Dhyan sreenivasan: ഡേയ്… നീയും തുന്നി വെച്ചോ ഒരെണ്ണം! ഉദയനിധിയുടെ അറസ്റ്റിനു പിന്നാലെ ധ്യാനിന് വീണ്ടും ഭീഷണികൾ
Dhyan sreenivasan Getting Threats:ഇതിന് പിന്നാലെ നടൻ ധ്യാൻ ശ്രീനിവാസന് വീണ്ടും ട്രോളുകളും ഭീഷണികളും ആണ് എത്തുന്നത്. ഇതിന് കാരണം ധ്യാൻ ശ്രീനിവാസൻ ഒരു സിനിമയുടെ ലോഞ്ചിങ്ങിനിടെ വിജയിയെയും തൃഷയെയും കുറിച്ച് പറഞ്ഞ പരാമർശങ്ങളാണ്.. താൻ കേരളത്തിലെ മുഖ്യമന്ത്രി ആവുകയാണെങ്കിൽ തൃഷ വിജയയുടെ സത്യപ്രതിജ്ഞ ചടങ്ങിന് വന്നതുപോലെ നവ്യ നായർ എന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ എത്തുമോ........

Udhayanidhi Stalin, Dhyan Sreenivasan
കഴിഞ്ഞ ദിവസമാണ് തമിഴ്നാട് പ്രതിപക്ഷ നേതാവും നടനുമായ ഉദയനിധി സ്റ്റാലിൻ അധിക്ഷേപ പരാമർശം നടത്തിയെന്ന പേരിൽ പോലീസ് അറസ്റ്റ് ചെയ്തത്. കാവേരി നദി ജല പ്രശ്നവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ വച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിൽ അദ്ദേഹം നടത്തിയ ഒരു പ്രസംഗം ആണ് അദ്ദേഹത്തിനെ കസ്റ്റഡിയിൽ എടുക്കുവാൻ കാരണമായത്. പ്രസംഗത്തിനിടെ നടത്തിയ പരാമർശം നടി തൃഷയെ ഉദ്ദേശിച്ചാണ് എന്ന രീതിയിലാണ് സോഷ്യൽ മീഡിയ അടക്കം പറയുന്നത്.
ഇതിന് പിന്നാലെ നടൻ ധ്യാൻ ശ്രീനിവാസന് വീണ്ടും ട്രോളുകളും ഭീഷണികളും ആണ് എത്തുന്നത്. ഇതിന് കാരണം ധ്യാൻ ശ്രീനിവാസൻ ഒരു സിനിമയുടെ ലോഞ്ചിങ്ങിനിടെ വിജയിയെയും തൃഷയെയും കുറിച്ച് പറഞ്ഞ പരാമർശങ്ങളാണ്.. താൻ കേരളത്തിലെ മുഖ്യമന്ത്രി ആവുകയാണെങ്കിൽ തൃഷ വിജയയുടെ സത്യപ്രതിജ്ഞ ചടങ്ങിന് വന്നതുപോലെ നവ്യ നായർ എന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ എത്തുമോ എന്നായിരുന്നു നവ്യയോട് ധ്യാൻ ചോദിച്ചത്.
കേരളത്തിലെ അവിഹിത പ്രശ്നങ്ങൾ തീർത്തതിനുശേഷം മതി തമിഴ്നാട്ടിലെ…
ഇത് വിജയിയെയും പരിഹസിക്കുന്നതിന് സമമാണെന്ന് പറഞ്ഞുകൊണ്ട് തമിഴ്നാട്ടിൽ നിന്നും അടക്കമുള്ള ആളുകളാണ് ധ്യാനിനെ പുച്ഛിച്ചുകൊണ്ട് രംഗത്തെത്തിയത്. മാത്രമല്ല കേരളത്തിലെ അവിഹിത പ്രശ്നങ്ങൾ തീർത്തതിനുശേഷം മതി തമിഴ്നാട്ടിലെ കാര്യങ്ങൾ അന്വേഷിക്കാൻ എന്നു പറഞ്ഞു ധ്യാനിനെ വളരെ വലിയ രീതിയിലാണ് സൈബർ ആക്രമണം നേരിട്ടത്. ഇതിന് പിന്നാലെയാണ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ഇതേ കാരണത്തിന് സംഭവിച്ചത്.
ആ സാഹചര്യത്തിൽ നീയും ഒരുങ്ങിയിരുന്നു എന്നാണ് ഒരു കൂട്ടം ആളുകൾ പറയുന്നത്. ചേട്ടാ ഒന്ന് കരുതിയിരുന്നു ഉദയനിധി സ്റ്റാലിനെ വരെ വിജയ് പൊക്കിയിട്ടുണ്ട്. അടുത്തത് നിങ്ങൾ ആയിരിക്കും എന്നിങ്ങനെയാണ് ചില ആളുകൾ തമാശ രൂപേണയെല്ലാം വിജയിയുടെ പോസ്റ്റുകൾക്ക് താഴെ കമന്റ് ഇടുന്നത്.അതേസമയം താൻ ചെയ്യാത്ത അല്ലെങ്കിൽ പറയാത്ത കാര്യത്തിന് പഴി കേൾക്കുമ്പോൾ അതീവ ദുഃഖമുണ്ട് എന്നാണ് അറസ്റ്റിന് പിന്നാലെ പുറത്തിറങ്ങിയ ഉദയനിധി സ്റ്റാലന്റെ പ്രതികരണം. തന്റെ കുടുംബം തന്നെ അങ്ങനെയല്ല വളർത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY
Tamil Nadu opposition leader and actor Udhayanidhi Stalin was arrested by the police last day for making derogatory remarks. Following this, actor Dhyan Sreenivasan is receiving trolls and threats again. The reason for this is the remarks Dhyan Sreenivasan made about Vijay and Trisha during the launch of a film.