Dhanashree Verma: വെറുപ്പ് പരത്തുന്ന മുഖമില്ലാത്ത ട്രോളുകളിലൂടെ വ്യക്തിഹത്യ; വിവാദങ്ങളിൽ പ്രതികരിച്ച് ധനശ്രീ വർമ്മ

Dhanashree Verma Responds To Hate Campaign: തനിക്കെതിരായ ട്രോളുകളിലും വിവാദങ്ങളിലും പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹാലിൻ്റെ ഭാര്യയായ ധനശ്രീ വർമ്മ. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഡാൻസ് കൊറിയോഗ്രാഫർ കൂടിയായ ധനശ്രീ വർമ്മ പ്രതികരിച്ചത്.

Dhanashree Verma: വെറുപ്പ് പരത്തുന്ന മുഖമില്ലാത്ത ട്രോളുകളിലൂടെ വ്യക്തിഹത്യ; വിവാദങ്ങളിൽ പ്രതികരിച്ച് ധനശ്രീ വർമ്മ

ധനശ്രീ വർമ്മ

Updated On: 

08 Jan 2025 | 11:41 PM

വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് കൊറിയോഗ്രാഫറും ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹാലിൻ്റെ ഭാര്യയുമായ ധനശ്രീ വർമ്മ. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ധനശ്രീ വർമ്മയുടെ പ്രതികരണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുസ്‌വേന്ദ്ര ചഹാലും ധനശ്രീ വർമ്മയും തമ്മിൽ വേർപിരിഞ്ഞു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കൊറിയോഗ്രാഫർ പ്രതീക് ഉടേകറുമായി ധനശ്രീ പ്രണയത്തിലാണെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.

ധനശ്രീ വർമ്മയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി:
‘കഴിഞ്ഞ കുറച്ച് ദിവസങ്ങൾ എനിക്കും എൻ്റെ കുടുംബത്തിനും വലിയ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. അടിസ്ഥാനമില്ലാത്തതും സത്യം എന്തെന്നറിയാൻ ശ്രമിക്കാത്തതുമായ വാർത്തകൾ. വെറുപ്പ് പരത്തുന്ന, മുഖമില്ലാത്ത ട്രോളുകളിലൂടെ വ്യക്തിഹത്യ നടത്തി. വർഷങ്ങൾ നീണ്ട കഷ്ടപ്പാടിന് ശേഷമാണ് ഇന്ന് കാണുന്ന തരത്തിൽ ഞാൻ വളർന്നത്. എൻ്റെ നിശബ്ദതയുടെ അർത്ഥം ദൗർബല്യമല്ല, കരുത്താണ്. നെഗറ്റിവിറ്റി വളരെ വേഗത്തിൽ ഓൺലൈനായി പ്രചരിക്കും. സ്നേഹവും ധൈര്യവുമുണ്ടെങ്കിലേ മറ്റുള്ളവരെ പ്രചോദിപ്പിക്കാനാവൂ. ഞാൻ എൻ്റെ സത്യം തിരഞ്ഞെടുത്ത് മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കുന്നു. എൻ്റെ മൂല്യങ്ങളെ ഞാൻ മുറുകെപിടിക്കുന്നു. ന്യായീകരണം വേണ്ടാതെ സത്യം എപ്പോഴും നിലകൊള്ളും.’

എന്നാൽ, ചഹാലുമായുള്ള വിവാഹമോചന വാർത്തകളോട് ധനശ്രീ പ്രതികരിച്ചിട്ടില്ല. പ്രതീക് ഉടേകറുമായി പ്രണയത്തിലാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിലാണ് ധനശ്രീയുടെ പ്രതികരണം.

Also Read : Yuzvendra Chahal – Dhanashree Verma: ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു; ചഹാലും ധനശ്രീയും ഔദ്യോഗികമായി വേർപിരിഞ്ഞെന്ന് അഭ്യൂഹം

യുസ്‌വേന്ദ്ര ചഹാലും ധനശ്രീ വർമ്മയും ഔദ്യോഗികമായി വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇരുവരും ഇൻസ്റ്റഗ്രാമിൽ നിന്ന് പരസ്പരം അൺഫോളോ ചെയ്ത് ചിത്രങ്ങളെല്ലാം നീക്കം ചെയ്തിരുന്നു. ഇതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ഇരുവരും വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. 2020 ഡിസംബർ 11നാണ് ചഹാലും ധനശ്രീയും വിവാഹിതരാവുന്നത്.

ഇൻസ്റ്റഗ്രാമിൽ ധനശ്രീയെ അൺഫോളോ ചെയ്ത ചഹാൽ ഭാര്യയുമായുള്ള ചിത്രങ്ങളൊക്കെ നീക്കം ചെയ്തു. ധനശ്രീ തിരികെ ചഹാലിനെ അൺഫോളോ ചെയ്തെങ്കിലും ചിത്രങ്ങൾ നീക്കിയിട്ടില്ല. ഇരുവരും വേർപിരിയുകയാണെന്ന വാർത്തകൾ സത്യമാണെന്ന് ദമ്പതികളുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.

ധനശ്രീയും ചഹാലും വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെട്ടുതുടങ്ങിയത് 2023ലായിരുന്നു. ഇൻസ്റ്റഗ്രാമിലെ തൻ്റെ പേരിൽ നിന്ന് ധനശ്രീ ചഹാൽ എന്ന പേര് എടുത്തുമാറ്റിയതോടെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കം. ഇതിനിടെ ചഹാൽ ‘ന്യൂ ലൈഫ് ലോഡിങ്’ എന്ന ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി രംഗത്തുവന്നു. ഇത് ഇരുവരും പിരിയുകയാണെന്ന വാർത്തകൾക്ക് ശക്തിപകർന്നു. പിന്നാലെ വേർപിരിയുകയാണെന്ന വാർത്തകൾ തള്ളി ചഹാൽ രംഗത്തുവന്നു. എന്നാൽ, കേട്ടതൊക്കെ ശരിയാണെന്ന സംശയം വർധിപ്പിക്കുന്ന റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

1990 ജൂലായ് 23ന് ജനിച്ച യുസ്‌വേന്ദ്ര ചഹാൽ 2016ൽ ഇന്ത്യൻ ടീമിൽ അരങ്ങേറി. 72 ഏകദിന മത്സരങ്ങളിൽ നിന്ന് 121 വിക്കറ്റും 80 ടി20യിൽ നിന്ന് 96 വിക്കറ്റുമാണ് ലെഗ് സ്പിന്നറായ താരത്തിനുള്ളത്. ടെസ്റ്റിൽ ചഹാൽ ഇതുവരെ ഇന്ത്യക്കായി കളിച്ചിട്ടില്ല. ടി20 ലോകകപ്പ്, ഏഷ്യാ കപ്പ് ജേതാവാണ്. കൊറിയോഗ്രാഫറും നടിയുമായ ധനശ്രീ വർമ്മ 1996 സെപ്തംബർ 27നാണ് ജനിച്ചത്.  താരത്തിൻ്റെ ഡാൻസ് വിഡിയോകൾ ഇൻസ്റ്റഗ്രാമിൽ വൈറലാവാറുണ്ട്. വിവിധ സംഗീത വിഡിയോകളിൽ ധനശ്രീ അഭിനയിച്ചിട്ടുണ്ട്.

 

Related Stories
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
Mohanlal Movie L366: ടിഎസ് ലൗലാജൻ ഡ്യൂട്ടിയിലാണ്! പോലീസ് ലുക്കിൽ ലാലേട്ടൻ; L366 പോസ്റ്റർ പുറത്ത്
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ