Deepika Padukone : ‘എനിക്ക് സമാധാനം നല്‍കുന്ന തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കും’; വിവാദങ്ങള്‍ക്കിടയിൽ ദീപിക പദുക്കോണിന്റെ ആദ്യ പ്രതികരണം

Deepika Padukone Speaks out Amid Spirit Movie Controversy : സംഭവത്തിൽ ആദ്യമായി പ്രതികരിക്കുകയാണ് താരം. താന്‍ ബഹളങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുകയാണെന്നും സമാധാനം നല്‍കുന്ന തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും താരം പറയുന്നു.

Deepika Padukone : എനിക്ക് സമാധാനം നല്‍കുന്ന തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കും; വിവാദങ്ങള്‍ക്കിടയിൽ ദീപിക പദുക്കോണിന്റെ ആദ്യ പ്രതികരണം

Deepika Padukone and Sandeep Reddy Vanga

Published: 

28 May 2025 18:00 PM

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ വാക്കുകളാണ് ഇപ്പോൾ‌ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെയാണ് നടിയുടെ പ്രതികരണം.

പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ ആയിരിക്കും നായിക എന്നാണ് ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ ദീപികയ്ക്ക് പകരം തൃപ്തി ദിമ്രിയെ നായികയാക്കുകയായിരുന്നു. ഇത് വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. ഉയർന്ന് പ്രതിഫലവും മറ്റ് ആവശ്യങ്ങളുമാണ് താരത്തെ സിനിമയിൽ നിന്ന് മാറ്റാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. ഇതിനു പിന്നാലെ സംഭവത്തിൽ ആദ്യമായി പ്രതികരിക്കുകയാണ് താരം. താന്‍ ബഹളങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുകയാണെന്നും സമാധാനം നല്‍കുന്ന തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും താരം പറയുന്നു.

Also Read:‘സ്പിരിറ്റി’ന്റെ കഥ പ്രമുഖതാരം പുറത്തുവിട്ടെന്ന് സന്ദീപ് റെഡ്ഡി വാങ്ക; സംവിധായകൻ ഉന്നം വെച്ചത് ദീപികയെയോ?

കഴിഞ്ഞ ദിവസം സ്റ്റോക്ക്‌ഹോമില്‍ നടന്ന കാര്‍ട്ടിയറിന്റെ ഒരു പരിപാടിക്കിടെ വോഗ് അറേബ്യയോട് സംസാരിക്കുകയായിരുന്നു താരം. കാര്‍ട്ടിയറിന്റെ ഗ്ലോബല്‍ അംബാസിഡറാണ് ദീപിക.സത്യസന്ധതയും ആധികാരികതയും പുലര്‍ത്തുന്നുവെന്നതാണ് തന്നെ ബാലന്‍സ്ഡ് ആയി നിലനിര്‍ത്തുന്നതെന്ന് താൻ കരുതുന്നുവെന്നും തനിക്ക് സമാധാനം നല്‍കുന്ന തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുമ്പോഴാണ് താന്‍ ഏറ്റവും ബാലന്‍സ്ഡ് ആയി തോന്നുന്നതെന്നും ദീപിക പദുക്കോണ്‍ പറയുന്നു.

അതിനിടെ കഴിഞ്ഞ ദിവസം സ്പിരിറ്റിന്റെ കഥ പി.ആര്‍. വര്‍ക്കര്‍മാരെ ഉപയോഗിച്ച് പ്രമുഖ താരം ലീക്ക് ചെയ്യിച്ചെന്ന് സംവിധായകൻ സന്ദീപ് റെഡ്ഡി ആരോപിച്ചിരുന്നു. ആരുടെയും പേര് എടുത്ത് പറയാതെ പറഞ്ഞ പോസ്റ്റ് ദിപീകയെ ആണ് ഉദ്ദേശിച്ചതെന്നാണ് ആരാധകർ പറയുന്നത്. താൻ ഒരു കഥ അഭിനേതാവിനോട് പറയുമ്പോൾ അവരിൽ‌‌ 100 ശതമാനം വിശ്വാസമാണ് അർപ്പിക്കുന്നതെന്നാണ് സന്ദീപ് പറയുന്നത്. അവരുടെ ഫെമിനിസ്റ്റ്‌ നിലപാടുകളേയും അദ്ദേഹം പോസ്റ്റിൽ വിമർശിക്കുന്നുണ്ട്.

വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്