David Warner: ഡേവിഡ് വാർണറിൻ്റെ സിനിമാ അരങ്ങേറ്റം റോബിൻഹുഡിലൂടെ; ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ

David Warner - Robinhood Movie: റോബിൻഹുഡ് എന്ന തെലുങ്ക് സിനിമയിലൂടെ സിനിമാഭിനയം ആരംഭിക്കാനൊരുങ്ങി ഡേവിഡ് വാർണർ. മൈത്രി മൂവീ മേക്കേഴ്സ് ആണ് സിനിമയുടെ നിർമാതാക്കൾ. വാർണറിൻ്റെ പോസ്റ്റർ വൈറലാണ്.

David Warner: ഡേവിഡ് വാർണറിൻ്റെ സിനിമാ അരങ്ങേറ്റം റോബിൻഹുഡിലൂടെ; ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ

റോബിൻഹുഡ്

Updated On: 

16 Mar 2025 16:32 PM

ഡേവിഡ് വാർണറിൻ്റെ സിനിമാ അരങ്ങേറ്റം റോബിൻഹുഡ് എന്ന തെലുങ്ക് ചിത്രത്തിലൂടെ. ഡേവിഡ് വാർണർ തെലുങ്ക് സിനിമയിലൂടെ സിനിമാഭിനയം തുടങ്ങുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ റിപ്പോർട്ടുകൾ ശരിവെക്കുന്ന തരത്തിലാണ് പുതിയ അപ്ഡേറ്റ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഡേവിഡ് വാർണർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ശനിയാഴ്ചയാണ് വാർണർ ഇക്കാര്യം അറിയിച്ചത്. ഉടൻ പുറത്തിറങ്ങുന്ന റോബിൻ ഹുഡ് എന്ന സിനിമയിൽ താൻ ഒരു സ്പെഷ്യൽ അപ്പിയറൻസ് നടത്തുമെന്ന് താരം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. നിഥിനും ശ്രീലീലയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമയിൽ താരത്തിൻ്റേത് കാമിയോ അപ്പിറൻസാവുമെന്നാണ് റിപ്പോർട്ടുകൾ.

“ഇന്ത്യൻ സിനിമ, ഇതാ ഞാൻ വരുന്നു. റോബിൻഹുഡ് എന്ന സിനിമയുടെ ഭാഗമാവുന്നതിൽ ആവേശമുണ്ട്. ചിത്രീകരണം ഒരുപാട് ആസ്വദിച്ചു. ലോകമെങ്ങും മാർച്ച് 28ന് സിനിമ റിലീസാവും.”- വാരണർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. തൻ്റെ സ്പെഷ്യൽ പോസ്റ്ററും വാർണർ പോസ്റ്റിൽ പങ്കുവച്ചു.

Also Read: David Warner: ഇനി ഡേവിഡ് വാർണർ സിനിമാനടൻ; അഭിനയിക്കുക പുഷ്പ നിർമാതാക്കളുടെ അടുത്ത സിനിമയിൽ

വെങ്കി കുദുമുലയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം പുഷ്പ എന്ന സിനിമയുടെ നിർമ്മാതാക്കളായ മൈത്രി മൂവീ മേക്കേഴ്സാണ് നിർമ്മിക്കുന്നത്. ജിവി പ്രകാശ് കുമാറാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.

നേരത്തെ മൈത്രി മൂവീസ് ഹൈദരാബാദിൽ വച്ച് നടത്തിയ ഒരു പരിപാടിക്കിടെ നിർമ്മാതാവ് രവി ശങ്കർ ഈ വാർത്ത പുറത്തുവിട്ടിരുന്നു. “സിനിമയിൽ ഒരാൾ കാമിയോ റോളിലെത്തുന്നതാണ്. ഡേവിഡ് വാർണർ ഒരു ചെറിയ വേഷത്തിൽ അഭിനയിക്കും. സോറി വെങ്കി, അവർ ആവശ്യപ്പെട്ടതുകൊണ്ട് എനിക്കിത് വെളിപ്പെടുത്തേണ്ടിവന്നു. അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രം വളരെ മികച്ചതായിരിക്കും. ഇന്ത്യൻ സിനിമയിൽ അദ്ദേഹത്തെ അവതരിപ്പിക്കാൻ സാധിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.”- രവി ശങ്കർ പറഞ്ഞു.

കഴിഞ്ഞ വർഷം സെപ്തംബറിൽ തന്നെ വാർണർ ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഓസ്ട്രേലിയയിലെ മെൽബണിൽ ചിത്രീകരണം നടക്കുന്ന ഒരു ഇന്ത്യൻ സിനിമയിൽ വാർണർ അഭിനയിക്കുന്നു എന്നായിരുന്നു ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. ചിത്രീകരണത്തിനിടെയുള്ള വാർണറിൻ്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

സൺറൈസേഴ്സ് ഹൈദരാബാദ് ടീം ക്യാപ്റ്റനായിരുന്ന ഡേവിഡ് വാർണർ നേരത്തെ റീലുകളിലൂടെ ഇന്ത്യൻ ആരാധകർക്ക് സുപരിചിതനായിരുന്നു. അല്ലു അർജുൻ നായകനായ പുഷ്പയിലെ പാട്ടുകൾ ഉൾപ്പെടെ റീലുകളായി അവതരിപ്പിച്ചാണ് വാർണർ ശ്രദ്ധേയനായത്. ഇതോടെ താരത്തെ സിനിമയിൽ അഭിനയിപ്പിക്കണമെന്ന ആവശ്യങ്ങളും ഉയർന്നിരുന്നു.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും