Dev Mohan about Ananthan Kaadu : മുരളി ഗോപിയുടെ സ്‌ക്രിപ്റ്റാണെന്ന് അറിയുന്നത് കഥ കേള്‍ക്കുമ്പോള്‍, ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഫാന്‍; അനന്തന്‍ കാടിനെ കുറിച്ച് ദേവ് മോഹന്‍

Dev Mohan about Ananthan Kaadu movie and Murali Gopy : മുരളി ഗോപിയും ജിയെന്‍ കൃഷ്ണകുമാറും ഒന്നിക്കുന്ന അനന്തന്‍ കാട് എന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടൊണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ ഒന്ന് കൈകാര്യം ചെയ്തിരിക്കുന്നത് സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളി മനസ്സുകളില്‍ ഇടം നേടിയ ദേവ് മോഹന്‍ ആണ്. സിനിമയിലേക്ക് താന്‍ എങ്ങനെ എത്തി എന്നും മറ്റ് വിശേഷങ്ങളും പങ്കുവച്ചിരിക്കുകയാണ് താരം.

Dev Mohan about Ananthan Kaadu : മുരളി ഗോപിയുടെ സ്‌ക്രിപ്റ്റാണെന്ന് അറിയുന്നത് കഥ കേള്‍ക്കുമ്പോള്‍, ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഫാന്‍; അനന്തന്‍ കാടിനെ കുറിച്ച് ദേവ് മോഹന്‍

മുരളി ഗോപി, ദേവ് മോഹന്‍

Published: 

18 Jun 2026 | 05:42 PM

മുരളി ഗോപിയും ജിയെന്‍ കൃഷ്ണകുമാറും ഒന്നിക്കുന്ന അനന്തന്‍ കാട് എന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടൊണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ ഒന്ന് കൈകാര്യം ചെയ്തിരിക്കുന്നത് സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളി മനസ്സുകളില്‍ ഇടം നേടിയ ദേവ് മോഹന്‍ ആണ്. അനന്തന്‍ കാടിലേക്കുള്ള തന്റെ വരവും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളും താരം കൗമുദി മൂവിസോട് പങ്കുവച്ചിരുന്നു.

ടിയാന് ശേഷം മുരളി ഗോപിയും കൃഷ്ണകുമാറും ഒന്നിക്കുന്ന ചിത്രം എന്നതാണ് തന്നെ പ്രധാനമായും ആകര്‍ഷിച്ച ഘടകം. പക്ഷേ മുരളി ഗോപിയുടെ സ്‌ക്രിപ്റ്റാണെന്ന് അറിയുന്നത് കഥ കേള്‍ക്കുമ്പോള്‍ മാത്രമാണെന്നും താരം പറഞ്ഞു. ഇങ്ങനെയൊരു സിനിമയുണ്ട്, ഒരു റോള്‍ ചെയ്യണം എന്ന് പറഞ്ഞു. അങ്ങനെ കൃഷ്ണകുമാര്‍ ചേട്ടന്റെ അടുത്ത് കഥ കേള്‍ക്കാനായി പോയി. ഒന്ന് വെയ്റ്റ് ചെയ്യ് മുരളി ചേട്ടന്‍ ഇപ്പോള്‍ എത്തും എന്ന് പറഞ്ഞു. അപ്പോള്‍ മാത്രമാണ് മുരളി ഗോപിയാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് എന്ന് മനസ്സിലാക്കുന്നത്.

മുരളി ചേട്ടാനാണ് തന്നെ കഥ വായിച്ച് കേള്‍പ്പിക്കുന്നത്. ഏറെ ആകര്‍ഷകമായ രീതിയിലാണ് അദ്ദേഹം കഥ പറയുന്നത്. താന്‍ ഇതുവരെ കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച നറേഷനായിരുന്നു അത്. അദ്ദേഹത്തിന്റെ തിരക്കഥയുടെ പ്രത്യേകത എന്തെന്നാല്‍, സംഭാഷണങ്ങള്‍ വളരെ ചെറുതും, കുറിക്ക് കൊള്ളുന്നതുമായിരിക്കും. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ തൊട്ട് താന്‍ മുരളി ഗോപി എന്ന തിരക്കഥാകൃത്തിന്റെ വലിയ ആരാധകനാണെന്നും ദേവ് മോഹന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. കഥ കേട്ട് റൂമിന് പുറത്തേക്കിറങ്ങുമ്പോള്‍ എത്രയും വേഗം ആ കഥാപാത്രമായി മാറണം എന്ന ആഗ്രഹമാണ് തനിക്കുണ്ടായിരുന്നത്.

Also Read : ഏജ് ഡിഫ്രന്‍സുള്ള റൊമാന്‍സ്, ഡബ്ബിംഗ് പുരോഗമിക്കുന്നു; ബത്‌ലഹേം കുടുംബ യൂണിറ്റ് വിശേഷങ്ങള്‍ പറഞ്ഞ് സംവിധായകന്‍

സിനിമയുടെ ചിത്രീകരണത്തിലും വ്യത്യസ്തമായ ഒരു രീതിയാണ് സംവിധായകനും തിരക്കഥാകൃത്തും എടുത്തിരുന്നത്. വളരെ നേരത്തെ ഡയലോഗ് തരാറുണ്ടായിരുന്നില്ല. നമ്മള്‍ സെറ്റില്‍ എത്തുമ്പോഴാണ് ഡയലോഗ് കിട്ടിയിരുന്നത്. പിന്നെ നല്ല ഇടിയാണ് ചിത്രത്തില്‍. അതുകൊണ്ട് കരുതിയിരിക്കാന്‍ സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. സ്റ്റൈലിഷ് ഇടിയൊന്നുമല്ല നല്ല നാടന്‍ തല്ലാണ് പടത്തില്‍. തിരുവന്തപുരത്തെ ആധാരമാക്കി ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന സിനിമ എന്ന നിലയില്‍ മുരളി ഗോപി തനിക്ക് കുറേ കാര്യങ്ങള്‍ വിശദീകരിച്ച് തരുകയുണ്ടായി. ഒരോ സ്ഥലങ്ങളെ കുറിച്ചും സംഭവങ്ങളെ കുറിച്ചുമൊക്കെ അദ്ദേഹം കൃത്യമായി പറഞ്ഞ് തന്നത് തന്റെ പെര്‍ഫോമന്‍സിനെ നന്നായി സഹായിച്ചെന്നും ദേവ് മോഹന്‍ പറയുന്നു. ചിത്രത്തില്‍ നായകനായ ആര്യയുമായി നിരവധി കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടെന്ന് വ്യക്തമാക്കിയ ദേവ് മോഹന്‍. അദ്ദേഹവുമായി ഒരുപാട് നേരം സംസാരിക്കാന്‍ അവസരം കിട്ടിയെന്നും മികച്ച അനുഭവമായിരുന്നു സിനിമ എന്നും വെളിപ്പെടുത്തി.

English Summary

The malayali audience is eagerly awaiting the film Ananthan Kaadu, which stars Murali Gopi and Jiyen Krishnakumar. Dev Mohan, who made a mark in Malayalam hearts with the film Sufiyum Sujathayam, is playing one of the lead roles in the film. The actor has shared how he got into cinema and other details.

Follow Us
Related Stories
Vismaya Mohanlal: വലിയ ‘തുടക്ക’ത്തിന് അനുഗ്രഹം തേടി മണ്ണാറശാലയിലെത്തി വിസ്മയ മോഹൻലാലും സുചിത്രയും! വീഡിയോ കാണാം
Thudakkam Movie Release : തുടക്കം നാളെ തിയേറ്ററുകളിലേക്ക്… ‘നിങ്ങളുടെ കയ്യിലേക്ക് തരുകയാണ്, ഇഷ്ടമായാൽ നാലാളോട് പറയണേ’ എന്ന് ജൂഡ്
Anali Web Series : ഇത് കൂടത്തായി കേസിലെ ജോളി അല്ലെ ! ചർച്ചയായി അണലി വെബ്സീരീസിന്റെ ക്യാരക്ടർ പോസ്റ്റർ
വേദനകളെ അതിജീവിച്ച പെൺകരുത്ത്; കാന്‍സറിനെ ചിരിച്ചു തോൽപ്പിച്ച പ്രിയയുടെ കഥ
Suchithra Mohanlal Thudakkam Movie : തുടക്കം കണ്ട് സുചി ചേച്ചി നൽകി, മറക്കാനാവാത്ത ​ഗിഫ്റ്റ്, ജൂഡിന് ലക്ഷങ്ങൾ വിലവരുന്ന വാച്ച് സമ്മാനിച്ച് സുചിത്ര മോഹൻലാൽ
Anali Web Series : മിഥുൻ മാനുവൽ തോമസിന്റെ ആദ്യ വെബ് സീരീസ് എന്ന് വരും ? അണലിയ്ക്കായി കട്ട വെയ്റ്റിങ്ങിലെന്ന് പ്രേക്ഷകർ
കോഴിമുട്ടയേക്കാൾ പോഷകമുള്ളതോ കാടമുട്ട? ഒരു ദിവസം എത്രയെണ്ണം കഴിക്കാം?
ചായ കുടിച്ചാൽ മുടി പോകുമോ?
949 രൂപയുടെ ഫോൺ ഇന്ത്യയിൽ എത്തി
രണ്ട് ഏത്തപ്പഴം ദിവസവും കഴിക്കണം! കാരണം അറിയാമോ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു