AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Manu Swaraj: ‘പത്ത് സി.ഡി തരാം, പ്രിയദർശനെ പോലെ സിനിമ ചെയ്യാൻ പറ്റുമോ? ആൾക്കാർ കൂവും, ചില്ലറ പരിപാടിയല്ല’; ‘പടക്കളം’ സംവിധായകൻ

Manu Swaraj Responds to Priyadarshan Plagiarism Row: പ്രിയദർശൻ ചിത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് 'പടക്കളം' സിനിമയുടെ സംവിധായകനായ മനു സ്വരാജ്. അന്യഭാഷാ ചിത്രങ്ങളെ നമ്മുടെ സംസ്‌കാരത്തിന് അനുയോജ്യമായ രീതിയിൽ മാറ്റി നിർമിക്കുന്ന എന്നത് എളുപ്പമല്ലെന്ന് മനു പറയുന്നു. 

Manu Swaraj: ‘പത്ത് സി.ഡി തരാം, പ്രിയദർശനെ പോലെ സിനിമ ചെയ്യാൻ പറ്റുമോ? ആൾക്കാർ കൂവും, ചില്ലറ പരിപാടിയല്ല’; ‘പടക്കളം’ സംവിധായകൻ
മനു സ്വരാജ്, പ്രിയദർശൻ Image Credit source: Social Media
nandha-das
Nandha Das | Updated On: 20 Jun 2025 20:09 PM

മലയാളത്തിന് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. ഇന്നും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഏറെ ആസ്വദിച്ചാണ് പ്രേക്ഷകർ കാണുന്നത്. അദ്ദേഹത്തിന്റെ മികച്ച സിനിമകളിൽ പലതും വിദേശ സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ്. അദ്ദേഹം തന്നെ ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ, പ്രിയദർശൻ ചിത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ‘പടക്കളം’ സിനിമയുടെ സംവിധായകനായ മനു സ്വരാജ്.

‘പടക്കളം’ സിനിമയുമായി ബന്ധപ്പെടുത്തി അവതാരകൻ ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മനു. ഇതിനിടെ ഉദാഹരണമായി പ്രിദർശൻ ചിത്രങ്ങളെ ചൂണ്ടിക്കാണിച്ചപ്പോൾ, കോപ്പിയടിച്ചുണ്ടാക്കിയ ചിത്രങ്ങൾ എന്ന രീതിയിൽ ‘സിഡി അവിടെയുണ്ടല്ലോ’ എന്ന് അഭിമുഖക്കാരിൽ ഒരാൾ പറഞ്ഞു. ഇതിനാണ് ശക്തമായ ഭാഷയിൽ മനു മറുപടി നൽകിയത്. അന്യഭാഷാ ചിത്രങ്ങളെ നമ്മുടെ സംസ്‌കാരത്തിന് അനുയോജ്യമായ രീതിയിൽ മാറ്റി നിർമിക്കുന്ന എന്നത് എളുപ്പമല്ലെന്ന് മനു സ്വരാജ് പറയുന്നു.

പത്ത് സിഡി താൻ നിങ്ങൾക്ക് തരാം, അത് കണ്ട് മലയാളത്തിൽ ഒന്ന് ചെയ്തു നോക്കുവെന്ന് മനു പറഞ്ഞു. സാംസ്കാരികമായി മലയാളത്തിലേക്ക് മാറ്റുക എന്നത് ചില്ലറ പരിപാടിയല്ലെന്നും, ആൾക്കാർ കൂവുമെന്നും അദ്ദേഹം പറയുന്നു. അതിനെ രണ്ടാം തരം സ്‌കില്ലായി കാണേണ്ടതില്ലെന്നും, തനിക്ക് അത്രയേറെ ഇഷ്ടമുള്ള സംവിധായകനാണ് പ്രിയദർശനെന്നും മനു കൂട്ടിച്ചേർത്തു. വിറ്റ് ടോക്സിന് നൽകിയ അഭിമുഖത്തിലാണ് മനു സ്വരാജ് ഇക്കാര്യങ്ങൾ പറഞ്ഞത്.

ALSO READ: പട്ടിയെ ഉപയോഗിച്ചും കേരള പോലീസ് കേസ് തെളിയിക്കും; ആദ്യ സീസണെ കവച്ചുവെക്കുന്ന രണ്ടാം സീസണുമായി കേരള ക്രൈം ഫയൽസ്

“എല്ലാവരും ആ മനുഷ്യനെ ഒരുപാട് പറയുന്നുണ്ട്. നിങ്ങളോട് ഞാൻ ബെറ്റ് വെക്കാം. ഒരു ഇം​ഗ്ലീഷ് പടം കണ്ടിട്ട് അത് മലയാളത്തിൽ ചെയ്യാൻ നോക്ക്. അതിന്റെ ബുദ്ധിമുട്ട് എന്താണെന്ന് അപ്പോൾ അറിയാം. വേറൊന്നുമല്ല, നമ്മുടെ സംസ്കാരത്തിലേക്ക് അത് പറിച്ചുനടുക എന്നത് വലിയ ടാസ്ക് ആണ്. പുള്ളി സിഡി ആണെന്ന് പറഞ്ഞില്ലേ, ആ പത്ത് സിഡി നിങ്ങൾക്ക് ഞാൻ തരാം. അത് ഒന്ന് മലയാളത്തിൽ ചെയ്ത് നോക്ക്. ആൾക്കാര് കൂവും. സാംസ്കാരികമായി മലയാളത്തിലേക്ക് മാറ്റുക എന്നത് ചില്ലറ പരിപാടിയല്ല. ഞാൻ അത് ചെയ്തിട്ടുള്ളതു കൊണ്ട് പറയുകയാണ്. ഒരുപാട് ഇം​ഗ്ലീഷ് പടങ്ങൾ ഞാനും ചുരണ്ടാൻ നോക്കിയിട്ടുണ്ട്. നടക്കില്ല ബ്രോ. അത് വേറെ തന്നെ ഒരു സ്കിൽ ആണ്. അതിനെ ഒരു രണ്ടാം തരം സ്കിൽ ആയി ഒരിക്കലും കാണേണ്ട കാര്യമില്ല. ആ മനുഷ്യൻ എനിക്ക് അത്രയ്ക്ക് ഇഷ്ടമുള്ള ആളാണ്” മനു സ്വരാജ് പറഞ്ഞൂ.