AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hridayapoorvam OTT : ഒറ്റ പേര് മോഹൻലാൽ; എഡിറ്റിങ് ടേബിളിൽ ഇരിക്കുമ്പോൾ തന്നെ ഹൃദയപൂർവ്വത്തിൻ്റെ ഒടിടി വിറ്റു പോയി

Hridayapoorvam OTT Platform : ഓണം റിലീസായി തിയറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. അതിന് മാസങ്ങൾക്ക് മുമ്പെ തന്നെ മോഹൻലാൽ ചിത്രത്തിൻ്റെ ഡിജിറ്റൽ സാറ്റ്ലൈറ്റ് അവകാശങ്ങൾ വിറ്റു പോയിരിക്കുകയാണ്.

Hridayapoorvam OTT : ഒറ്റ പേര് മോഹൻലാൽ; എഡിറ്റിങ് ടേബിളിൽ ഇരിക്കുമ്പോൾ തന്നെ ഹൃദയപൂർവ്വത്തിൻ്റെ ഒടിടി വിറ്റു പോയി
Hridayapoorvam OttImage Credit source: Mohanlal Facebook
jenish-thomas
Jenish Thomas | Updated On: 21 Jun 2025 12:59 PM

മോഹൻലാലും സത്യൻ അന്തികാടും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. ഓണം റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് ഈ മെയ് അവസാനത്തോടെയാണ് പൂർത്തിയാത്. ഷൂട്ടിങ് പൂർത്തിയാക്കി ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചപ്പോൾ തന്നെ ആരാധകർക്ക് ലഭിക്കുന്നത് ഏറ്റവും സന്തോഷം നിറഞ്ഞ വാർത്തയാണ്. ചൂടപ്പം പോലെ ഹൃദയപൂർവ്വം സിനിമയുടെ ഒടിടി സാറ്റ്ലൈറ്റ് അവകാശങ്ങൾ വിറ്റു പോയിരിക്കുകയാണ്.

ഹൃദയപൂർവ്വം ഒടിടി

റിലയൻസിൻ്റെ ഉടമസ്ഥതയിലുള്ള ജിയോ ഹോട്ട്സ്റ്റാറാണ് ഹൃദയപൂർവ്വം സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ഒടിടിയിൽ എത്തുക. ഏഷ്യനെറ്റാണ് ഹൃദയപൂർവ്വത്തിൻ്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിട്ടുള്ളതെന്നാണ് ഒടിടി വാർത്തകൾ പങ്കുവെക്കുന്ന സോഷ്യൽ മീഡയ പേജുകൾ അറിയിക്കുന്നത്. അതേസമയം ഇക്കാര്യം ജിയോ ഹോട്ട്സ്റ്റാറോ സിനിമയുടെ അണിയറപ്രവർത്തകരോ സ്ഥിരീകരിച്ചിട്ടില്ല.

ALSO READ : OTT Releases: സന്തോഷിക്കാൻ വകയുണ്ട്; ഈ ആഴ്ച ഒടിടിയിൽ എത്തുന്നത് ഒന്നും രണ്ടും ചിത്രങ്ങളല്ല

2020 മുതൽ മോഹൻലാൽ നായകനായി എത്തിയ എല്ലാ സിനിമകളുടെ ഒടിടി സാറ്റ്ലൈറ്റ് അവകാശങ്ങൾ ഏഷ്യനെറ്റും ജിയോ ഹോട്ട്സ്റ്റാറും (നേരത്തെ ഡിസ്നി- സ്റ്റാർ നെറ്റ്വർക്ക്) ആയിരുന്നു സ്വന്തമാക്കിട്ടുള്ളത്. ഇതിൽ ആൻ്റണി പെരുമ്പാവൂരിൻ്റെ ആശിർവാദ് സിനിമാസ് നിർമിച്ചതും നിർമിക്കാത്തതുമായ ചിത്രങ്ങളും ഉൾപ്പെടും. ഈ വർഷമെത്തിയ എമ്പുരാൻ, തുടരും സിനിമകളുടെ ഡിജിറ്റൽ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിട്ടുള്ളതു ഏഷ്യനെറ്റും ജിയോ ഹോട്ട്സ്റ്റാറുമാണ്.

ഹൃദയപൂർവ്വം സിനിമ

തെന്നിന്ത്യൻ താരം മാളവിക മോഹനാണ് ഹൃദയപൂർവ്വത്തിൽ നായികയായി എത്തുന്നത്. മോഹൻലാലിനും മാളവികയ്ക്കും പുറമെ സംഗീത പ്രതാപ്, ലാലു അലക്സ്, സംഗീത, സിദ്ദിഖ്, ബാബുരാജ് തുടങ്ങിയ നിരവധി പേർ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സത്യൻ അന്തിക്കാടിൻ്റെ മകൻ അഖിൽ സത്യൻ കഥയ്ക്ക് ടിപി സോനുവാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. അനു മുത്തേടത്താണ് ചിത്രത്തിന് ക്യാമറ ഒരുക്കിട്ടുള്ളത്. ജസ്റ്റിൻ പ്രഭാകരനാണ് സംഗീത സംവിധായകൻ. കെ രാജഗോപാലാണ് എഡിറ്റർ.