AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Detective Ujjwalan OTT: ധ്യാനിന്റെ ‘ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍’ ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു, എവിടെ കാണാം?

Detective Ujjwalan OTT Release Date: സമീപ കാലത്ത് ഇറങ്ങിയ ധ്യാനിന്റെ പല സിനിമകൾക്കും കാര്യമായ വിജയം കൈവരിക്കാനായില്ലെങ്കിലും അതിൽ നിന്നും വേറിട്ട് നിൽക്കുന്ന ചിത്രമാണ് 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ'. ഇപ്പോഴിതാ, ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്.

Detective Ujjwalan OTT: ധ്യാനിന്റെ ‘ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍’ ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു, എവിടെ കാണാം?
'ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍' പോസ്റ്റർImage Credit source: Facebook
nandha-das
Nandha Das | Published: 10 Jul 2025 15:45 PM

ധ്യാൻ ശ്രീനിവാസനെ നായകനാക്കി രാഹുൽ ജി, ഇന്ദ്രനീൽ ജി കെ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’. മെയ് 23ന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് നല്ല അഭിപ്രായമാണ് ലഭിച്ചത്. സമീപ കാലത്ത് ഇറങ്ങിയ ധ്യാനിന്റെ പല സിനിമകൾക്കും കാര്യമായ വിജയം കൈവരിക്കാനായില്ലെങ്കിലും അതിൽ നിന്നും വേറിട്ട് നിൽക്കുന്ന ചിത്രമാണ് ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’. ഇപ്പോഴിതാ, ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്.

‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ഒടിടി

ഡിറ്റക്ടീവ് ഉജ്ജ്വലന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്‌സാണ്. മലയാളം ചിത്രങ്ങൾ വളരെ അപൂർവമായി മാത്രമെടുക്കുന്ന നെറ്റ്ഫ്ലിക്സ് ഈ സിനിമ തിരഞ്ഞെടുത്തതിൽ ആരാധകർ ആശ്ചര്യത്തിലാണ്. അതേസമയം, ചിത്രം നാളെ (ജൂലൈ 11) മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.

‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ അനിയപ്രവർത്തകർ

രാഹുൽ ജി, ഇന്ദ്രനീൽ ജി കെ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രത്തിൽ ധ്യാൻ ശ്രീനിവാസന് പുറമെ സിജു വിൽസൻ, കോട്ടയം നസീർ, നിർമൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി നായർ എന്നിവരും അമീൻ നിഹാൽ, നിബ്രാസ്, ഷഹബാസ് തുടങ്ങി ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രത്തിന്റെ നിർമ്മാണം.

ALSO READ: ഫൈവ് സ്റ്റാർ ഹോട്ടൽ പോലെ സൗകര്യം; ദിയയുടെ ലേബർ സ്യൂട്ട് റൂമിന്റെ വാടക വെളിപ്പെടുത്തി സിന്ധു കൃഷ്ണ

വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടാമത് ചിത്രമാണിത്. ആദ്യത്തേത് ടൊവിനോ തോമസ് നായകനായ ‘മിന്നൽ മുരളി’യാണ്. സായ് പല്ലവിയുടെ ‘ഗാർഗി’ സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ച പ്രേം അക്കുടി, ശ്രായന്തി എന്നിവരാണ് ഈ സിനിമയുടെയും ഛായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിംഗ് കൈകാര്യം ചെയ്തത് ചമൻ ചാക്കോയാണ്. മിസ്റ്ററി കോമഡി ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിന് സംഗീതം പകർന്നത് റമീസ് ആർസീസാണ്.