീസ് ചെയ്തു. ഓണം റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ വമ്പൻ താര നിരയാണുള്ളത്. നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ വിവിധ വേഷങ്ങളിലെത്തുന്നു.

ALSO READ: Onam Movie Releases: ‘അജയന്റെ രണ്ടാം മോഷണം’ മുതല്‍ ‘ഗോട്ട്’ വരെ; ഓണം ഓണാക്കാൻ എത്തുന്ന മലയാള സിനിമകൾ

വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹൻ,ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിൻ്റെ മറ്റ് അണിയറ പ്രവർത്തകരെ നോക്കിയാൽ ഛായാഗ്രഹണം: ജോമോൻ ടി ജോൺ, എഡിറ്റിങ് : ഷമീർ മുഹമ്മദ്, സംഗീതം:അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ :റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ :സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് :ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് :സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ:വിപിൻ കുമാർ, വി എഫ് എക്സ് :കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ :ടോണി ബാബു, സ്റ്റിൽസ് :അമൽ ജെയിംസ്, ഡിസൈൻസ് :ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് :10ജി മീഡിയ, പി ആർ ഒ :എ എസ് ദിനേശ്, ആതിര ദിൽജിത്.