Bigg Boss Season 7: ഇത്തവണയും സാബുമാൻ സേഫ്! ഈ ആഴ്ചയിലെ എവിക്ഷന്‍ ഇവരില്‍ നിന്ന്
Bigg Boss Malayalam Season 7: ലക്ഷ്മി, ആര്യൻ, നെവിൻ, അക്ബർ, ഷാനവാസ്, നൂറ എന്നിവരാണ് ഈ ആഴ്ച എവിക്ഷൻ നോമിനേഷനിൽ ഉള്ളത്.
ബിഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിക്കാൻ ഇനി 40 ദിവസം അവശേഷിക്കേ വാശീയേറിയ പോരാട്ടത്തിലാണ് മുഴുവൻ മത്സരാർത്ഥികളും. ഇതോടെ ഗ്രാന്റ് ഫിനാലേയ്ക്ക് നിലവിലുള്ള പത്ത് മത്സരാർത്ഥികളിൽ ആരൊക്കെ ആകും എത്തുകയെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഇന്നിതാ പുതിയ ആഴ്ചയിലേക്ക് കടന്നതോടെ ഈ ആഴ്ചയിലെ നോമിനേഷൻ പ്രഖ്യാപിച്ചു.
പത്തിൽ ആറ് പേരും ഇത്തവണ നോമിനേഷൻ ലിസ്റ്റിലുണ്ട്. ഇതിൽ ആരാണ് ഇനി പുറത്ത് പോകുന്നതെന്നാണ് ബിബി ആരാധകർ കാത്തിരിക്കുന്നത്. ലക്ഷ്മി, ആര്യൻ, നെവിൻ, അക്ബർ, ഷാനവാസ്, നൂറ എന്നിവരാണ് ഈ ആഴ്ച എവിക്ഷൻ നോമിനേഷനിൽ ഉള്ളത്. ഇതോടെ വീണ്ടും സാബുമാൻ എവിക്ഷനിൽ നിന്ന് സേഫായതാണ് പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരിക്കുന്നത്.
അതേസമയം ഈ ആഴ്ച ക്യാപ്റ്റൻസിക്ക് മൂന്ന് പേരാണ് മത്സരിച്ചത്. അനുമോൾ, ആര്യൻ, സാബുമാൻ എന്നിവരായിരുന്നു മത്സരിച്ചത്. മൂന്ന് മാർക്കുകളുള്ളൊരു കയർ ക്യാപ്റ്റർസി മത്സരാർത്ഥികൾക്ക് നൽകും. മൂന്ന് പേരും ആ മാർക്കുകളിൽ പിടിച്ചുകൊണ്ട് പരമാവതി തുടരുക എന്നതാണ് ടാസ്ക്. കയറിൽ നിന്നും പിടിവിട്ടാൽ ആ മത്സരാർത്ഥി പുറത്താകും. ഇത്തരത്തിൽ മൂന്ന് പേരും വാശിയേറിയ മത്സരമാണ് കാഴ്ചവച്ചത്. എന്നാൽ, ടാസ്കിനിടെ പലപ്പോഴും നെവിൻ അനുമോളുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയാണ്.
Also Read:ക്യാപ്റ്റൻസിയ്ക്കായി പിടിവള്ളി ടാസ്ക്; അനുമോളെ മനപൂർവം ശല്യപ്പെടുത്തി നെവിൻ
വെള്ളം എടുത്ത് അനുവിന്റെ മുഖത്ത് ഒഴിക്കുന്നുമുണ്ട്. കുറെ സമയം നെവിൻ ശല്യം ചെയ്ത ശേഷം ബിഗ് ബോസ് ഇടപെടുന്നതും കാണം.പിന്നാലെ മുട്ട് മടക്കാതെ കയർ നിവർത്തിപിടിക്കണമെന്ന് ക്യാപ്റ്റൻസി മത്സരാർത്ഥികളോട് ബിഗ് ബോസ് നിർദ്ദേശിച്ചു. ഏറ്റവും ഒടുവിൽ സാബുമാൻ ക്യാപ്റ്റനാകുകയും ചെയ്തു. ആര്യനെ പിന്തള്ളിയാണ് സാബുമാന്റെ ഈ നേട്ടം.