AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dhyan Sreenivasan: ‘വിഷമം തോന്നരുത്, എന്നോട് ക്ഷമിക്കൂ’; അച്ഛൻ മാപ്പ് പറഞ്ഞപ്പോൾ ലാൽ സാർ പറഞ്ഞത്…..; ധ്യാൻ ശ്രീനിവാസൻ

Dhyan Sreenivasan Opens Up About Mohanlal: മോ​ഹൻലാൽ‌ എന്ന നടനാവാൻ ആർക്കും സാധിക്കില്ലെന്നും എന്നാൽ അദ്ദേഹത്തെപ്പോലെയൊരു മനുഷ്യനാവാന്‍ ആർക്കും സാധിക്കുമെന്നുമാണ് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നത്.

Dhyan Sreenivasan: ‘വിഷമം തോന്നരുത്, എന്നോട് ക്ഷമിക്കൂ’; അച്ഛൻ മാപ്പ് പറഞ്ഞപ്പോൾ ലാൽ സാർ പറഞ്ഞത്…..; ധ്യാൻ ശ്രീനിവാസൻ
Sreenivasanm, Mohanlal, Dhyan SreenivasanImage Credit source: facebook
sarika-kp
Sarika KP | Published: 14 Oct 2025 08:36 AM

മലയാള സിനിമ പ്രേമികൾ ഇന്നും നെഞ്ചോട് ചേർക്കുന്ന ഒരു കോമ്പോ ആണ് മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുക്കെട്ട്. അവർ ഉണ്ടാക്കിയ ഓളമൊന്നും മറ്റാർക്കും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇവരെ സ്നേഹിച്ചവരെ ഏറെ വിഷമിപ്പിച്ച ഒന്നായിരുന്നു മോഹൻലാലിനെ കുറിച്ച് ശ്രീനിവാസൻ നടത്തിയ ചില പരാമർശങ്ങൾ. അന്ന് നടത്തിയ പരാമർശങ്ങളിൽ അടുത്തിടെ ശ്രീനിവാസൻ ക്ഷമ ചോ​ദിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് നടനും മകനുമായ ധ്യാൻ ശ്രീനിവാസൻ.

മോ​ഹൻലാൽ‌ എന്ന നടനാവാൻ ആർക്കും സാധിക്കില്ലെന്നും എന്നാൽ അദ്ദേഹത്തെപ്പോലെയൊരു മനുഷ്യനാവാന്‍ ആർക്കും സാധിക്കുമെന്നുമാണ് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നത്. നടനെന്നതിലുപരി എന്തുകൊണ്ട് മോഹന്‍ലാല്‍ എന്ന മനുഷ്യനെ ആളുകള്‍ ആഘോഷിക്കുന്നില്ലെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ധ്യാന്‍ പറഞ്ഞു. വിദേശത്ത് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ പരിപാടിയെ അഭിസംബോധന ചെയ്ത് ധ്യാന്‍ സംസാരിക്കവെയാണ് ധ്യാൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read:ഇത്തവണയും സാബുമാൻ സേഫ്! ഈ ആഴ്ചയിലെ എവിക്ഷന്‍ ഇവരില്‍ നിന്ന്

ഒരു അഭിമുഖത്തിൽ അച്ഛൻ (ശ്രീനിവാസൻ) അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നതുപോലെ പറഞ്ഞുവെന്നും എന്നാൽ പിന്നീട് താൻ അച്ഛനെതിരെ മറ്റൊരു അഭിമുഖത്തിൽ മറുപടി നൽകിയെന്നുമാണ് താരം പറയുന്നത്. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചപ്പോഴുള്ള ആദരിക്കുന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞതുപോലെ, വാനോളം അദ്ദേഹത്തെ പുകഴ്ത്തിയിട്ടുണ്ട്, ഭൂമിയോളം താഴ്ത്തിയിട്ടുമുണ്ട്. ഇതിലൊന്നും അദ്ദേഹം അന്നുമുതല്‍ ഇന്നുവരെ മറുപടി കൊടുക്കാന്‍ പോയിട്ടില്ല. ഇത്തരം നെഗറ്റിവിറ്റിയെയൊക്കെ പോസിറ്റിവായി അദ്ദേഹം കണ്ടുവെന്നും ധ്യാൻ പറഞ്ഞു.

ഹൃദയപൂര്‍വത്തിന്റെ സെറ്റിൽവച്ച് അച്ഛൻ വർഷങ്ങൾക്ക് ശേഷം മോഹൻലാലിനെ കണ്ടുവെന്നും ക്ഷമ ചോദിച്ചുവെന്നും താരം പറയുന്നു. താൻ പറഞ്ഞതിൽ വിഷമം തോന്നരുത് തന്നോട് ക്ഷമിക്കൂ എന്ന് അച്ഛൻ പറഞ്ഞപ്പോൾ ശ്രീനി അതൊക്കെ വിടെടോ എന്നാണ് മോഹൻലാൽ മറുപടി നൽകിയത് എന്നാണ് ധ്യാൻ പറയുന്നത്. അങ്ങനെ പറയാൻ മാത്രമുള്ള മനസ് ലോകത്ത് ഇദ്ദേഹത്തിനല്ലാതെ വേറൊരാള്‍ക്കുമുണ്ടാവില്ലെന്നും ധ്യാൻ കൂട്ടിച്ചേർത്തു.