Producer Vinayaka Ajith : ദിലീപിൻ്റെ ബാന്ദ്ര ആകെ നേടിയത് 3 കോടി, നഷ്ടം 32 കോടി; സംവിധായകൻ ചതിച്ചെന്ന് നിർമാതാവ് വിനായക അജിത്

Producer Vinayaka Ajith on Bandra Movie Lose : 12 കോടിക്ക് ബാന്ദ്ര നിർമിക്കാമെന്ന് പറഞ്ഞാണ് സംവിധായകൻ അരുൺ ഗോപി തന്നെ സമീപിച്ചത്. പിന്നീട് അത് ഓരോ ഘട്ടം വന്നപ്പോൾ സിനിമയുടെ ബജറ്റ് വർധിച്ച് ആകെ 35 കോടി രൂപ ചിലവഴിച്ചെന്ന് നിർമാതാവ് വിനായക അജിത് വെളിപ്പെടുത്തി.

Producer Vinayaka Ajith : ദിലീപിൻ്റെ ബാന്ദ്ര ആകെ നേടിയത് 3 കോടി, നഷ്ടം 32 കോടി; സംവിധായകൻ ചതിച്ചെന്ന് നിർമാതാവ് വിനായക അജിത്

Producer Ajith Vinayaka And Director Arun Gopy, Bandra Movie

Updated On: 

04 Jul 2026 | 06:01 PM

2023ൽ റിലീസായി ബോക്സ്ഓഫീസിൽ വൻ ദുരന്തമായി മാറിയ ചിത്രമാണ് ദിലീപിൻ്റെ ബാന്ദ്ര. രാമലീല എന്ന സൂപ്പർ ഹിറ്റിന് ശേഷം അരുൺ ഗോപിയും ദിലീപും വീണ്ടും ഒന്നിച്ച ചിത്രത്തിൽ തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയ നായികയായി എത്തിയത്. വൻ താരനിരയും മുംബൈയിലെ ഷൂട്ടിങ് എല്ലാം കൂടി ആയപ്പോൾ ബാന്ദ്രയുടെ ബജറ്റ് 35 കോടിയോളമായി. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് ബാന്ദ്ര നിർമിച്ചത്. ഉദയകൃഷ്ണയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. ബോക്സ്ഓഫീസിൽ വൻ തിരിച്ചടി നേരിട്ടതിന് പിന്നാലെ ദിലീപ് ചിത്രത്തിൻ്റെ മറ്റ് ബിസിനെസുകൾ ഒന്നും നടന്നില്ല. ഇതുവരെ സിനിമ ഒടിടിയിലോ ടെലിവിഷനിലോ ബാന്ദ്ര സംപ്രേഷണം ചെയ്തിട്ടുമില്ല.

35 കോടി രൂപ ചിലവഴിച്ച സിനിമയിൽ നിന്നും തനിക്ക് ആകെ ലഭിച്ചത് മൂന്ന് കോടി രൂപയാണെന്നാണ് നിർമാതാവ് വിനായക അജിത് വെളിപ്പെടുത്തി. പ്രിൻ്റിനും പബ്ലിസിറ്റിക്കുമായി രണ്ട് കോടി രൂപ ചിലവഴിച്ചത് ഉൾപ്പെടെയാണ് ബാന്ദ്രെയുടെ ബജറ്റ് 35 കോടിയായത്. 17 കോടി രൂപയ്ക്ക് നിർമിക്കാമെന്ന് പറഞ്ഞ് സംവിധായകൻ അരുൺ ഗോപി തന്നെ ചതിക്കുകയായിരുന്നയെന്നും പല ഘട്ടങ്ങളിലായി സിനിമയുടെ ബജറ്റ് ഉയർത്തുകയും അവസാനം 35 കോടി രൂപയിൽ എത്തി നിൽക്കുകയായിരുന്നുയെന്ന് നിർമാതാവ് മംഗളം ടിവക്ക് അഭിമുഖത്തിൽ വ്യക്തമാക്കി.

ALSO READ : Prithviraj about Khalifa :ഖലീഫയിലെ മോഹന്‍ലാല്‍ ! ആ സസ്‌പെന്‍സ് പൊളിച്ച് പൃഥ്വിരാജ്

നിർമാതാവ് വിനായക അജിത്തിൻ്റെ വാക്കുകൾ

“അരുൺ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര, എന്നെ അരുൺ ഗോപിയെ ആദ്യം പരിചയപ്പെടുത്തുന്നത് ഡോ.അമ്പാടിയാണ്. ആ പരിചയപ്പെടുത്തുന്ന സമയത്ത് എന്നോട് പറഞ്ഞത്, ഇത് 12 കോടി ബജറ്റിന് പടമാണെന്നാണ്. പിന്നെ അദ്ദേഹത്തെ മാറ്റിട്ടാണ് 17 കോടി ബജറ്റിന് ബാന്ദ്ര എന്നിലേക്കെത്തുന്നത്. ഏത് സിനിമയാണെങ്കിലും ബജറ്റിൽ രണ്ട് കോടി രൂപ പ്രിൻ്റിനും പബ്ലിസിറ്റിക്കും പോകും. എത്ര ചിലവ് കുറയ്ക്കാൻ ശ്രമിച്ചാൽ ഒന്നര മുതൽ രണ്ട് കോടി രൂപയാണ് പ്രിൻ്റിനും പബ്ലിസിറ്റിക്കും ചിലവഴിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ച് പറഞ്ഞ 17 കോടി ബജറ്റും തീർന്നപ്പോൾ, സിനിമയുടെ ഷൂട്ട് നടക്കുന്നടത്ത് സംവിധായകനെ കാണാൻ പോയി, എനിക്ക് ഇനി ഈ സിനിമയുമായുി ബന്ധപ്പെട്ട് മുന്നോട്ട് പോകാൻ സാധിക്കില്ല, എൻ്റെ കൈയ്യിൽ സാമ്പത്തികം ഇല്ലയെന്ന് സംവിധായകൻ അറിയിച്ചു.

എന്നാൽ സംവിധായകൻ സിനിമ വേഗം തീർക്കാമെന്നും നാല് കോടി രൂപയും കൂടി ചിലവഴിക്കണമെന്നും ആവശ്യപ്പെട്ടു. അവസാനം 21 കോടി രൂപയ്ക്ക് സിനിമ പൂർത്തീകരിക്കാമെന്ന് പറഞ്ഞുകൊണ്ട് സംവിധായകൻ എഴുതി ഒപ്പിട്ട് എനിക്ക് നൽകി. പക്ഷേ 21 കോടിക്കും സിനിമ തീർന്നില്ല. വീണ്ടും സംവിധായകൻ ബജറ്റ് ആവശ്യപ്പെട്ടുകൊണ്ട് വന്നു, സിനിമയുടെ ബിസിനെസ് ഒക്കെ നടക്കും എന്നൊക്കെ പറഞ്ഞു വിശ്വസിപ്പിച്ചു. ബുദ്ധിമുട്ടാണെന്ന് അറിയിച്ചിട്ടും സിനിമയ്ക്ക് വേണ്ടി പണം കണ്ടെത്തി. അന്ന് 24 കോടിക്ക് തീർക്കാമെന്ന് പറഞ്ഞു. എന്നാൽ 24 കോടി സിനിമ പൂർത്തിയായോ? ഇല്ല, അവസാനം പ്രിൻ്റും പബ്ലിസിറ്റിയും ഉൾപ്പെടെ 35 കോടി രൂപയാണ് ബാന്ദ്രയ്ക്ക് വേണ്ടി ചിലവഴിച്ചത്.

എന്നിട്ടോ ആ സിനിമയിൽ നിന്നും എനിക്ക് തിരിച്ച് കിട്ടിയത് വെറും മൂന്ന് കോടി രൂപ മാത്രമാണ്. ശരിക്കും കണക്ക് മൂന്ന് കോടി താഴെ ഉള്ളൂ. 30 കോടിയോളം രൂപയാണ് നഷ്ടപ്പെട്ടത്. ആ നഷ്ടത്തിൽ ഞാൻ മാത്രം ഒറ്റപ്പെട്ടു. സിനിമ വ്യവസായം അവസാനിപ്പിക്കാമെന്ന് വരെ കരുതിയതാണ്. ബാന്ദ്രയുടെ കാര്യം ഇപ്പോൾ എടുത്ത് പറയാൻ കാരണം, ഇത്രയും കോടി നഷ്ടമുണ്ടാക്കി തന്നിട്ടും ആ സംവിധായകൻ ഇപ്പോഴും സിനിമ ചെയ്യുന്നുണ്ട്. രണ്ടോ മൂന്നോ നിർമാതാക്കൾ തൊലഞ്ഞാലും അതിന് വഴി ഒരുക്കിയ സംവിധായകർക്ക് വീണ്ടും അവസരം നൽകാൻ മലയാള സിനിമയിൽ പ്രൊഡ്യൂസർമാരുണ്ട്. കാരണം ഈ സംവിധായകർ ആ പ്രൊഡ്യൂസർമാരുടെ അടുക്കൽ ചെന്ന് മോഹന വാഗ്ദാനങ്ങൾ പറയും അത് വിശ്വസിച്ച് പണം ഇറക്കും അവസാനം വരുമ്പോൾ കരയാൻ നമ്മൾ മാത്രമെ ഉണ്ടാകൂ” വിനായക അജിത് പറഞ്ഞു.

ബാന്ദ്രയ്ക്ക് പുറമെ സാറ്റർഡെ നൈറ്റ്, ത്രയം, മദനോത്സവം, സർക്കീട്ട്, ഗഗനചാരി, പൊന്മാൻ, മധുവിധു, മസ്തിഷ്ക മരണം എന്നീ സിനിമകളുടെ നിർമാതാവാണ് വിനായക അജിത്ത്. ഈ സിനികളിൽ നിന്നും ബോക്സ്ഓഫീസിൽ വിജയം സ്വന്തമാക്കിട്ടുള്ള ചിത്രങ്ങളുടെ എണ്ണം രണ്ടെണ്ണ മാത്രാണ്, ബേസിലിൻ്റെ പൊന്മാനും, ഷറഫുദ്ദീൻ മധുവിധുവും. സജു കുറുപ്പ് നായകനായി എത്തുന്ന ഹരിവരാസനം ആണ് അജിത് വിനായക ഫിലിംസിൻ്റ് ബാനറിൽ അണിയറയിൽ ഒരുങ്ങുന്ന അടുത്ത ചിത്രം. അതേസമയം സംവിധായകൻ അരുൺ ഗോപി നിർമാണ രംഗത്തേക്കും ഇറങ്ങിട്ടുണ്ട്. അർജുൻ അശോകൻ നായകനായി എത്തുന്ന സിനിമയുടെ പൂജ ഇക്കഴിഞ്ഞ ജനുവരിയിൽ കൊച്ചി ഇടപ്പള്ളിയിൽ വെച്ച് നടന്നിരുന്നു.

English Summary

Bandra Movie Producer Alleges Director Arun Gopy Ditches Him. Initially Director Said Movie Budget Was Just 12 Crore Rupees. But Movie Actually Coster 35 Crore Rupees Including Print And Publicity. Unfortunately Movie Only Three Crores From Box Office.

Follow Us
പാൽ കുടിച്ചാൽ ഫാറ്റി ലിവർ വരുമോ?
വെള്ളി ആഭരണങ്ങളുടെ തിളക്കം പോയോ? പരിഹാരമിതാ...
വാല്‍പ്പാറയ്ക്ക് പോയാലോ? കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ അറിയാം
രാവിലെ എഴുന്നേറ്റാലുടൻ നിർത്താതെ തുമ്മലോ? ചെയ്യേണ്ടത്
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം