Actress Attack Case: മധുരം വിതരണം ചെയ്ത് ദിലീപ് ആരാധകർ! കെട്ടിപ്പിടിച്ച് ചുംബിച്ച് കാവ്യയും മഹാലക്ഷ്മിയും

Dileep Acquitted in Actress Assault Case: കാവ്യയും മകളായ മഹാലക്ഷ്മിയും ആലിംഗനം ചെയ്ത് ചുംബിച്ചാണ് താരത്തെ സ്വീകരിച്ച‌ത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ദിലീപിനെ കാത്ത് വീട്ടിലുണ്ടായിരുന്നു.

Actress Attack Case: മധുരം വിതരണം ചെയ്ത് ദിലീപ് ആരാധകർ! കെട്ടിപ്പിടിച്ച് ചുംബിച്ച് കാവ്യയും മഹാലക്ഷ്മിയും

Dileep, Kavya

Published: 

08 Dec 2025 15:07 PM

കേരളം ഒന്നാകെ ഉറ്റുനോക്കിയ നടിയെ ആക്രമിച്ച കേസിൽ വിധി വന്നു. കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി  ദിലീപിനെ വെറുതെ വിട്ടത്.

ഇതോടെ താരത്തിനെ അനുകുലിക്കുന്ന സിനിമ രം​ഗത്തുള്ളവരും ആരാധകരുമെല്ലാം സന്തോഷം പങ്കുവയ്ക്കുന്നതും ആഹ്ലാ​ദ പ്രകടനത്തിലാണ്. കോടതി പരിസരത്ത് ദിലീപ് ആരാധകർ ലഡ്ഡു വിതരണം ചെയ്തു. നടൻ ദിലീപിന്റെ ആലുവയിലെ പദ്മ സരോവരം വീടിനു പരിസരത്തും ആരാധകർ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷിച്ചു. വീടിന് പുറത്ത് കേക്ക് മുറിച്ചും ആഘോഷിച്ചു.കാവ്യയുടെയും ദിലീപിന്റെയും ചിത്രമുള്ള കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ആഘോഷിച്ച് ആരാധകർ.

Also Read: ‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ’; നടിയെ ആക്രമിച്ച കേസിൽ ആദ്യ പ്രതികരണവുമായി അമ്മ സംഘടന

ആലുവയിലെ വീട്ടിലെത്തിയ നടനെ വൻജനാവലിയാണ് എതിരേറ്റത്. കാവ്യയും മകളായ മഹാലക്ഷ്മിയും ആലിംഗനം ചെയ്ത് ചുംബിച്ചാണ് താരത്തെ സ്വീകരിച്ച‌ത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ദിലീപിനെ കാത്ത് വീട്ടിലുണ്ടായിരുന്നു. കുടുംബത്തോടൊപ്പം വീടിന് മുറ്റത്തു നിന്ന് ഫോട്ടോ എടുത്ത ശേഷമാണ് ദിലീപ് അകത്തേയ്ക്ക് പോയത്.

അതേസമയം മലയാള ചലച്ചിത്ര മേഖലയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച നടിയെ അക്രമിച്ച കേസിൽ എട്ടു വർഷത്തിനു ശേഷമാണ് വിധി വന്നത്. കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളുടെ ശിക്ഷ 12ന് വിധിക്കും. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയത്.

പാക്കറ്റ് പാൽ തിളപ്പിച്ചാണോ കുടിക്കുന്നത്?
സഞ്ജു സാംസണ്‍ ഐപിഎല്ലിലൂടെ ഇതുവരെ സമ്പാദിച്ചത്
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടത് എങ്ങനെ?
ദിലീപിന്റെ ആസ്തി എത്ര? ആദ്യ പ്രതിഫലം 3000 രൂപ...
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം