Devan: ‘അന്ന് ഞാൻ മമ്മൂട്ടിയെ കണ്ടപ്പോൾ അവശനിലയിലായിരുന്നു അദ്ദേഹം’; ദേവൻ
Devan about Mammootty: മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് താരം. ന്യൂഡൽഹി സിനിമയുടെ സെറ്റിൽ വച്ചാണ് താൻ ആദ്യമായി മമ്മൂട്ടിയെ കാണുന്നതെന്നും അപ്പോൾ അദ്ദേഹം വളരെ പ്രായം ചെന്ന അവശനിലയിലായിരുന്നുവെന്നും ദേവൻ പറയുന്നു.
മലയാള സിനിമാ പ്രേമികൾക്ക് പരിചിതമായ താരമാണ് ദേവൻ. എം.ടി- ഹരിഹരൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം നിരവധി ചിത്രങ്ങളിൽ നടനായും സഹനടനായും തിളങ്ങിയിട്ടുണ്ട്.
ഇപ്പോഴിതാ, മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് താരം. ന്യൂഡൽഹി സിനിമയുടെ സെറ്റിൽ വച്ചാണ് താൻ ആദ്യമായി മമ്മൂട്ടിയെ കാണുന്നതെന്നും അപ്പോൾ അദ്ദേഹം വളരെ പ്രായം ചെന്ന അവശനിലയിലായിരുന്നുവെന്നും ദേവൻ പറയുന്നു. അമൃത ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: കേരളത്തിൽ ഒരു തെലുഗ് ചിത്രത്തിൻ്റെ ബിഗ് സ്റ്റാർട്ട്; ആദ്യദിനമിത്
‘ഞാൻ ആദ്യമായി മമ്മൂട്ടിയെ കാണുന്നത് ന്യൂഡൽഹിയുടെ സെറ്റിൽ വച്ചാണ്. കഥയൊന്നും വലിയതായി അറിയാതെയാണ് ഞാൻ പോയത്. ജയിലിൽ വച്ചുള്ള സീനായിരുന്നു അപ്പോൾ എടുത്ത് കൊണ്ടിരുന്നത്. ആദ്യമായി മമ്മൂട്ടിയെ കാണുമ്പോൾ അയാൾ മേക്കപ്പൊക്കെയിട്ട് വരികയായിരുന്നു. പ്രായമായി അവശനിലയിലായിരുന്നു പുള്ളിയുടെ കോലം.
ആ കഥാപാത്രം അങ്ങനെയാണ്. എങ്ങനെയാണ് അയാൾ അങ്ങനെയായത് എന്നൊന്നും എനിക്കറിയില്ലായിരുന്നു. അത് മാത്രമല്ല, ആ സമയത്ത് സംവിധാനത്തിൽ എനിക്ക് ചെറിയൊരു പ്രാന്തുണ്ടായിരുന്നു. മമ്മൂട്ടിയുടെ ഓരോ ചലനവും ഞാൻ നിരീക്ഷിച്ച് കൊണ്ടിരിക്കുമായിരുന്നു. മമ്മൂട്ടിയുടെ ഇൻട്രോ സീൻ ജോഷി ചിത്രീകരിച്ചതും ഞാൻ ശ്രദ്ധിച്ചു. മമ്മൂട്ടി ക്യാമറയ്ക്ക് പുറംതിരിഞ്ഞിരുന്ന് ചുമരിൽ എന്തോ വരക്കുകയായിരുന്നു, ആക്ഷൻ പറഞ്ഞപ്പോൾ കഥാപാത്രത്തെ തന്നിലേക്ക് ആവാഹിച്ച് കൊണ്ടാണ് മമ്മൂട്ടി തിരിഞ്ഞ് നോക്കിയത്’, ദേവൻ പറയുന്നു.